‘ ചേച്ചീ, അങ്ങിനെയാണെങ്കില്‍ ആദ്യം ആ വാടക കൊലയാളിയെ പൂട്ടണം. അവനെ കൊണ്ട് ശരത്തിന്റെ പേര് പറയിപ്പിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാകില്ലേ?’ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.
‘ശരിയാണ്. പക്ഷെ ഇവള് കാണിച്ച് തന്നെ വാട്സ് ആപ്പ് സന്ദേശമല്ലാതെ മറ്റൊരു ലിങ്കും നമ്മുടെ കയ്യിലില്ലല്ലോ, ഏതെങ്കിലും ഒരു കച്ചിത്തുരുമ്പില്‍ പിടിച്ച് അവിടെയെത്തണം. അല്ലാതെ ഒരു രക്ഷയുമില്ല’. ചേച്ചി പറഞ്ഞു.
‘ ചേച്ചീ, ഞാനൊരു അഭിപ്രായം പറയട്ടേ’ രാജി ചോദിച്ചു.
പറഞ്ഞോളൂ എന്ന രീതിയില്‍ ചേച്ചി അവളെ നോക്കി.
‘ എന്തായാലും ഞാന്‍ മിസ്സിങ്ങാണെന്ന പരാതി കിട്ടിയില്ലേ, അപ്പോള്‍ പിന്നെ വീട്ടില്‍ പോയി അന്വേഷണം നടത്താമല്ലോ. ചെറിയച്ഛനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ഫോണ്‍ പിടിച്ചെടുത്താല്‍ പോരേ, അപ്പോള്‍ പിന്നെ എളുപ്പത്തില്‍ ആ നമ്പര്‍ കിട്ടില്ലേ?’
‘ അതത്ര എളുപ്പമല്ല, കാരണം ശരത്താണ് നിലവില്‍ പരാതി തന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ അയാളെ പിടിച്ച് ചോദ്യം ചെയ്യലും വിരട്ടലുമൊന്നും നടക്കില്ല. പ്രത്യേകിച്ച് ഭരണത്തിലും പോലീസിലുമെല്ലാം പിടിപാടുള്ള വ്യക്തി എന്ന നിലയില്‍. മാത്രമല്ല അങ്ങിനെ ചെയ്താല്‍ അന്വേഷണ ചുമതല എന്റെ കയ്യില്‍ നിന്ന് തെറിയ്ക്കാനും സാധ്യതയുണ്ട്. പിന്നെ നമ്മള് നിസ്സഹായരാകും.’.
ചര്‍ച്ച അങ്ങിനെ അനന്തമായി നീണ്ടുപോയി. കൃത്യമായ ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ അപ്പോഴും ഞങ്ങള്‍ക്ക് സാധിച്ചില്ല. ഞങ്ങള്‍ മൂന്ന് പേരുടേയും മാനസികാവസ്ഥയും വല്ലാത്ത നിലയിലെത്തിയിരുന്നു. അതുവരെ നേരവും കാലവും നോക്കാതെ പ്രണയം പങ്കുവെച്ചതും സെക്സിലേര്‍പ്പെട്ടതുമെല്ലാം ഓര്‍മ്മയില്‍ പോലുമില്ലാതായി. വലിയൊരു വെല്ലുവിൡയാണ് മുന്നിലുള്ളത്. പരാജയപ്പെട്ടാല്‍ രാജിയുടെ ജീവന് പോലും നഷ്ടപ്പെടാന്‍ മതി. മാത്രമല്ല ഞങ്ങളുടെ ജീവിതത്തേയും അത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഒരു കാരണവശാലും പരാജയപ്പെടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.
പിറ്റേന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ തന്നെ ഞാന്‍ ചേച്ചിയോട് പറഞ്ഞു.
‘ ചേച്ചീ, ഇന്ന് ഞായറാഴ്ചയല്ലേ, എന്തായാലും ചേച്ചിക്ക് അന്വേഷണം ആരംഭിച്ചു എന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുകയും വേണം. നമുക്ക് ഒരുമിച്ച് ആ വിട്ടിലൊന്ന് പോയി അയാളെയും ഭാര്യയെയും കണ്ടാലോ? ചിലപ്പോള്‍ ചേച്ചി പറഞ്ഞത് പോലെ വല്ല കച്ചിത്തുരുമ്പും തടയാനും മതി’.
‘ ഒ കെ, അതെന്തായാലും വേണം. അയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്താനാകില്ലല്ലോ’. ചേച്ചി പറഞ്ഞു.