വെൽക്കം ബാക്ക് വീരപൂരം
അത് വായിച്ചതു അയാൾ ഒന്നു വിയർത്തു ആകെ ഒരു മാനസിക പിരിമുറുക്കം അയാളിൽ പെട്ടെന്ന് തന്നെ അയാൾ ഫോണിൽ ആ നമ്പറിൽ വിളിച്ചു പക്ഷേ ആ നമ്പർ നിലവിൽ ഇല്ല എന്നാ മറുപടി അയാൾ വളരെ അധികം ടെൻഷൻ അടിപിച്ചു പെട്ടെന്ന് തന്നെ അയാൾ വേറെ ഒരു നമ്പറിൽ കാൾ ചെയ്തു
പ്രതാപൻ… ഹലോ അശോകൻ അല്ലെ
അശോകൻ… സാർ ഞാൻ ഇപ്പോ സാർനെ അങ്ങോട്ട് വിളിക്കാൻ പോകുക ആയിരുന്നു അപ്പോയെക്കും സാർ ഇങ്ങോട് വിളിച്ചു
പ്രതാപൻ… തനിക് പ്രമോഷൻ അല്ലെ സി ഐ ആയിട്ടു കൂടെ ട്രാൻസ്ഫറും
അശോകൻ… സാർ…സാർ ആണോ എനിക്കു വേണ്ടി
പ്രതാപൻ… അല്ല എനിക്കു പ്രമോഷൻ dysp ആയിട്ട് ട്രാൻസ്ഫർ വീരപൂരതേക്ക്
അശോകൻ… സാർ പറഞ്ഞു വരുന്നത്
പ്രതാപൻ… അതേടോ നമ്മളെ അവിടെ ആർക്കോ ആവശ്യം ഉണ്ട് ഒന്നുകിൽ നമ്മുടെ ശത്രുക്കൾക്ക് അല്ലെങ്കിൽ നമ്മൾ അറിയാത്ത ഒരു മിത്രം തനിക്കും എനിക്കും മാത്രം ആയിരിക്കില്ല അന്ന് അവിടെ ഉള്ള എല്ലാവരും തിരിച്ചു ആ സ്റ്റേഷനിൽ എത്തും ഒന്നുകിൽ വളർത്താൻ അല്ലെങ്കിൽ കൂടോടെ നശിപ്പിക്കാൻ എന്തിനയാലും ഞാൻ ഒരുങ്ങി കഴിഞ്ഞു കുറച്ചു കണക്കുകൾ എനിക്കും ഉണ്ട് അവിടെ തീർക്കാൻ … എന്തായാലും വീരപൂരത്തേക്ക് പോകാൻ ഞാൻ റെഡി……
മംഗലത്ത് ഗ്രൂപ്പ് വീരപൂരം
വിശ്വാൻ… സാർ നമ്മുടെ പല ബിസിനസ്‌കളും ലാഭത്തിൽ ആണ് പക്ഷേ നമുക്ക് അത്ര തന്നെ എതിരാളികളും ഇപ്പോൾ ഉണ്ട് കൂടെ കുറെ ഏറ പ്രശ്നങ്ങളും
ഭദ്രൻ… വിശ്വാൻ എന്താ പറഞ്ഞു വരുന്നത് അത് ക്ലിയർ ആക്
സാർ സായി വന്നതിന്ന് ശേഷം നമ്മുടെ എല്ലാം ഇടത്തും നല്ല രീതിയിൽ തന്നെ ഡെവലപ്പ്മെന്റ് ഉണ്ട് അത് നല്ലതും ആണ് പക്ഷേ ആ ഒരു കാരണം വെച്ച് എല്ലാം മെയിൻ സെക്ഷനിലും അവൻ അപ്പോയ്ന്റ് ചെയ്യുന്ന എംപ്ലോയീസിനെ ഹെഡ് ആകുന്നത് ശെരി അല്ല
ശേഖരൻ… താൻ കാര്യം വെക്തമായി പറയടോ മനുഷ്യൻ ഇല്ലാത്ത ടൈം ഉണ്ടാക്കി ആണ് ഇവിടെ വന്നു നികുന്നത്