ബാലു.. മെമ്പറെ ചത്തിട്ടില്ല ശ്വാസം ഉണ്ട് ശങ്കരേട്ടാ കുറച്ചു വെള്ളം എടുത്ത് തളിച്ചേ
അപ്പോൾ വൈദ്യർ ചന്തപ്പന്റെ കേൾക്കുന്ന ചെവിടിൽ എന്തോ പറഞ്ഞു അയാൾ മുഖത്തു ഒരു ചെറു ചിരി വന്നു അയാൾ പതുക്കെ എഴുന്നേറ്റ് കൂടെ വൈദ്യരും അവർ ചായക്ക് പൈസ അവിടെ വെച്ച് പുറത്തേക്ക് പൊയി അപ്പോൾ ചന്തപ്പൻ ഒന്നു തിരിഞ്ഞു നോക്കി അപ്പോയെക്കും വെള്ളം എല്ലാം തെളിച്ചു രാജുവിനെ എഴുന്നേൽപ്പിച്ചു ഇരുത്തി ഉണ്ട് അവിടെ ഉള്ളവർ ഇപ്പോഴും തല താണ് ആണ് ഇരിക്കുന്നത് എങ്കിലും അവന്ന് ബോധം വീണു എന്ന് കണ്ടു ചന്തപ്പന്റെ മുഖത്തു ഒരു നിരാശ വന്നു അത് കണ്ടു വൈദ്യർ ഒന്നു ചിരിച്ചു ചന്തപനോട് എന്തായാക്കോ പറഞ്ഞു അവിടെ നിന്ന് പതുകെ അവർ നടന്നു പൊയി
മെമ്പർ…. എടാ എടാ കേൾക്കുന്നു ഉണ്ടോ വലത് ഭാഗത്തെ ചെവിയുടെ അടുത്ത് നിന്ന് മേബർ വിളിച്ചു രാജു
രാജു ഒന്നും അനങ്ങി
മെമ്പർ… അപ്പൊ ചെവി പോട്ടിട് ഇല്ല
പ്രമോദ്… കൊന്നു കൊല്ല വിളിച്ചു എന്തൊക്കെ ആയിരുന്നു കത്തിക്കാൻ പെട്രോൾ ഒഴിച്ച ആൾ എവിടെ പോയാവോ
ബാലു… ചിലപ്പോ പെട്രോളും തീപെട്ടിയും വാങ്ങാൻ പോയത് ആയിരിക്കും
ശങ്കരൻ…. എന്നാലും ചന്തപ്പൻ ഇവനെ അടിച്ചത് എന്തിനാ
ബാലും.. മുഖത്തു നോക്കി പൊട്ടാ എന്ന് വിളിച്ച അടിക്കാതെ പിന്നെ കൊഞ്ചുമോ അതു ഒരു റിട്ടയേർഡ് ഗുണ്ട അതു സർവീസ് തീരതെ ഷെഡ്ഡിൽ കയറിയ ഗുണ്ട
പ്രമോദ്…. എന്തായാലും ഒടുക്കത്തെ അടിയ ഓഹ്
ശങ്കരൻ… മെമ്പറെ തോ ഇവനെ ആ ഹോസ്പിറ്റലിലേക്ക് എടുത്തോ
മെമ്പർ… ശങ്കരേട്ടാ പുറത്തെ ആ ആ മാവിൻ ചുവട്ടിൽ ഇരുത്തം അല്ലാതെ ഇവനെ പോലെ ഒരുത്തനെ ചുമന്നു നടക്കുക ഒന്നു വേണ്ട
ശങ്കരൻ… എന്തായാലും ഒരു മനുഷ്യൻ അല്ലേ ബാലു നീ ഇവനെ ആ മംഗലത്ത് ഹോസ്പിറ്റലിൽ കൊണ്ടു പൊയി വിട്ടേര്
ബാലു… ശെരി ഇവനെ പിടിച്ചു കേറ്റ്
അവർ അവനെ താങ്ങി നടത്തി ഓട്ടോയിൽ കയറ്റി വിട്ടു
U. K