വീണ…. ഹാ നമുക്ക് ആലോചികാം അവൾ ഒന്നും ചിരിച്ചു അല്ല ഇത് കഴിഞ്ഞ അങ്ങോട്ട് പോയാൽ നിന്റെ കല്യണം പെട്ടന്ന് ഉണ്ടാകുമോ
കുഞ്ഞി… അറിയില്ല മുത്തശ്ശിയും അച്ഛനും തീരുമാനിക്കും ഞാൻ അതു പോലെ അനുസരിക്കും
വീണ… അപ്പൊ നിനക്ക് ഇനി ആഗ്രഹം ഒന്നും ഇല്ലേ
കുഞ്ഞി… എന്റെ ഫാമിലി എന്ത് തീരുമാനിക്കുന്നോ അതു പോലെ എനിക് അതാ ഇഷ്ടം
വീണ… ഇ തബുരാട്ടികുട്ടിയുടെ ഒരു കാര്യം അല്ല നീ കോളേജ് ഡേയ്ക്കു പാടുന്നുണ്ടോ
കുഞ്ഞി… ഇല്ല മേരി മാം കുറെ നിർബന്ധിചതാ ഞാൻ കുറെ ഒഴിവ് കഴിവ് പറഞ്ഞു ഒഴിഞ്ഞു അന്ന് പാടിട്ട് തന്നെ കുവൽ ആയിരുന്നു ഓഹ് ഞാൻ അന്ന് കരഞ്ഞു പോയി
വീണ… അതു വിവരം ഇല്ലാത്ത കുറെ ഉള്ളകൾ കൂവിയത് അല്ലെ പക്ഷേ എന്ത് രസം ആയി ആണ് നീ പാടിയത് നീ കരഞ്ഞു കണ്ണ് നിറഞ്ഞത് കൊണ്ടു കാണാഞ്ഞിട്ട് ആണ് എല്ലാവരും എഴുന്നേറ്റ് നിന്ന് ആണ് കൈയടിച്ചത് അത് എങ്ങനെ പാടി കഴിഞ്ഞതും സ്റ്റേജിന്റെ പിറകോട്ടു ഓടുക അല്ലായിരുന്നോ എന്നിട്ട് സമ്മാനം വാങ്ങാനും വന്നില്ല നീ ഇത്ര പാവം ആയിരുന്നോ
കുഞ്ഞി…. എന്നെ ആരെങ്കിലും 2 സെക്കന്റ് നോക്കി നിന്നാലേ എനിക്ക് പേടിയാ അപ്പോഴാ….
വീണ…. എന്റെ കുഞ്ഞി നീ ഇത്ര പാവം ആകരുത് കുറച്ചു ഓക്കേ തന്റെടം വേണം പെൺകുട്ടികൾ ആയാൽ അതു എങ്ങനാ പുന്നാരിച്ചു ലളിച്ചു പോത്തി പോത്തി വളർത്തുക അല്ലെ നിന്റെ ഫാമിലി അതാ നീ ഇങ്ങനെ ആയത് കണ്ടില്ലെ ഇപ്പൊ ഫാമിലി വിട്ട് ഇവിടെ വന്നപ്പോൾ ചെറിയ കാര്യംതിന്ന് കുടി നീ പേടിക്കുന്നത്
കുഞ്ഞി ചിരിച്ചു എന്നിട്ട്
കുഞ്ഞി… ഇവിടെ എന്നെ രക്ഷിക്കാൻ നീ ഇല്ലേ അതു കേട്ടതും വീണ ആകെ വല്ലാതെ ആയി അവൾ തല കുനിച്ചു ഒരു കുറ്റബോധം അവൾക് ഫീൽ ചെയ്തു അവളുടെ കണ്ണ് നിറഞ്ഞു ഒരു തുള്ളി ഇറ്റ് വീണു അവൾ വേഗം തുടച്ചു കുഞ്ഞിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു