നടക്കില്ല വീണ്ടും ഒറങ്ങാൻ പറ്റണില്ല പിന്നെയാ സ്വപ്നം കാണാൻ…. അങ്ങനെ മനസില്ല മനസോടെ എണീക്കാൻ നോക്കിയപ്പോൾ ആണ് ഞാൻ അത് ശ്രെദ്ധിക്കുന്നത്.. ഞാൻ എന്തിനാ ഈ വെള്ള ഷർട്ട് ഒക്കെ ഇട്ട് കിടക്കുന്നത്. ഇന്നലെ ഞാൻ ഇട്ട ഡ്രസ്സ് ഇതല്ലാരുന്നല്ലോ എന്തേലും ആകട്ടെ… ഞാൻ നേരെ എണീറ്റ് ചെന്നത് ബാൽക്കണിയിലേക് ആണ്. നേരത്തെ തൊട്ടുള്ള ഒരു ശീലം ആണ് രാവിലെ എണീറ്റ് ഇവിടെ ഇങ്ങനെ വന്ന് നിൽക്കാൻ…..
മൂടൽമഞ് ഇതുവരെ മാറിയിട്ടില്ല..എന്താരസം രാവിലെ താണുപത്തു ഇവിടെ നിന്ന് ഒരു സിഗേരറ്റ് വലിക്കാൻ… ഇപ്പൊ തണുപ്പ് മാത്രമേ ഉള്ളു വലിക്കാൻ സിഗേരറ്റ് ഇല്ല മൊതലാളി എന്ന് മനസ് പറഞ്ഞപ്പോളാണ് ഞാനും ആ കാര്യം ആലോചിച്ചത്.. വാ… പോയിനോക്കാം എന്ന് മനസിനെ പറഞ്ഞു സമാധാനിപ്പിച്ചു ഞാൻ റൂമിലേക്ക് തിരിച്ചു കയറി….
അല്പനേരത്തെ തിരച്ചിലിനോടുവിൽ ഷെൽഫിൽ നിന്നും ഒരണ്ണം കിട്ടി. ഇനി വിട്ടിൽ ഇരുന്ന് പുകയ്ക്കണമെങ്കിൽ വേറെ മേടിക്കണ്ടി വരും. പിന്നത്തെ കാര്യം പിന്നെയല്ലേ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ നേരെ ആരും കാണാണ്ട് വെച്ചേക്കുന്ന ലൈറ്ററും എടുത്തോണ്ട് ഞാൻ ബാൽക്കണി പിടിച്ചു… സമയം ഏതാണ്ട് 8 മണി ആകാറായിട്ടുണ്ട്. എന്നിട്ടും മഞ് അങ്ങ് മാറിയിട്ടില്ല.. ഡിസംബർ മാസം അല്ലെ അതിന്റെതാകും….
ആരും കേറി വരുന്നില്ല എന്ന് ഒറപ്പ് വരുത്തിയതിനു ശേഷം… പരന്ന് കിടക്കുന്ന നെല്പാടത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞാൻ എന്റെ കയ്യിലുള്ള ലൈറ്റ്സ് അങ്ങ് കത്തിച്ചു….ഇന്നലെ അടിച്ച സാധനത്തിന്റെ കിക്ക് ഇതുവരെ മാറിയിട്ടില്ല തലകറക്കവും നല്ല വെട്ടിപൊളിക്കണ തലവേദനയും ഉണ്ട് ഒന്ന് കുളിച്ചാൽ ശെരിയാകുമായിരിക്കും അതിനോടൊപ്പം തന്നെ ഇന്നലെ എന്താണ് നടന്നത് എന്ന് ആലോചിച്ചിട്ട് ഒട്ടും പിടിയും കിട്ടാനില്ല… പുല്ല്….
ഫോൺ എടുത്ത് വിഷ്ണുവിനെ ഒന്ന് വിളിച്ചു നോക്കാം… അവൻ എന്തായാലും പറയാണ്ടിരിക്കില്ല…. ഈ മൈരനെ വിളിച്ചിട്ടാണെങ്കിൽ എടുക്കാനുമില്ല രണ്ടുമൂന്നു വട്ടം വിളിച്ചപ്പോൾ അവൻ എടുത്ത് “””” എടാ…. അളിയാ ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം ഒരു 10 മിനിറ്റ് “”””എന്നുപറഞ്ഞു അവൻ കട്ട് ചെയ്തു… ഇനി ഇപ്പൊ അവൻ വരട്ടെ അല്ലപിന്നെ…കാൾ ഹിസ്റ്ററിയിൽ കൊറേ മിസ്സ്ഡ് കോൾ വന്ന് കിടപ്പുണ്ട്, അരയും തിരിച്ചു വിളിക്കാനുള്ള മൈൻഡ് ഇല്ലാഞ്ഞോണ്ട് അങ്ങോട്ട് വിളിച്ചില്ല… ജിജോനെ വിളിച്ചു നോക്കിയാലോ…