തിരിച്ചുവിളിച്ചപ്പോൾ റിങ് ഒണ്ട് എടുക്കുന്നില്ല… ഓഫീസിൽ കേറിക്കാണും… അങ്ങനെ തപ്പി തടഞ്ഞു താഴേക്ക് ഇറങ്ങാൻ നോക്കീട്ട് എവടെ തല ഇപ്പോളും നിന്ന് കറങ്ങണുണ്ട്. സ്റ്റെപ് തപ്പി തടഞ്ഞു താഴേക്ക് ഇറങ്ങിയപ്പോൾ ഇവിടെ ആരേം കാണാനില്ല.. അടുക്കളയിൽ ഉണ്ടാകുമെന്ന വിശ്വാസം തെറ്റിയില്ല അമ്മയുടെ സൗണ്ട് കേൾക്കാനുണ്ട്. ടേബിൾ ഇരിക്കുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിക്കുമ്പോൾ ആണ് അടുക്കളയിൽ നിന്നുള്ള ആ സംഭാഷണം ഞാൻ കേൾക്കുന്നത്……
അമ്മ : മോൾ ഇനിയും എന്നെ ആന്റി എന്ന് വിളിക്കണ്ട അമ്മയെന്ന് വിളിച്ചാൽ മതി കേട്ടോ… “”””ശെരി ആന്റി…. അല്ല അമ്മേ “”””എന്ന് കുഞ്ഞേച്ചിയുടെ സൗണ്ടും കേൾകാം… ഏഹ്.. ഇനി ഇവളെ എന്റെ ചേട്ടൻ കെട്ടിയോ.. അത് എങ്ങനെ ശെരിയാകും അവൻ സൗദിയിൽ അല്ലെ… ഇനി ഓൺലൈൻ ആയിട്ട് വല്ല കല്യാണവും നടന്ന് കാണുമെന്നുള്ള എന്റെ മനസിന്റെ ചിന്തയും തള്ളിക്കളയാൻ ആയില്ല….
“””””അവൻ ഇതുവരെ എണീറ്റില്ലേ മോളെ “””””എന്ന് അമ്മയുടെ ചോദ്യത്തിന് “”””ഇല്ല…””””എന്ന് അവൾ മറുപടി നൽകി…… “”””സാധാരണ അവൻ ഇത്രയും നേരം കിടന്ന് ഉറങ്ങാത്തത് ആണ്. ഇന്നലെ അവൻ കുടിച്ചിട്ടുണ്ടായിരുന്നോ “”””” “”””അറിയില്ല അമ്മേ “””” “””ഓഹ്… നീ ചെറുപ്പം തൊട്ടേ അവന്റെ സൈഡ് അല്ലെ നീ അങ്ങനെ പറയുവുള്ളു….””” “”””അങ്ങനെ ഒന്നുമില്ലമ്മേ “”” “””” മൂത്തവൻ ആയിട്ട് ഇതുവരെ ഒരു കുറ്റവും അരയും കൊണ്ട് പറയിപ്പിച്ചിട്ടില്ല… പിന്നെ ഇവൻ മത്രേം എന്താണ് ഈശ്വര ഇങ്ങനെ ആയി പോയത്… “”””
ഏഹ്… അമ്മ ആ പറഞ്ഞ ഡയലോഗ് എന്നെ പറ്റിയാണല്ലോ. ഇവിടെ ഇപ്പൊ എന്താ നടക്കണേ…. എന്ന് ആലോചിച് നോക്കുമ്പോൾ ആണ് കണ്ടിട്ട് ഇവിടെ ഫോഗ്ഗ് ആ നടക്കണേ എന്നുള്ള എന്റെ മനസിന്റെ കൌണ്ടർ കേട്ടിട്ട് എനിക്ക് അങ്ങ് പൊളിഞ്ഞു കേറി…..
ഒന്ന് ചുമ്മാതിരിക്കട മൈരേ എന്ന് മനസിനെ തെറി വിളിച്ചുകൊണ്ടു ഞാൻ അടുക്കളയിലേക് തന്നെ കേറാൻ തീരുമാനിച്ചു എന്താ കാര്യം എന്നറിയണ്ടേ…..
ഞാൻ അകത്തേക്ക് കേറി ചെന്നപ്പോ കുഞ്ഞേച്ചി കാര്യം ആയിട്ടുള്ള എന്തോ ആലോചനയിലാണ് അമ്മ തിരിഞ്ഞു നിന്ന് ദോശ ചുട്ടുകൊണ്ട് ഇരിക്കുന്നു. അമ്മ തിരിഞ്ഞ് നോക്കിയപ്പോൾ ആണ് എന്നെ കണ്ടത് “””അഹ്… നീ എണീറ്റോ…”””” എന്നുള്ളചോദ്യം കേട്ടപ്പോൾ ആണ് കുഞ്ഞേച്ചി ഞാൻ വന്നത് അറിയുന്നത് തന്നെ. അവൾ എന്നെ കണ്ടപ്പോ ഒന്ന് നെട്ടിയെന്നു തോന്നുന്ന് അതോ എന്റെ വെറും തോന്നൽ മത്രേം ആണോ.. “”””നിനക്ക് ദോശ എടുക്കട്ടേ കഴിക്കാൻ””””എന്നുള്ള അമ്മയുടെ ചോദ്യത്തിന് ഞാൻ കുഞ്ഞേച്ചിയുടെ മുഖത്തേക്ക് നോക്കി. എന്റെ മറുപടി കേൾക്കാൻ നോക്കി ഇരിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്.വിശപ്പ് കാരണം വയർ നിന്ന് കാത്തുന്നുണ്ടെങ്കിലും എനിക്ക് അപ്പോൾ വേണ്ടന്ന് പറയാനാണ് തോന്നിയത്. നിർബന്തിച്ചിട്ട് കാര്യമില്ലന്ന് തോന്നിയ കൊണ്ടായിരിക്കും അമ്മയും അതിനു മുതിരാഞ്ഞത്. “”””ഡാ… ഇനിയിപ്പോൾ ഇങ്ങനെ ഒരു ഉത്തരവാദിത്യം ഇല്ലാതെ നടന്നിട്ട് കാര്യം ഇല്ല… നിന്റെ കല്യാണം ഒക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും ആരെങ്കിലും ഒക്കെ പറയുന്നത് കേട്ട് അനുസരിച്ച് ജീവിക്കാൻ നോക്ക്…..””””