” അത് വക്കീലിനെ വിളിച്ചതാ,, ”
വക്കീലോ? എന്തിന്?
“എന്റെ ഡിവോഴ്സിന്റെ കാര്യം റെഡി ആക്കാൻ..”
അത് ഇത് വരെ ശരിയായില്ലേ.,, സത്യത്തിൽ എന്തായിരുന്നു ചേച്ചി പ്രശ്നം,, ഞാൻ ഒരു അഭ്യുതകാംഷിയെ ചോദിച്ചു…,, അവൾ ഒരു നെടുവീർപ്പിട്ടിട്ട് തുടർന്നു..,,,
” അയാൾടെ പേര് അനിൽ,,സത്യത്തിൽ ഞങ്ങളുടെ ലവ് മാര്യേജ് ആയിരുന്നു., അത് പറയുമ്പോൾ അവളുടെ മുഖത്ത് വെറുപ്പ് കലർന്നിരുന്നു, പിറകെ നിന്നും വിട്ട് മാറാതെ ശല്യം പിന്നെ എപ്പോഴോ അയാളെ എനിക്ക് ഇഷ്ടമായി,, പിന്നെ എന്തോ കെട്ടാമെന്നു സമ്മതിച്ചു. അയാൾടെ വീട്ടിൽ നിന്നും ആളുകൾ വന്നു കണ്ടു ഇഷ്ടപ്പെട്ടു., പിന്നെ നിശ്ചയം നടത്തി,, ഒരു 6 മാസം പ്രണയിച്ചു നടന്നു പിന്നെ കല്യാണം …, എന്നെക്കാളും 8 വയസ് മൂപ്പ് ഉണ്ട്, എന്നാലും കണ്ടാൽ പറയില്ല..,”
ഭക്ഷണം ഞാൻ പതുക്കെ കഴിച്ചു, എന്നിട്ട് ഞാൻ തിരക്കി, പുള്ളിക്കാരൻ എന്തായിരുന്നു ജോലി..,,
” അയാൾ ഒരു കോൺട്രാക്ടർ ആയിരുന്നു, അടുത്ത് ഒരു വീട് പണിക്ക് വന്ന് വന്ന് ആണ് പരിചയം ആകുന്നത്.,
മ്മ് പിന്നെ, പറ ചേച്ചി
” പിന്നെന്താ, കല്യാണം കഴിഞ്ഞ് അയാൾടെ വീട്ടിലേക്ക് അല്ല പോയത് അയാൾ എടുത്ത ഒരു വാടക വീട്ടിലേക്ക് ആയിരുന്നു., അവിടെ അയാളും ഞാനും മാത്രം, അമ്മയെയും അച്ഛനെയും പറ്റി തിരക്കിയപ്പോൾ അവർ ഒക്കെ കുടുംബവീട്ടിലാണ് അവിടെ സൗകര്യം ഇല്ലാത്തത് കൊണ്ട് ഇങ്ങോട്ട് മാറിയതാണെന്നു പറഞ്ഞു,, അയാളുടെ സ്വന്തം സ്ഥലം പാലക്കാട് ആണ്.., കല്യാണം കഴിഞ്ഞ് 1 അര വർഷം ആകുമ്പോഴാണ് മോള് ജനിക്കുന്നത്..,”
ചോദിക്കാൻ മറന്നു എന്താ ചേച്ചി മോൾടെ പേര്,
” മോൾടെ പേര് അനന്യ , പിന്നെ ഇടക്ക് ഒക്കെ സൈറ്റ് ദൂരെ ആണെന്ന് പറഞ്ഞു പോകും 2 മാസം നോക്കണ്ട , അപ്പോഴൊക്കെ ഞാൻ വീട്ടിൽ വന്നു നിൽക്കും, പിന്നെ വന്നാൽ ഒരാഴ്ച തങ്ങി അയാളെങ്ങ് പോകും, പിന്നെയും 2,3 മാസങ്ങൾ കഴിഞ്ഞ് വരും . കൃത്യമായി ചിലവിനു തരും, മോൾക്ക് ഒരു 5 വയസ് ഒക്കെ ആയിക്കാണും, അന്നേരമാണ് ഒരു പെണ്ണ് വന്നിട്ട് എന്നെ വഴക്ക് പറയുകയും വീട്ടിൽ വന്നു പ്രശ്നം ഉണ്ടാകുകയും ഒക്കെ ചെയ്തത് .., കുറെ കഴിഞ്ഞാണ് അത് അയാൾടെ മറ്റൊരു ഭാര്യ ആണെന്നറിഞ്ഞത് ., അങ്ങനെ പോലീസിൽ കംപ്ലയിന്റ് കൊടുത്തു, അങ്ങനാ അയാൾടെ തനി കൊണം അറിയുന്നത്.., അയാൾക്ക് ഞാനും കൂടി ചേർത്ത് മൊത്തം 4 ഭാര്യമാർ ഉണ്ട്.., എനിക്ക് സഹിക്കാൻ പറ്റിയില്ല. ഏത് പെണ്ണിനാണ് സഹിക്കാൻ പറ്റുന്നത് “