” ആ ഉണ്ണി ആയിരുന്നോ, ഉണ്ണീടെ ഈ നമ്പറിൽ വാട്സാപ്പ് ഇല്ലേ,? ”
ഉണ്ടല്ലോ,,
” എന്നാൽ ഞാൻ ഇപ്പോൾ മെസ്സേജ് ചെയ്യാം കേട്ടോ,, അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി..
ശെടാ,, ഇവൾ ആള് കൊള്ളാമല്ലോ, ഞാൻ വാട്സ്ആപ്പ് ഉണ്ടോ ന്ന് ചോദിക്കാൻ തുടങ്ങുവായിരുന്നു,, അതിന് മുന്നേ,, എന്നാലും തീരെ അങ്ങ് ഓൾഡ് മോഡൽ അല്ല.. മെസ്സേജ് വന്നപ്പോൾ ആദ്യം തന്നെ ചേച്ചിടെ dp ആ ചെക്ക് ചെയ്തു, ഒരു കുട്ടിയുടെ ചിരിക്കുന്ന ഫോട്ടോ,, മ്മ് ചേച്ചിടെ മോൾ ആയിരിക്കും,, ആൺകൊച്ചാണോ പെങ്കൊച്ചാണോ അമ്മാമ്മ പറഞ്ഞത് മറന്നു പോയി…. എന്തായാലും ഇന്ന് ചുമ്മാ പിറകെ നടന്നു എന്തെങ്കിലും ഒക്കെ സംസാരിക്കണം, സംസാരം അടുപ്പം വേഗത്തിൽ കൂട്ടും എന്നാണല്ലോ… ഓരോ സുഖമുള്ള സ്വപ്‌നങ്ങൾ ആലോചിച്ചു ബൈക്ക് റൈഡിങ് എൻജോയ് ചെയ്ത് വരുമ്പോഴാണ് ഒരു നായ ബൈക്കിന്റെ മുന്നിൽ വട്ടം ചാടുന്നത് ,,, അതിനെ ഇടിക്കാതെ ബൈക്ക് വെട്ടിച്ചു, ബൈക്ക് സ്ലിപ് ആയി ഞാൻ തെറിച്ചു വീണു.. എല്ലാം പെട്ടെന്നായിരുന്നു…. മൈര് ഇതിങ്ങളെ കൊണ്ട് ഭയകര ശല്യം തന്നെ.,എന്നെ വീഴ്ത്തിയിട്ട് അത് കൂളായി നടന്നു പോകുന്നു… നായിന്റെമോൻ, വായിൽ വന്ന തെറിയഭിഷേകം കലിപ്പ് മാറുന്നതുവരെ തുടർന്നു., ഭാഗ്യം ഈ പരിസരത്ത് ആരും ഇല്ല., എന്തായാലും സാധനങ്ങൾ അധികം റോഡിൽ പോയില്ല …,ചെ, ഒരു വൈബ് ഇൽ കാറ്റും കൊണ്ട് സുഖിച്ചു പോയതാ…കുറച്ച് കഷ്ടപ്പെട്ട് ഞാൻ ബൈക്ക് ഉയർത്തി വച്ചു . ക്രാഷ്ഗാർഡ് ഉരഞ്ഞിട്ടുണ്ട്, ബൈക്കിനു വേറെ കുഴപ്പം ഒന്നും ഇല്ല., ആഹ്,, കൈമുട്ടിന്റെ പിൻവശം മുറിഞ്ഞത് അപ്പോഴാണ് ഞാൻ അറിയുന്നത് .ചോര പൊടിയുന്നുണ്ട്,, ആ ഇത്രേം അല്ലെ പറ്റിയുള്ളൂ..,അങ്ങനെ സമാധാനിക്കാം ഞാൻ വീട് ലക്ഷ്യമാക്കി തിരിച്ചു., ബൈക്കിന്റെ ശബ്ദം കേട്ടതും പ്രിയചേച്ചി അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു., ഞാൻ അവൾക് സാധനങ്ങൾ കൈമാറി,,, അപ്പോഴാണ് അവൾ എന്റെ കയ്യിലെ മുറിവ് ശ്രദ്ധിക്കുന്നത് ….
” അയ്യോ ഇത് എന്ത് പറ്റിയതാ ഉണ്ണി.., സാധനങ്ങൾ താഴെ വെച്ചിട്ട് എന്റെ കൈയ്യിൽ മെല്ലെ പിടിച്ചുകൊണ്ട്പ്രിയചേച്ചി മുറിവിലേക്ക് നോക്കി….