അങ്ങനെ അവള് പറഞ്ഞ സ്പോട്ടിൽ എത്തി.
അപ്പോൾ നിങ്ങൾ കരുതും വലിയ മാള് വല്ലോം ആണ് എന്ന്.
എന്നാൽ അത് ഒന്നും അല്ലാരുന്നു നമ്മുടെ ഗോപിഏട്ടൻന്റെ കട ആയിരുന്നു അത്.
അവർ അവിടെ തന്നെ വരാൻ പറഞ്ഞത് തന്നെ അവളുടെ ഇഷ്ടം തുറന്നുപറഞ്ഞത് അവിടെ വച്ചായിരുന്നു എല്ലോ.
അതാ അവളുടെ ഇപ്പോഴത്തെ ഫേവറേറ്റ് സ്പോട്ട്.
കുറച്ച് കഴിഞ്ഞു അവൾ വന്നു. ഒരു ചുവന്ന ചുരിദാർ ആയിരുന്ന അവളുടെ വേഷം.
അതിൽ അവൾ എന്നത്തെനെകാൾ അതിമനോഹരിയായിരുന്നു അവൾ അ ഡ്രസ്സയിൽ.
: എന്താടി കാണണം എന്ന് പറഞ്ഞത്.
: എന്റെ ചെക്കനെ കാണാൻ എന്ത് എങ്കിലും കാരണം വേണമോ.
: വേണ്ടാ.
അവളുടെ ഒപ്പം ഇന്ന് മൊത്തം ചെലവഴിക്കാനുള്ള തന്ത്രമായിരുന്നു ഇത്.
പിന്നെയും ഞങ്ങൾയിൽ പ്രണയം ചിറകുവിടർത്തി കൊണ്ടിരുന്നു ഓഫീസിലാണേലും ഞങ്ങൾയുടെ കണ്ണുകൾ കൊണ്ട് പ്രണയം നുകർന്ന് കൊണ്ടേയിരുന്നു.
ആലീസ്ന്റെ കാര്യം വീട്ടിൽ പറഞ്ഞു എന്റെ ഡാഡി ഒന്നും തന്നെ പറഞ്ഞില്ല. അ മുഖത്തിൽ എന്താ ഭാവം എന്ന് പറയാൻ പറ്റുന്നു ഉണ്ടാരുന്നില്ല.
: ചേട്ടൻ നിൽകുമ്പോൾ അനിയൻ കെട്ടുന്നത് ശെരി അല്ലല്ലോ എന്ന് എല്ലാം പറഞ്ഞു പക്ഷേ എന്റെ നിർബന്ധത്തിന്റെ മുന്നിൽ അവർക് കീഴടങ്ങി.
കാര്യങ്ങൾ എല്ലാം തീരുമാനിക്കാൻ ഞങ്ങൾ നേരെ ആലീസ്ന്റെ വീട്ടിൽലേക്ക് പോയി.
പോകുന്നത്തിനു മുൻപ് ഞാൻ ആലീസ്നോട് വരുന്ന കാര്യം പറഞ്ഞു ആയിരുന്നു.അതിനാൽ തന്നെ അവൾ ഒരുങ്ങിയിരുന്നു.