“…ഡീ ആലീസ്യെ ..നീ നേരെ ഇരി.എന്നിട്ട് കണ്ണ് തുടയ്ക്ക്.ഇല്ലെങ്കിൽ ചിലയന്മാർ വന്നു ശല്യം ചെയ്യും….”
അവള് ഒരു നിമിഷം നേരെ ഇരുന്ന് കണ്ണ് തുടച്ചു.
“….. ആര് എന്ത് വേണേലും പറയട്ടെ. ഞാനേ ഞാനിരിക്കുന്നത് എൻ്റെ ചെക്കൻ്റെ കൂടെയാ.സദാചാര ചേട്ടന്മാരോട് പോകാൻ പറ…”
കരച്ചില് നിർത്തി കുറച്ച് നീങ്ങിരുന്ന് എന്നോട് കൈ ചേർത്ത് പിടിച്ചിരുന്നു.
ഇത് എല്ലാം കണ്ട് കൊണ്ട് രണ്ടു കണ്ണുക്കൾ അവിടെ ഉണ്ടാരുന്നു.
***************
ഇന്നത്തെ ജോലി എല്ലാം തീര്ന്നു. തന്റെ മനസ്സിൽ ഉള്ള കാര്യം ഇന്ന് തന്നെ ജോൺനോട് പറയണം എന്ന് അവൾ കരുതി.
തന്റെ പ്രണയം പറയാൻ പറ്റിയ സ്ഥലം അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബീച്ച്യിലെ അ സ്പോട്ട് യിൽ വെച്ചു തന്റെ പ്രണയം പറയാം എന്ന് ആണ് അവൾ കരുതിയത് തന്നെ.
അങ്ങനെ അവിടെ എത്തി ജോൺനെ വിളിക്കാൻ ഫോൺ എടുക്കുമ്പോൾ ആണ് ജോൺ അങ്ങോട്ട് വരുന്നത് അവൾ കാണുന്നത് തന്നെ.
ശോ ഇ പൊട്ടൻ എന്താ ഇവിടെ എന്നെ വിളിക്കാതെ വന്ന തെണ്ടി എന്ന് എല്ലാം അവള് പറഞ്ഞ് കൊണ്ട് അവന്റെ അടുത്തേക് പോകാൻ നേരെത്തു ആണ് അ കാഴ്ച്ച കാണുന്നത്.
ജോൺന്റെ ഒപ്പം വേറെ ഒരു പെണ്ണെന്നെയും കണ്ടു ശെരിക്കും നോക്കിപ്പോൾ ആണ് അത് അവന്റെ ബോസ് ആലീസ് ആയിരുന്നു.