ഒന്ന് എനിക്ക് കൊണ്ട് താ വേഗം.
അത് നിനക്ക് ഉള്ളതല്ലേ ഡീ. നിനക്ക് മാത്രം.
വേഗം വാ.എനിക്ക് ഇനി കാത്തിരിക്കാൻ വയ്യ.
ഞാൻ ഇപ്പൊ അവിടെ എത്തില്ലേ. നീ കുറച്ചു കാത്തിരിക്കു.
മ്മ് ഓക്കേ.
ആം ഓക്കേ ഇപ്പൊ വെക്കാം.
വേഗം വാ ഉമ്മ.
ഉമ്മ.
ഞാൻ കാൾ കട്ട് ചെയ്ത് ചായ കുടിക്കാൻ ഇരുന്നു.
ഞാൻ ചായ കുടിച്ചോണ്ടിരുന്നപ്പോൾ ഫോൺ റിങ് ചെയ്തു.നോക്കിയപ്പോൾ വിഷ്ണു, എന്റെ അടുത്ത ഒരു ഫ്രണ്ടാണ്.എന്നെ അവൻ ഒരുപാടു സാഹയിച്ചിട്ടുണ്ട്.എന്റെ ഒരുവിധം എല്ലാ കാര്യകൾക്കും അവൻ ആണ് കൂടെ ഉണ്ടാവുന്നത്.
ഹലോ എന്താടാ എത്ര രാവിലെ.
എന്താന്നോ അപ്പൊ മറന്നോ.
എന്ത്.
ഇന്ന് അല്ലെ എൻഗേജ്മെന്റ്.
ആയോ സോറി ഡാ ഞാൻ മറന്നു പോയി.
ഇന്ന് അവന്റെ പെങ്ങളുടെ എൻഗേജ്മെന്റ് ആണ്. അവൻ കൊറേ ദിവസകൾക്കു മുന്നേ എന്നോട് പറഞ്ഞിരുന്നു. ഇതിന്റെ എല്ലാം ഇടയിൽ ഞാൻ അത് വിട്ടു പോയി.എല്ലാ കാര്യത്തിനും നീ മുന്നിൽ ഉണ്ടാകണമെന്ന് അവൻ എന്നോട് പ്രതേകം പറഞ്ഞിരുന്നു.
എന്തൊരു മറവിയാടാ ഇത്. ആം സാരമില്ല. നീ റെഡിയായി നില്ക്കു. ഞാൻ കാറും ആയിട്ട് ഇപ്പൊ വരാം അങ്ങോട്.
ആ ഡാ ഓക്കേ.
എനിക്ക് അവനോട് ഒഴിവു പറയാനും പറ്റില്ല.
ഞാൻ ഫോൺ വെച്ചു. എന്നിട്ട് പോന്നുനെ വിളിച്ചു. ഞാൻ വരുന്നതും കാത്തിരിക്കുകയായിരിക്കും ആ പാവം.അവൾ എടുത്തില്ല. ഞാൻ പിന്നെയും വിളിച്ചു. അപ്പോഴും എടുത്തില്ല.
അവൾ കുളിക്കുന്നുണ്ടാവുംന്ന്, പിന്നെ വിളികാം എന്ന് വിചാരിച്ചു ഞാൻ റെഡി ആയി. അപ്പോഴേക്കും വിഷ്ണു കാറുംകൊണ്ട് വന്നിരുന്നു.ഞാൻ കാറിൽ കേറി വിഷ്ണുന്റെ ഒന്നിച്ചു അവന്റെ വീട്ടിൽ പോയി.
അവിടെ എത്തിയപ്പോൾ ഒരുവിധം എല്ലാ പണികളും ബാക്കിയുണ്ട്.ഞാൻ ഫോൺ കാറിൽ വെച്ചു പണിയിൽ സഹായിക്കാൻ തുടങ്ങി.പത്തലുപണിയും, ചെക്കന്റെ വിട്ടുകാരെ വരവേളകലും, അവർക്ക് ഫുഡ് കൊടുക്കലും ഒകെ ആയി അങ്ങനെ പോയി.
അങ്ങനെ എൻഗേജ്മെന്റ് സന്ദോഷത്തോടെ കഴിഞ്ഞു.അവൻ ഭയങ്കര ഹാപ്പി ആയി.
അവൾക് നല്ലൊരു ചെക്കനെ കിട്ടിയല്ലോ അത് മതി. വിഷ്ണു എന്നോട് പറഞ്ഞു.