അങ്ങനെ പത്മനാഭന്റെ മണ്ണിൽ നിന്നും എന്റെ സ്വന്തം നാടായ ആലപ്പുഴയിലേക്ക്.
വിട്ടിൽ എത്തിയപ്പോ രാത്രി 2 മണി. ചേച്ചിയെ വിളിച്ച് കതകും തുറന്ന് അകത്ത് കയറി ഒരു കുളിയും പാസാക്കി കിടന്നു. നല്ല ക്ഷീണം ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിയും പോയി.
രാവിലെ കുണ്ടിക്ക് വെയിലടിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. എഴുന്നേറ്റപാടെ ഫോണും എടുത്ത് കക്കൂസിലേക്ക് ഒരു ഓട്ടം ആയിരുന്നു. എന്തിനാന്ന് ചോദിച്ചാൽ അതിന് തന്നെ. 2 . (നല്ലത് ചിന്തിക്കു ലോകമേ…..)
ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ച് ഒരുമ്മയും കൊടുത്തപ്പോഴാണ് ആ തെണ്ടിയെ ഞാൻ കാണുന്നത്. എന്റെ ബാല്യകാലസഖി അലീന. എന്റെ കൂടെ LKG മുതൽ പഠിച്ച എന്റെ ചങ്ക്. അന്നും ഇന്നും എന്റെ നിഴലായി കാണുന്ന എന്റെ ഉറ്റ തോഴി.
“ഡീ നാറീ, നിനക്ക് വീടും കുടിയും ഒന്നും ഇല്ലേ”?
“അയിന് നി ഏതാടാ” എന്ന അവൾടെ മറുചോദ്യം കേട്ടപ്പോൾ ഒന്നും കഴിക്കാതെ തന്നെ വയർ നിറഞ്ഞു.
ഞങ്ങൾ തമ്മിൽ ഇത് പതിവായതുകൊണ്ട് അമ്മയും ഇതിന്റെ ഇടയിൽ കേറിയില്ല.
നിറം സിനിമയിലെ കുഞ്ചക്കോ ബോബനെപ്പോലയും ശാലിനിയെപ്പോലെയും ആണ് ഞങ്ങൾ. അപ്പോ ഏതാണ്ട് മനസ്സിലായിക്കാണില്ലെ ഞങ്ങൾ തമ്മിലുള്ള ബന്ധം.
ഒരാഴ്ച്ചയ്ക്കുള്ളിൽ Bangalore ജോയിൻ ചെയ്യേണ്ടതുകൊണ്ട് അവളുമായി ടൌണിൽ പോയി എല്ലാ കാര്യങ്ങളും സെറ്റാക്കി പോകേണ്ട തിവസത്തെ പ്ലെയിൻ ടിക്കറ്റും ശരിയാക്കി ഉച്ചക്കൽത്തെ ഭക്ഷണം പുറത്ത് നിന്ന് കഴിച്ച് ഒരു സിനിമസും കണ്ടാണ് ഞങ്ങൾ തിരിച്ചെത്തിയത്.
പിന്നെ രാത്രിയാണ് അച്ഛനെ നേരിട്ട് ഒന്ന് കാണുന്നത്. അച്ഛന് ഒരു സലാമും കൊടുത്ത് ചേച്ചിയുടെ റൂമിലോട്ടൊറ്റ ഓട്ടമായിരുന്നു.എന്റെ Reserve Bank അവൾ ആയിരുന്നു. അങ്ങനെ അവൾടെ കയ്യിൽ നിന്ന് കുറച്ച് കാശ് സെറ്റാക്കി പിന്നെ ഞങ്ങൾ ഒന്നിച്ച് ഉറങ്ങി.
അങ്ങനെ എനിക്ക് പോകണ്ട ദിവസം വന്നു. എല്ലാവരോടും യാത്ര പറഞ്ഞ് അമ്മയെ കെട്ടിപിടിച്ച് ഒരു ഉമ്മയും കൊടുത്ത് അച്ഛന് ഒരു സലാമും നൽകി ചേച്ചിയുടെ Defenderൽ ഞാനും അവളും അലീനയും കൂടി യാത്ര തിരിച്ചു.