അവൾ താഴത്ത് ക്ലാസ്സ് മുറിയില്‍ കയറിയപ്പോള്‍, വാതിലും അടച്ചിട്ട് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു. “അവൾ പോകുന്നെ പോട്ടേ, നിനക്ക് ഞാന്‍ ഇല്ലേ ഗോവിന്ദേ…”
ഞാന്‍ അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു, അവള്‍ക്ക് എന്നോട് ഒരു crush ഉണ്ട് എന്ന സൂചന കിട്ടിയിരുന്നു എന്നല്ലാതെ ഞാൻ അവള്‍ക്ക് എന്നെ ഇത്ര ഇഷ്ടം ആണ് എന്നൊന്നും ഞാന്‍ ഇത്രയും കാലം ആയും അറിഞ്ഞിരുന്നില്ല. ഞാനും അറിയാതെ അവള് എന്റെ നെഞ്ചില്‍ ചേര്‍ത്ത് നിർത്തി പോയി. അറിയാതെ ഞങ്ങൾ രണ്ട് പേരും അങ്ങനെ നിന്നു പോയി. അല്പം കഴിഞ്ഞ് വാതിലിലെ തട്ട് കേട്ടാണ് ഞങ്ങള്‍ ആ പിടി വിട്ടത്.
വാതില്‍ തുറന്നപ്പോള്‍ മറ്റാരും ആയിരുന്നില്ല അമൃതയും മറ്റവനും ആയിരുന്നു. അത് കണ്ടപ്പോള്‍ വീണ്ടും കലിപ്പ് കയറി കൈ തരിച്ചു എങ്കിലും അനഘ കൈ പിടിച്ചു എന്ന് ഉള്ളത് കൊണ്ട് മാത്രം അവനെ ഒന്നും ചെയ്യാതെ ഞാന്‍ വിട്ടു.
നേരത്തെ നടന്ന കാര്യം എല്ലാം ആലോചിച്ച് കോളേജ് വരാന്തയുടെ ഒരു അറ്റത്ത് ഞാന്‍ മാത്രം ആയി ഇരിക്കുമ്പോള്‍ പിന്നെയും അനഘ എന്റെ അടുത്ത് വന്നിരുന്നു. അവൾ എന്നിട്ട് എന്നോട് പറഞ്ഞു “എടാ ഗോവിന്ദേ… എന്താ ഡാ എന്നോട് അന്ന് എനിക്ക് ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കാതെ ഇരുന്നെ.”
ഞാന്‍ : ആ മറ്റവൾ വന്ന് ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോള്‍ എങ്കിലും നിനക്ക് പറയായിരുന്നു, നിനക്ക് എന്നെ ഇഷ്ടം ആണ് എന്ന്.
അനഘ : എങ്ങനെയാ ഡാ ഞാന്‍ നിന്നോട് പറയാ. അവളെ നോക്കണ്ട എനിക്ക് നിന്നെ ഇഷ്ടം ആണ് എന്ന്.
ഞാന്‍ : എനിക്കും നിന്നെ ഇഷ്ടം ആണെടാ. നിനക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് കരുതി അതല്ലേ.
അതും പറഞ്ഞ് ഞാന്‍ അവിടെ നിന്ന് എഴുന്നേറ്റു. കൂടെ അവളും എഴുന്നേറ്റു.
ഞാന്‍ : എടോ. വേണ്ടത് എല്ലാം late ആയിട്ടെ കിട്ടൂ.
അനഘ : അങ്ങനെ ആണോ, എന്ന ഓക്കെ. അല്ലെങ്കി പിള്ളേച്ഛൻ നുണ പറയാ എന്ന് വിചാരിച്ചേനെ.