അപ്പോൾ ആണ് പെണ്ണുംപിള്ള വന്നത് കലിതുള്ളിയ നിലയിൽ കൈയിൽ ബാഗ് ഒക്കെ ആയി മകളുടെ വീട്ടിലേക്ക് ഉള്ള യാത്രയാണ്.
പാറുവമ്മ. ആശ്രീകരം ചൂൽ ആണല്ലോ കണി
ചന്ദ്രൻ. പിന്നെ നീ നല്ല കാര്യത്തിന് പോകുവല്ലേ
പാറുവമ്മ. ഞാൻ എന്റെ മകളുടെ വീട്ടിൽ പോകുന്നു
പിന്നെ ഞാൻ പോയി വരുന്നതിനു മുമ്പ് ഇവളെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോകണം
ചന്ദ്രൻ. കൊണ്ടു പൊക്കോളാം
പാറുവമ്മ. എന്റെ മകൻ അവൻ അവിടെ കഷ്ടപെടുകയാ അവനു ഒരു കുഞ്ഞികാൽ കാണാൻ സാധിക്കുമോ
അവർ ഇറങ്ങി മകൾ ജലജ വളരെ ദൂരത്തു ആണ് വീട് വച്ചിരിക്കുന്നത് അതും ഒരു കാരണം കൊണ്ട് ആകാം അവളുടെ
വീട്ടിലേക്കുള്ള വരവ് കുറഞ്ഞത് ,അത് ഒരുപക്ഷെ നല്ലതായി .സ്വപ്നക്കു എങ്കിലും സ്വസ്ഥത ഉണ്ടാകും
ചന്ദ്രൻ. മോളെ ഇന്ന് പോകുന്നില്ലേ
സ്വപ്ന. ഇല്ല അച്ഛാ
ചന്ദ്രൻ. മോൾ റെഡി ആയിക്കോ നമുക്ക് ഒരു വൈദ്യരെ കാണാൻ പോകാം ഒരു സ്ത്രീ ആണ് ‘
സ്വപ്ന. എന്തിനാ അച്ഛാ
ചന്ദ്രൻ. എന്റെ ഭാര്യ എന്ന ഭൂതം പറഞ്ഞില്ലേ
സ്വപ്ന . കുഴപ്പം ഉള്ള ആളെയും കൊണ്ട് പോകണ്ടേ
ചന്ദ്രൻ. എനിക്ക് അറിയാം മോളെ അവനു ആണ് കുഴപ്പം എന്ന് അതുകൊണ്ടാ അവൻ്റെ കല്യാണത്തിന് തടസം നിന്നതു വെറുതെ ഒരു പെകുട്ടിയുടെ ജീവിതം നരകമാക്കണ്ട എന്ന് ഞാൻ കരുതി പക്ഷെ എന്റെ ഭാര്യ എന്നെ ഭീഷണി മുഴക്കി ചെയ്യിപ്പിച്ചത് ആണ്
സ്വപ്ന. പറഞ്ഞിട്ട് എന്ത് കാര്യം ആണ്
ചന്ദ്രൻ . മോൾ ക്ഷമിക്ക് നമ്മൾ രണ്ടു കുടുംബങ്ങൾക്കും നാണക്കേട് ആകും അങ്ങെനെ ആകാത്ത വിധത്തിൽ ഇത് നമുക്ക് പരിഹരിക്കാം
സ്വപ്ന, ശരി അച്ഛാ ഞാൻ വരാം
അങ്ങനെ പാറുവമ്മയെ ബോധിപ്പിക്കാൻ എങ്കിലും വൈദ്യരെ കാണാൻ പോകാൻ തീരുമാനിച്ചു .അന്നവർ വൈദ്യരെ കാണാൻ പോയി വൈദ്യർ എന്ന് പറയുമെങ്കിലും ഒരു ആയുർവേദഡോക്ടറാണ് . അങ്ങനെ അവർ പോയി . അയാളുടെ ഗിയർ ലെസ്സ് സ്ക്കൂട്ടറിൽ ആണ് പോയത്. അവിടെ ചെന്നു ഡോക്ടറെ കണ്ടു. ദേഹരക്ഷ ചെയ്യാനുള്ള കുറച്ചു ലേഹ്യം അങ്ങെനെ ചില മരുന്നുകൾ ഡോക്ടർ നൽകി