യക്ഷി 3 [താർക്ഷ്യൻ]

Posted by

 

അങ്ങനെ അത് ഫൈനലൈസ് ചെയ്തു. അണ്ടിമൂപ്പൻ പോയി. പിന്നെ ക്ലാസ്സിൽ ബഹളമായി ടൂറിന് ഓരോരുത്തരായി പേര് തന്നു. ഏതാണ്ട് 20 പേരോളം മാത്രമേ വരുന്നുള്ളു. ഇതുവരെ രജിതയും ഷംനയും പേര് തന്നിട്ടില്ല. ഞാൻ തിരിഞ്ഞ് അവരോട് ചോദിച്ചു. “നിങ്ങളെ പേര് എഴുതട്ടെ”…?

“മാണ്ട” ഷംന ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“ഏഹ് അതെന്താ മാണ്ടാത്തെ..? നിങ്ങൾ വരുന്നില്ലേ”..? എനിക്ക് ആശങ്ക ആയി.

“ഇവള് ഇല്ലന്ന്. ഇവള് ഇല്ലെങ്കി പിന്നെ ഞാനും ഇല്ല”  ഷംന പറഞ്ഞു.

രജിത ബാഗിന്റെ മുകളിൽ തല വെച്ച് എന്നെത്തന്നെ പ്രേമ പുരസ്സരം നോക്കുകയാണ്. അവളുടെ ആ കിടപ്പും നോട്ടവും ഒരു കൊച്ചു പാവക്കുട്ടിയെ പോലെ ക്യൂട്ട് ആയി തോന്നി എനിക്ക്..

അതെ സമയം ടെൻഷൻ ആയി. രജിത ഇല്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഊമ്പാനാ ടൂർ പോകുന്നത്..

ഞാൻ അവളോട് ചോദിച്ചു ”എന്താ വരാത്തെ”..?

എന്നെ നോക്കികൊണ്ട് ഒന്നുമില്ല എന്ന അർത്ഥത്തിൽ രണ്ട് കണ്ണും അടച്ചു കാണിച്ചു.

അവളുടെ ഓരോ ചേഷ്ടയും എന്നിൽ ആലിപ്പഴ വര്ഷം തെന്നെ നടത്തുന്നുണ്ട് എന്ന് അവൾ അറിയുന്നുണ്ടോ ആവോ..!?

 

പെട്ടന്ന് ഷംന അവളുടെ പുറകിൽ നിന്നും ക്യാഷിന്റെ സീൻ ആണെന്ന് ആംഗ്യം കാണിച്ചു. ഞാൻ രജിതയോട് ചോദിച്ചു “ഊട്ടി പോയിട്ടുണ്ടോ”.?

ഇല്ല എന്ന് ചെറുതായി തലയനക്കി കാണിച്ചു.

“പോകാൻ ആഗ്രഹം ഉണ്ടോ”..?

എന്റെ ചോദ്യം കേട്ട് ഞാൻ എന്തോ കളിയാക്കാൻ വേണ്ടി ചോദിച്ച പോലെ അവൾ കണ്ണടച്ച് കാണിച്ചു പുഞ്ചിരിച്ചു.

 

“ഞാൻ ഈ ക്ലാസ്സിൽ നിന്നും ഒരാളെ സ്പോൺസർ ചെയാം എന്നു വിചാരിച്ചിരുന്നു. തനിക്ക് ജാഡ ആണെങ്കിൽ ഞാൻ ഒരു കാര്യം ചെയാം സന്ധ്യയെ സ്പോൺസർ ചെയ്യാം”…

അതുകേട്ടു ഷംന വായ പൊത്തി ചിരിച്ചു. ബാക്ക് ബെഞ്ചിലെ പെടപ്പുകളായ ജിൻസി, നിമിഷ, സന്ധ്യ ത്രയത്തിലെ ഏറ്റവും കയ്യിലിരിപ്പ് കൂടിയ ആളാണ് സന്ധ്യ. പൊസ്സസ്സീവ്നെസ് വർക്ഔട്ട് ആവുമോ എന്ന് അറിയാൻ ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ്. മാത്രവുമല്ല കഴിഞ്ഞ കൊല്ലം സന്ധ്യ വന്നു എന്നെ പ്രൊപ്പോസ് ചെയ്തതും ഞാൻ അത് നിരാകരിച്ചതും സന്ധ്യ ആ പ്രാന്തിൽ ജനൽ ചില്ലു അടിച്ചു പൊട്ടിച്ചതും എല്ലാം ക്ലാസ്സിലെ എല്ലാവർക്കും അറിയാം.

Leave a Reply

Your email address will not be published. Required fields are marked *