യക്ഷി 3 [താർക്ഷ്യൻ]

Posted by

കുപ്പിച്ചില്ല് കണ്ണാടിയിൽ വരഞ്ഞത് പോലുള്ള ശബ്ദത്തിൽ അമ്മയുടെ നിലവിളി എൻ്റെ പിറകിൽ നിന്നും ബോധം മറയും മുൻപ് ഞാൻ കേട്ടു…

 

***x** ***x** ***x**

 

“അമ്മേ”…..!!!!!

എൻ്റെ ആർത്തനാദം വീട് നിറഞ്ഞു…

“ഹയ്യോ…!! കള്ളൻ”… പെട്ടന്ന് ദൂരേ എവിടെയോ നിന്നും പപ്പയുടെ ശബ്ദം !

പെട്ടന്നാണ് ഞാൻ താഴെ എൻ്റെ മുറിയിൽ കിടക്കയിൽ ആണെന്ന ബോധ്യം വന്നത്. പട പട എന്ന് കാലടികൾ കേട്ടു.. അടുത്ത നിമിഷം എൻ്റെ മുറിയിൽ ലൈറ്റ് ഓൺ ആയി. അമ്മയും പപ്പയും പേടിച്ച് ഓടി വന്നതാണ്. “എന്താ മോനെ… എന്താ”..??

അമ്മ കിതച്ച് കൊണ്ട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടാൻ പറ്റാതെ അതേ കിടപ്പാണ്. ഫുൾ വിയർത്ത് കുളിച്ച്…

“സ്വപ്നം കണ്ടതാണോ മോനേ”…?? അമ്മക്ക് കാര്യം മനസിലായി.

ഞാൻ അതേ എന്ന് തലയാട്ടി…

“പേടിപ്പിച്ചു കളഞ്ഞല്ലോ മോനേ…എന്തൊരു നിലവിളി ആയിരുന്നു” അമ്മ എൻ്റെ മുടിയിൽ കൂടി വിരലോടിച്ചു…

“ഞാൻ… എന്തോ കണ്ട് പേടിച്ച്… ഇപ്പൊ. കുഴപ്പം ഇല്ല… അമ്മ പോയി കിടന്നോ”.. ഞാൻ പറഞ്ഞ് ഒപ്പിച്ചു…

“എന്നാ വാ… ഞങ്ങടെ റൂമിൽ കിടക്കാം”.. അമ്മ വിടുന്ന മട്ടില്ല…

“ഇല്ലമ്മ കുഴപ്പമില്ല. ഇവിടെ കിടന്നോളാ”.. സ്വപ്നത്തിൻ്റെ പേടി മാറിയപ്പോൾ എനിക്ക് കനത്ത ജാള്യതയായി…

“നിനക്ക് എന്ത് പറ്റിയെടാ രാത്രി ഭക്ഷണവും ശരിക്കും കഴിച്ചില്ലല്ലോ? നിനക്ക് എന്താ ഇത്ര ടെൻഷൻ? സ്‌കൂളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ”..? അമ്മയുടെ കേറിങ് കൂടി മനുഷ്യന് ശ്വാസം മുട്ടാൻ തുടങ്ങി..

“ഒന്നുമില്ല അമ്മേ… വന്നപ്പോൾ ലേശം തലവേദന ഉണ്ടായിരുന്നു അതിന്റെ ആയിരിക്കും”.. ഞാൻ താല്പര്യമില്ലാതെ പറഞ്ഞു.

“നോക്കട്ടെ പനി ഉണ്ടോ എന്ന്” ‘അമ്മ എന്റെ നെറ്റിയിൽ കൈ വെച്ചു.

“ഏയ് പനിയൊന്നും ഇല്ല.. വയറു വേദന വല്ലതും”..? ‘അമ്മ കിടന്നു ചുറയുകയാണ്..

“എന്റെ പൊന്നമ്മേ എനിക്കൊന്നും ഇല്ല. എന്തോ കണ്ടു പേടിച്ചു. ഇപ്പൊ പ്രശ്നമില്ല. ഞാൻ കിടന്നു ഉറങ്ങട്ടെ”..

എന്റെ വിയർത്ത മുഖം അമ്മ തുടച്ചു തന്നു. മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും വെള്ളം ഗ്ലാസിലേക്ക് പകർത്തി എനിക്ക് നീട്ടി. ഞാനത് മട മട കുടിച്ച് കയറ്റി..

Leave a Reply

Your email address will not be published. Required fields are marked *