“എന്റെ പൊന്നു ചേച്ചി.. എന്നോട് അടവ് ഇറക്കല്ലേ..
“നീയെന്താടി പറയുന്നേ..
“ഹലോ മിസ്സ് മാളവിക മേനോൻ.. ഞാനും ഒരു പെണ്ണാ…വന്നപ്പോൾ തോട്ടെ ഞാൻ കാണുന്നുണ്ട്.
“എന്ത് കാണുന്നുണ്ട്…🙄
“ശിവയെ ഒരു വല്ലാത്ത നോട്ടവും, പിന്നെ ഒരു കെയറിങ്ങും എല്ലാം.
“അത് പിന്നെ ഞാനല്ലേ അവനെ വിളിച്ചുകൊണ്ടു വന്നത്.
“എന്റെ പൊന്നു മോളേ ഉസ്തല്ലേ…ആ മുഖത്തെ ബ്ലഷിങ് കണ്ടാൽ അറിയാം..
“പോടീ..”മാളു നാണിച്ചു തല താഴ്ത്തി..
“ഏയ്. ചേച്ചി…പറ…ആർ യു ഇന്ട്രെസ്റ്റഡ്..?
“ഐ തിങ്ക്…ഐ ഹാവ് എ ക്രഷ് ഓൺ ഹിം.
“വൗ.. ഗ്രേറ്റ്…ചേട്ടന് ഇങ്ങോട്ടോ .?
“താല്പര്യം ഉണ്ടെന്ന് തോനുന്നു.അറിയില്ല..ഒന്നും പറഞ്ഞിട്ടില്ല.
“ഓക്കേ ഓക്കേ.ചേട്ടനും ഒരു താല്പര്യം ഉണ്ടെന്ന എനിക്ക് തോന്നുന്നേ.
“അവൻ വലതും പറഞ്ഞോ.
“ഏയ് ഇല്ല.പക്ഷെ ഒരു തോന്നൽ. ആ മാളു വിളിയിൽ ഒക്കെ എന്തോ ഒരു കനം ഉള്ളത് പോലെ.
“ഒന്ന് പോടീ..
“പോടിയോ…അതേയ്…പയ്യൻ കാണാൻ കിടു, ചേച്ചിയും കിടു, എല്ലാം ഓക്കേ ആണെങ്കിൽ സമയം കളയാതെ കെട്ടി കൂടെപ്പൊറുക്കാൻ നോക്ക്.
“പെണ്ണെ നീയെന്റെ വായിൽ ഇരിക്കുന്ന കേൾക്കുമേ.
“അഹ് ബെസ്റ്റ്.. അതേ.. എന്നും ഒറ്റക്ക് കഴിയാമെനൊന്നും വിചാരിക്കണ്ട. ഒരു പനി വന്നു കിടപ്പിലായാൽ നോക്കാനെങ്കിലും ആള് വേണ്ടേ..
മാളു ഒന്നും മിണ്ടാതെ തനിക്ക് പനി വന്നപ്പോൾ ശിവ നോക്കിയ കാര്യങ്ങളൊക്കെ മനസ്സിലോർത്തെടുത്തു.
“ഹലോ…ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..”ചിന്തയിൽ മുഴുകിയിരുന്ന മാളുവിനോട് സാക്ഷി ചോദിച്ചു.
“ങേ.. ഹാ.. കേൾക്കുന്നുണ്ട്..
“ചേച്ചി…. ഇഷ്ടമാണെങ്കിൽ നോക്ക് ചേച്ചി. പിന്നെ ഏജ് ഗ്യാപ് ഒന്നും നോക്കണ്ട 3-4 അല്ലേ വരുള്ളൂ. ഇന്നത്തേക്കാലത്തു അതൊന്നും ഒരു വിഷയമേ അല്ല.
മാളു മറുപടി ഒന്നും തന്നെ നൽകിയില്ല.
“ചേച്ചി…ചേച്ചി…ഇങ്ങോട്ട് നോക്ക്….
“ഓ.. പറഞ്ഞോ…” സാക്ഷിയുടെ മുഖത്ത് ശ്രദ്ദഹിച്ചുകൊണ്ട് മാളു പറഞ്ഞു.
അല്പം മുന്നോട്ടാഞ്ഞുകൊണ്ട് മെല്ലെ സാക്ഷി പറഞ്ഞു “അതേയ്…ആലോചിച്ച് ചെയ്താൽ മതി. പിന്നെ വിശ്വാസം ഉണ്ടെകിൽ പഴയ കാര്യങ്ങളൊക്കെ പറഞ്ഞാൽ മതി.”
“മോളേ…അത്…അതൊക്കെ അവനറിയാം. മാളു പറഞ്ഞു..”ഒരു ചമ്മലോടെ മാളു പറഞ്ഞു..
“വാട്ട് ത…അപ്പോൾ സീരിയസ് ആണല്ലേ….? എന്നിട്ടാണോ ഇവിടിരുന്നു അഭിനയിച്ചത്.