“ഏയ്.. മാളു.. എഴുന്നേൽക്ക്….” ഞാനവളെ തട്ടിയുണർത്തി…അല്പം പണിപ്പെട്ടു അവളെ ഉണർത്താൻ.കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ അവളും എഴുന്നേറ്റു..
“മോർണിങ് ശിവാ…
“മോർണിങ്..
“കുറേ നേരായോ എഴുനെറ്റിട്ട്,.
“ഏയ്.. ജസ്റ്റ് നൗ..
“ഏയ്.. വൗ…ബ്യൂട്ടിഫുൾ..”സൂര്യോദയം നോക്കി അവൾ പറഞ്ഞു. അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി കുന്നിന്റെ അറ്റത്തേക്ക് അല്പം നടന്നു.പിന്നാലെ ഞാനും പോയി..
“ശിവാ.. എന്ത് രസാ ഇത് കാണാൻ”സൂര്യോദയം നോക്കിയവൾ പറഞ്ഞു.
“യെസ്…എന്നും ഈ വ്യൂ കണ്ടാണ് എഴുന്നേൽക്കുന്നതെങ്കിൽ ആ ദിവസം തന്നെ എത്ര പോസിറ്റീവ് ആയിരിക്കും…
“യെസ്..” അതുപറഞ്ഞുകൊണ്ടവൾ കൈകൾ എന്റെ കയ്യിലൂടെ ചൂറ്റി, എന്റെ തോളിൽ തല വെച്ചു നിന്നു. അങ്ങനൊരു നീക്കം ഞാൻ പ്രതീക്ഷിച്ചതേ ഇല്ല. സിനിമകളിൽ ഏതെങ്കിലും സ്ഥലത്ത് പോകുമ്പോഴുള്ള കാമുകി കാമുകന്മാരുടെ സിഗ്നേച്ചർ പോസ്. ആദ്യം ഞാനൊന്നു അന്താളിച്ചെങ്കിലും, പതുക്കെ മൈൻഡ് കൂൾ ആക്കി ശില്പം പോലെ നിന്നു. കൺമുൻപിൽ സുന്ദരിയായ പ്രകൃതി, തോളോട് ചേർന്നു സുന്ദരിയായ പെണ്ണും,’ഏതൊരു പുരുഷന്റെയും സ്വപ്ന നിമിഷം ❣️അതെ നിൽപ്പ് കുറച്ച് നേരം ഞങ്ങൾ നിന്നു.
മാളു :-പോയാലോ ഇനി…
ഞാൻ :-ന്താ.. മടുത്തോ കാഴ്ച..
“ഏയ്…വിശക്കുന്നു…
“ആഹ്.. വിശക്കും. അമ്മാതിരി അടിയല്ലേ രണ്ടാളും അടിച്ചത്..
“വാടാ പോകാം..
“ആയിക്കോട്ടെ…
രണ്ടാളും വണ്ടിയുമായി അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് യാത്രയായി.വീട്ടിൽ പോയി വെപ്പ് ഒന്നും നടക്കില്ല, അതുകൊണ്ട് രണ്ടാളും വഴിയിലെ കടയിൽ നിന്നും ഫുഡ് കഴിച്ചു വീട്ടിലേക്ക് പോയി..
“അല്ല എന്താ പ്ലാൻസ് ഇന്ന്..?”ഞാൻ ചോദിച്ചു.
“മറന്നോ.. ഞാൻ പറഞ്ഞില്ലേ..എന്റെ ഒരു ഫ്രണ്ട് മാര്യേജ് ഉണ്ട്, അതിന് പോണം..നീയും വരണം..
“മ്മ്മ്…അതേ.. ഞാനിന്നു പോകും കേട്ടോ..
“എവിടേയ്ക്ക്..
“ഇന്ന് സൺഡേ ആണ്. സച്ചു നാളെ രാവിലെ വരും..
“ശോ..
“എന്താ…
“അല്ല.. ഇനി വീണ്ടും ഒറ്റയ്ക്ക്..
“ഇപ്പോ അങ്ങനായോ.. ഒറ്റക്ക് ജീവിക്കുന്നെയാ ഇഷ്ടമെന്ന് പറഞ്ഞിട്ട്…
“അത്…
“എന്താ…
“ഏയ്.. ഒന്നുല്ല….
“ഒരു കാര്യം ചെയ്യാം…
“എന്താ..?
“താൻ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോരുന്നോ..?? അവിടെ സ്റ്റേ ചെയ്യാം
“പോടാ..ഞാനില്ല..
“എന്നാൽ ഞാനിവിടെ സ്റ്റേ ചെയ്യാം..
“ആഹ്.. ഓക്കേ ഡൺ..