സാക്ഷി :-ചേച്ചി പോയി വാ.. ഞാൻ കമ്പനി കൊടുത്തോളാം.
അവളുടെ ആ പറച്ചിലിൽ എന്തോ ഒരു കുത്തൽ എനിക്ക് ഫീലായി..ഇപ്പോൾ തിരിച്ചുവരാം എന്നും പറഞ്ഞു മാളു പോയി. ഞാനവിടെ ഒരു കസേരയിൽ ഇരുപ്പായി എന്റെ ഓപ്പോസിറ്റ് ആയി തന്നെ സാക്ഷിയും ഇരുന്നു.അവളോട് മിണ്ടാൻ എന്റെ മനസ്സ് അനുവദിച്ചില്ല, അജ്ജാതി ആറ്റിട്യൂട് ആയിരുന്നല്ലോ പുല്ലിനന്ന്. സോ മൊബൈലും തോണ്ടി ഞാനവിടെ ഇരുന്നു.
“ലക്ഷ്മി ആന്റിക്ക് സുഖമാണോ…?”മൊബൈലിൽ നോക്കിയിരുന്ന എന്നോടായി സാക്ഷി ചോദിച്ചു.
“ഹാ…സുഖം…ങേ..!!!” ഒരു ഞെട്ടാലോടെ ഞാനവളെ നോക്കി.
“ന്താ.. ന്ത് പറ്റി…?
“അമ്മയെ എങ്ങനെ അറിയാം..?
“ഹാ.. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ എനിക്കറിയാം…
“ഹേയ്..പ്ലീസ്…ടു യൂ നോ മി ബിഫോർ..
“ട്രിവാൻഡ്രം സെന്റ് ലോയോളാ സ്കൂളിൽ പഠിച്ചിട്ടുണ്ടോ..?
ഞാൻ വീണ്ടും ഒന്ന് ഞെട്ടി. മാളുവിന് പോലും അറിയാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ…”യെസ്.. പഠിച്ചിട്ടുണ്ട്…”മൊബൈൽ ഓഫ് ആക്കി ഞാനവളെ തന്നെ നോക്കി ഇരുന്നു.
“പണ്ട് സച്ചു എന്ന് പേരുള്ള ഒരു ഫ്രണ്ട് ഉണ്ടായിരുന്നില്ലേ…”
“പണ്ട് മാത്രമല്ല…ഇപ്പോഴുമുണ്ട്…. ഏയ്. സത്യം പറ…നമ്മൾ തമ്മിൽ മുൻപ് കണ്ടിട്ടുണ്ടോ..,??”
“കണ്ടല്ലോ.. അന്ന് പാർക്കിങ്ങിൽ വെച്ചു.. നമ്മൾ നന്നായി ഒന്ന് പരിചയപ്പെടുകയും ചെയ്തല്ലോ..”
“ഹെ.. ആം സോറി.. അന്ന് അങ്ങനെയൊക്കെ നടന്നു.. ബട്ട്.. കം ഓൺ…പറ നമ്മൾ മുൻപ്…?
“ഇത് വരെ പിടികിട്ടിയില്ലേ..?
“സത്യമായും ഇല്ല…
“ഓക്കേ.. ഒക്കെ….ആർകെങ്കിലും പണ്ട് ലൗ ലെറ്റർ കൊടുത്തതിനു ക്ലാസ്സ് ടീച്ചർ തല്ലിയിട്ടുണ്ടോ…?
ആ ചോദ്യത്തിൽ എനിക്ക് ആളെ പിടികിട്ടി.
“സാക്ഷി..!!ദുർഗയുടെ അനിയത്തി…ഒ മൈ ഗോഡ്…
———-
ചെറിയൊരു ടിപ്പിക്കൽ ഫ്ലാഷ് ബാക്ക് സീൻ.ആറാം ക്ലാസ്സ് പഠന കാലം. ക്രിക്കറ്റ്, ക്ലാസ്സ്, തല്ല്, കുളത്തിലെ കുളി എന്നിങ്ങനെ ഹാപ്പിയായി ജീവിതം പൊയ്ക്കൊണ്ടിരുന്ന കാലം, നോ ടെൻഷൻ. അപ്പോഴും ആ വെടല സച്ചു എന്റെ കൂടെ തന്നെയുണ്ട്. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ലിസിയാന്റിയുടെ വീട്. ഭർത്താവിന്റെ പേര് വിജയൻ. ആളൊരു തണ്ണി കേസ് ആണ്, വെറും തണ്ണിയല്ല.. വെള്ളം അടിച്ചാൽ വെറും മൈര് സ്വഭാവം കാണിക്കുന്ന ഒരു മൈരൻ,തെറിവിളിയാണ് മെയിൻ പക്ഷെ ദേഹോപദ്രവം ഇല്ല കേട്ടോ. 2 മക്കളാണവർക്കുള്ളത്. ദുർഗ്ഗയും, സാക്ഷിയും. സാക്ഷി എന്നേക്കാൾ 2 വയസ്സ് ഇളയതാണ്, ദുർഗ്ഗ 2 വയസ്സ് മൂത്തതും. മൂത്തത് ആണെങ്കിലും ചേച്ചി എന്നല്ല ദുർഗ്ഗ എന്ന് തന്നെയാണ് ഞങ്ങൾ വിളിക്കാറുള്ളത്. നമ്മൾ നാലാളും നല്ല കമ്പനി തന്നെയായിരുന്നു. ഒരുമിച്ച് സ്കൂളിൽ പോകും, കറങ്ങാൻ പോകും.. ആ പ്രായത്തിൽ പിള്ളേർ ചെയ്യുന്നതൊക്കെ ചെയ്യും. ഒരേ സ്കൂളിൽ കൂടെ ആയത്കൊണ്ട് നല്ല അടുപ്പമായിരുന്നു.അങ്ങനെയിരിക്കെയാണ് നമ്മുടെ സച്ചുവിന് ദുർഗ്ഗയോട് മൂത്ത പ്രേമം തുടങ്ങുന്നത്. ബുക്കിൽ flames വരച്ചു കളിക്കലായിരുന്നു മൈരൻറെ മെയിൻ പണി. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും മൈരൻ കേട്ടില്ല.. അവസാനം ആശാനൊരു ലൗ ലെറ്റർ അങ്ങ് പെടച്ചു. ഹംസമായി എന്നെ തന്നെ അയച്ചു. തലയിൽ ശുക്രൻ ഉദിച്ചു നിൽക്കുന്ന ടൈം ആയതിനാൽ ടീച്ചർ കയ്യോടെ തൂക്കി, ചന്തിക്ക് തന്നെ രണ്ടെണ്ണം തന്നു.സച്ചു മൈരനെ ദുർഗ തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വിട്ടു,അതോടെ അവന്റെ പ്രേമം അവിടെ നിന്നു. ആനുവൽ എക്സാം കഴിഞ്ഞുള്ള വെക്കഷൻ ടൈം. ഞാൻ കുറച്ച് നാൾ വല്യമ്മയുടെ വീട്ടിൽ ആയിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പഴാണ് കാര്യം അറിഞ്ഞത്. ലിസിയാന്റിയും മക്കളും സ്ഥലം മാറി പോയി. വിജയൻ മൈരൻ കള്ളുകുടിച്ചു വന്നു ലിസിയാന്റിയെ പൊതിരെ തല്ലി. ആന്റിയുടെ അനിയൻ ദുബായിൽ നിന്നും നാട്ടിൽ വന്ന ടൈം ആയിരുന്നു. അവരെ കുറേ നാളായി ദുബായിൽ കൊണ്ട് പോകാൻ അയാൾക് പ്ലാൻ ഉണ്ടായിരുന്നു. ഈ തല്ല് കൂടെ ആയപ്പോൾ പിന്നൊന്നും നോക്കിയില്ല. അവർ മൂന്നുപേരും പോയി. പിന്നാലെ വിജയൻ അയാളുടെ നാട്ടിലേക്കും പോയി. അവസാനമായി ഒന്ന് യാത്ര പറയാനും പറ്റിയില്ല…സോഷ്യൽ മീഡിയസ് അന്നത്ര ആക്റ്റീവ് അല്ലാത്തതിനാൽ പിന്നെ വലിയ കോൺടാക്ട് ഒന്നും ഉണ്ടായില്ല. മെല്ലെ അവരുടെ കാര്യം മറന്നും പോയി..