——-
ഞാൻ :-സാക്ഷി…സോറി…എനിക്ക് കണ്ടിട്ട് മനസിലായെ ഇല്ലാ. ഇതിപ്പോൾ എത്ര വർഷമായി..
“പക്ഷെ എനിക്ക് മനസിലായി..”എന്റെ കൈയിലെ ടാറ്റൂ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞു.
“ശെ. എന്നാൽ നീ അന്ന് കണ്ടപ്പോൾ പറയാത്ത എന്താ..
“മ്മ്.. നല്ല പരിചയപ്പെടൽ ആയിരുന്നല്ലോ അന്ന് “കവിള് തടവിക്കൊണ്ട് ആവൾ പറഞ്ഞു.
“ഏയ്. ആം സോറി..
“ഏയ്…അല്ല വീട്ടിൽ എല്ലാർക്കും സുഖല്ലേ..
“ആഹ്ഹ്. സുഖം.അല്ല നീയിപ്പോൾ എന്ത് ചെയുന്നു.
“ഞാൻ UK യിൽ പോകാൻ പോകുവാ…പേപ്പേഴ്സ് ഒക്കെ റെഡിയായി.
“ഓക്കേ. ദുർഗ്ഗയോ..?
“ഡോക്ടർ ആണ്. ഇവിടെ തന്നെ ബാംഗ്ലൂർ.
“പയ്യൻ എവിടുന്നാ..
“കൂടെ ജോലി ചെയുന്ന ആൾ തന്നെയാ. ലൗ മാര്യേജ്..
“വൗ. ഗ്രേറ്റ്…അല്ല സാക്ഷി.. വിജയൻ അങ്കിൾ…?
“പോയി.. ഒരു 7-8 വർഷമാകും…
“ഏയ്.. ആം സോറി..
“ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ല..വിഷമിപ്പിക്കാൻ മാത്രമുള്ള സെന്റിമെന്റ്സ് ഒന്നും എനിക്കായാളോട് ഇല്ല.. യൂ നോ.. വെറുതെ കള്ളും കുടിച്…അഹ്. അത് വിട്. താനിപ്പോൾ എവിടാ..
“ഞാൻ മാളു.. അല്ല മാളവികയുടെ കമ്പനിയിൽ ജോലി ചെയുന്നു.
“ഓക്കേ.. ബട്ട്.. എനി അതർ റിലേഷൻ…?
“വാട്ട്…?
“ഏയ്.. ഒന്നും തോന്നരുത്.. മാളു ചേച്ചി അങ്ങനെ ബോയ്സിനെ അധികം അടുപ്പിക്കാത്തത് ആളാണ്.അതുകൊണ്ട് ചോദിച്ചതാ..
“ഏയ്..നമ്മൾ ജസ്റ്റ് ഫ്രണ്ട്‌സ് ആണ്..
“ഞാൻ ജസ്റ്റ് ചോദിച്ചെന്നെ ഉള്ളു. ചേച്ചി അങ്ങനെ ബോയ്സിനോട് ഇത്ര ഇന്റിമേറ്റ് ആയി കണ്ടിട്ടില്ല.. അത് കൊണ്ട് ചോദിച്ചതാ..പിന്നെ രണ്ടാളെയും കാണാനും നല്ല ചേർച്ച ഉണ്ടായിരുന്നു കേട്ടോ.
“ഒന്ന് പോടീ..
“ഏയ്.. ഞാൻ സീരിയസ് ആയി പറഞ്ഞതാ.. പാവാ ചേച്ചി. നോക്കുന്നേൽ നോക്കിക്കോ.. പിന്നെ വയസിനു മൂത്ത പെൺപിള്ളേരെ ആണലോ പണ്ടേ താല്പര്യത്തെ 😅😅.
“പോടീ..പോടീ..
“അല്ല.. നമ്മുടെ സച്ചു ഇപ്പോൾ എവിടാ..
“ഇവിടുണ്ട്. സെയിം കമ്പനി.
“ആഹാ.. എന്തായാലും UK യിൽ പോകുന്നതിനു മുൻപ് നമുക്കൊന്ന് മീറ്റ് ചെയ്യണം.
“യെസ്.ഷുവർ. അവനും ഒരു സർപ്രൈസ് ആയിരിക്കും.
“മ്മ്.
“അല്ല..നിങ്ങൾ ദുബായിൽ ആയിരുന്നില്ലേ.
“യെസ്…ഒരു 5 കൊല്ലമാകും ബാംഗ്ലൂർ വന്നിട്ട്. അമ്മയ്ക്ക് ദുബായിൽ ഒരു ജോലി ഉണ്ടായിരുന്നു.