അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Posted by

 

” മേഘ നീ സന്തോഷത്തോടെ ഇരിക്ക്.. അതാണ് എനിക്കും വേണ്ടത്…

 

അലക്സ്‌… അവനെ ഞാൻ ആണ് നിങ്ങളെ സംരക്ഷിക്കാൻ പറഞ്ഞേൽപ്പിച്ചത്.. അവൻ നിങ്ങളെ നോക്കും എന്നെനിക്കറിയാം…

 

നിങ്ങൾ സന്തോഷത്തോടെ എല്ലാം മറന്നു ജീവിക്ക്… ”

 

” ഇച്ചായ ഞാൻ… ” മേഘ വിങ്ങി പൊട്ടി..

 

” എനിക്കറിയാം മേഘ…. എന്നെ ചതിച്ചു എന്ന ചിന്ത അല്ലെ അവനിൽ നിന്ന് നിന്നെ അകറ്റുന്നത്.. അത് വേണ്ട മേഘ… അവനെ നിനക്കറിഞ്ഞൂടെ.. എല്ലാം വിധി ആണ് മേഘ..”

 

പറഞ്ഞു നിർത്തി ജോമി മേഘയെ വിട്ടു തിരിഞ്ഞു നടന്നു… മേഘ അലമുറയിട്ട് കരയാൻ തുടങ്ങി… പോകല്ലെ ഇച്ചായ..

 

” ഞാൻ പോകുകയല്ല മേഘ.. ഞാൻ തിരിച്ചു വരും… പക്ഷെ അതിന് നീയും അലക്സും വഴി ഒരുക്കണം എന്നു മാത്രം ”

 

അതും പറഞ്ഞു ജോമി അപ്രതിക്ഷമായി…

 

ഇച്ഛയാ.. മേഘ ചാടി എണിയിറ്റു.. എന്താണ് നടക്കുന്നതെന്ന് മേഘക്ക് മനസിലായില്ല.. കുറച്ചു സമയം വേണ്ടി വന്നു അവൾക്ക് ബോധം വരാൻ..മേഘ ചുറ്റും നോക്കി.. മോള് സുഗമായി കിടന്നുറങ്ങുന്നു..

 

ജോമി പറഞ്ഞ ഓരോ വാക്കുകളും അവളുടെ ഉള്ളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു..

 

ആശ്വാസത്തോടെ വീണ്ടും കിടക്കാൻ തുടങ്ങിയപ്പോൾ ആണ് അലക്സിന്റെ കാര്യം ഓർമ്മ വന്നത്.. എന്തോ അസ്വസ്ഥത എന്നിൽ നിറയുന്നതുപോലെ തോന്നി… പെട്ടെന്നുതന്നെ ഞാൻ അലക്സിന്റെ മുറി ലക്ഷ്യമാക്കി നടന്നു…

 

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല…മുറിയിൽ നല്ല ഇരുട്ടാണ്.. ഞാൻ മെല്ലെ ചെന്നു നോക്കുമ്പോൾ അലക്സ്‌ വല്ലാതെ തണുത്തു വിറക്കുകയായിരുന്നു….

 

ഞാൻ നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ നല്ലപോലെ പനിക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് തന്നെ മുറിയിലേക്കോടി മരുന്നും വെള്ളവുമായി വന്നു..

 

അലക്സ്‌… ഇതു കഴിക്ക്..

 

ഞാൻ വിളിച്ചിട്ടും.. അലക്സ്‌ ഒന്ന് ഞെരുങ്ങിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല..

 

ഞാൻ അലക്സിനെ മെല്ലെ എഴുന്നേൽപ്പിച്ചു മരുന്നു കൊടുത്തു കിടത്തി….

 

മോള് പറഞ്ഞപ്പോൾ വന്നു അന്യോഷിക്കാത്തതിൽ മേഘക്ക് വല്ലാതെ കുറ്റബോധം തോന്നി… കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൽ പനി ചെറുതായി കുറയുന്നതുപോലെ തോന്നി… പക്ഷെ അലക്സ്‌ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *