കുറച്ചുനേരം tv കണ്ടിരുന്നു ,, അതുകഴിഞ്ഞു അവനുമായ് പുറത്ത് പുറത്തോട്ട് ഇറങ്ങി ആറിന്റെ കരയിൽ പോയിരുന്നു…
നല്ലൊരു ആറ് തെളിഞ്ഞ വെള്ളം കണ്ടിട്ട് ചാടി കുളിക്കാൻ തോന്നി അവനോട് പറഞ്ഞു ചാടിയാലോ.
അവൻ :ചേട്ടന് നീന്താൻ അറിയാവോ.
ഞാൻ : അറിയാം നിനക്ക് അറിയില്ലേ..
അവൻ : ഇല്ല.
ഞാൻ :ഈ ആറിന്റെ കരയിൽ താമസിക്കുന്ന നിനക്ക് നീന്താൻ അറിയില്ലെന്ന് പറഞ്ഞാൽ എങ്ങനാ…
അവൻ ചിരിച്ചു..
അതെങ്ങനാ മമ്മി എന്നെ ഇങ്ങോട്ടൊന്നും വിടില്ല..ആറ്റിൽ ഇറങ്ങി എന്തേലും സംഭവിച്ചാൽ രക്ഷിക്കാൻ ഈ പ്രദേശത്ത് ഒറ്റ മനുഷ്യ കുഞ്ഞു പോലും ഇല്ല.
ഞാൻ : ശെരിയാ ഇവിടിട്ട് ആരേലും തല്ലിക്കൊന്നപോലും ആരും അറിയില്ല
അവൻ : ആഹ് അതാണ്. മമ്മി കൊല്ലും ആറ്റിൽ ഇറങ്ങിയെന്നറിഞ്ഞാൽ
ഞാൻ : ആണോ എന്നാ വേണ്ട, മമ്മിനേം കൂട്ടി ഒന്നിച്ചു വന്ന് കുളിക്കാം.
അവൻ : മമ്മി ഇടക്കൊക്കെ ഇവിടെ വന്ന് തുണി അലക്കും, ആ കൂടെ വരാം
ഞാൻ : എന്നാ ഓക്കേ.
ഞങ്ങൾ തിരിച് വീട്ടിലേക്ക് പൊയ്
മമ്മി : കഴിഞ്ഞോ രണ്ടിന്റേം കറക്കം, എന്നാ വന്ന് ചോറ് കഴിക്ക്
ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച് ഹാളിൽ വന്നിരുന്നു, അപ്പൊ പുറത്ത് ഐസ് കാരൻ മണിയടിച്ചു കേട്ടപാടെ അവൻ മമ്മിയോട് പറഞ്ഞു ഐസ് വേണം എന്ന്. മമ്മി പറഞ്ഞു..വേണ്ട അത് അഴുക്കാണ് വയറു കേടാവും, അവൻ വേണമെന്ന് വാശി പിടിച്ചു, മമ്മി സമ്മതിച്ചില്ല! അവൻ വാശി പിടിച്ചു കരഞ്ഞു, എത്ര വാശി പിടിച്ചാലും വാങ്ങി തരില്ലന്നു മമ്മി പറഞ്ഞു, അവൻ കരഞ്ഞുകൊണ്ട് മുറിയിൽ പോയി പിണങ്ങി കിടന്നു
മമ്മി : ഇങ്ങനൊരു ഐസ് കൊതിയൻ, എന്റെ മനു ഇവനെ കൊണ്ട് ഞാൻ തോറ്റു..
ഞാൻ അത് കേട്ട് ചിരിച്ചു…
അവൻ നോക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും നിന്ന് ചിരിക്കുന്നു.