അമ്മ : മ്മ് ചോറ് കഴിച്ചിട്ട് പോയാൽ മതി ..
ജിബിൻ : അത് അത്രേ ഉള്ളു .. ഞാൻ അവനോടും പറഞ്ഞു മൂന്ന് മണിക്ക് പോവും എന്ന് . അവൻ ആകെ വിഷമം ആയി …
അമ്മ : അത് അവൻ നിങ്ങളുടെ കൂടെ ട്രിപ്പിന് വരണം എന്ന് ഭയങ്കര ആഗ്രഹമാ .
ജിബിൻ : അവൻ എല്ലാം എന്നോട് പറഞ്ഞു. അവൻ ആകെ ഒറ്റ ആഗ്രഹം അല്ലേ ഉള്ളു അത് അങ്ങ് സാധിച്ചു കൊടുത്തൂടെ …
അമ്മ : എനിക്കും ആഗ്രഹം ഉണ്ട് ചേട്ടൻ വന്നിട്ട് ഒരുമിച്ച് പോവാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അവനോട് .
ജിബിൻ : അത് ചേട്ടൻ വരണമെങ്കിൽ 2 വർഷം പിടിക്കില്ലേ . അപ്പഴത്തേക്ക് അവന്റെ ആഗ്രഹം ഒക്കെ അവൻ വിടും ..
അമ്മ : എന്തോ ചെയ്യാനാ .. ഇത് ആരുടെയും തെറ്റ് അല്ലല്ലോ ..
ജിബിൻ : എന്നാലും ചേട്ടന് വരാല്ലോ .. ചേട്ടന് സ്നേഹം ഉണ്ടായിരുന്നേൽ ഇന്ന് വരാല്ലോ .. ഇന്ന് ചേച്ചിടെ ബർത്ത് ഡേ അല്ലേ .. അത് മാത്രം ആണോ 20ത് ആനിവേഴ്സറി അല്ലെ .. ചേട്ടൻ വന്നിരുന്നേൽ അവന് ട്രിപ്പിന് പോവാം ആയിരുന്നു ..
അമ്മ : ജിബിനെ ചേട്ടനെ കുറിച്ചു ശരിക്ക് അറിയില്ല അതുകൊണ്ടാ ഇങ്ങനെ പറയുന്നത് . ഇപ്പഴാ ഗൾഫിൽ ചേട്ടന്റെ ബിസിനസ് പച്ച പിടിക്കുന്നത് . അത് കളഞ്ഞിട്ട് ഞാൻ വരണം എന്ന് ഞാൻ വാശി പിടിക്കുന്നത് ശരി അല്ല . ചേട്ടൻ സ്നേഹം ഇല്ലാത്ത ആള് അല്ല ഞാൻ വിളിച്ചാൽ ഓടി വരും . പക്ഷെ ഇപ്പം ഞാൻ നാട്ടിലോട്ട് വിളിക്കുന്നത് ശരി അല്ല …
അമ്മ ഒരുവിധം ദേഷ്യത്തിലാണ് ചേട്ടനോട് ഇത് പറയുന്നത് . ഇത്രെയും നേരം ചേട്ടന്റെ കയ്യിൽ ആയിരുന്നു പന്ത് .പക്ഷെ അച്ഛന്റെ കാര്യം എടുത്ത് ഇട്ടപ്പഴേ അമ്മയുടെ കൈയിൽ ആയി പന്ത് . ഇപ്പം ചേട്ടന് മനസിലായി കാണും അമ്മ അങ്ങനെ ഒന്നും വളച്ചു എടുക്കാൻ പറ്റില്ല എന്ന് .