മേല് വേദന വിചാരിച് അമ്മ പണികളൊന്നും പറഞ്ഞില്ല. ഉമ്മറത്തിരുന്നപ്പോൾ സുശീലേട്ടൻ വന്നു.
“ഇന്ന് പോയില്ലെടി??” ഞാൻ പതിയെ എഴുന്നേറ്റു.
“ഇല്ലേട്ടാ എനിക്ക് വയ്യ. വൈകിയാണ് വരാൻ പറ്റുക. ക്ഷീണം കൊണ്ട് ഒന്നും പറ്റുന്നില്ല. രണ്ടു ബസ്സും. വയ്യ..“
ഞാൻ ബാഗ് വാങ്ങി കൊണ്ട് പറഞ്ഞു. ആ തീരുമാനം മനസിലുറപ്പിച്ചതായിരുന്നു.
“ഹ്മ്മ് “ സുശീൽ ഉള്ളിൽക്കയറി .