വീടുമാറ്റം [TGA]

Posted by

(ഓ…. അപ്പൊ ഏണിയാണ്. പിശുക്കൻ  അജേഷിന് രണ്ടു ബംഗാളിയെ വച്ചാൽ പോരെ. കൂടെയെറ്റു പിടിക്കാൻ അച്ഛനും.)

“അയാളും ഭാര്യയും ഒണ്ടാകും. രണ്ടു മുറിയെന്തോ ഇനി ബാക്കിയുള്ളു. പിന്നെ വരുന്ന സാധനം കൂടി പിടിച്ചിടണം. അതു ലോർഡിഗ്കാര് ചെയ്യതോളും.നിന്നെ ഞാൻ രാവിലെ കൊണ്ടാക്കാം.”

“ങെ… ഞനോറ്റക്കൊ….”

“ഞാനീ വയ്യാത്ത കൈയ്യും വച്ചെങ്ങനാടാ…”

“വയ്യാത്ത കൈയ്യും വച്ച് അച്ഛനെന്നും ഒക്കില്ലടാ… , അജേഷിനെ നിനക്കറിയാത്തതെന്നുമല്ലലോ” അമ്മയും പിൻതാങ്ങി.

രാഹുൽ ഞാൻ കേൾക്കാതെ എന്തോ പിറുപിറുത്തുകൊണ്ട് അച്ഛനോട് ചോദിച്ചു.

“നാളെ എപ്പഴാ…”

“കാലത്ത് ഞാൻ കൊണ്ടുവിടാം.വൈകുന്നെരം ഈങ്ങ് പോരെ, എന്താ…? ”

(ഹാ… അങ്ങനെ നാളത്തെ ദെവസം ഗോവിന്ദാ.., എന്നോടീ ചെയ്ത്തു വേണ്ടായിരുന്നു )

“ആം ശെരി”  തിരുവായ്ക്ക് എതിർവായില്ല.

പിറ്റെന്നും കൃത്യം ക്ളോക്കിലെ പിടകോഴി കൂവി. രാഹുൽ കോഴിയെ തോൽപ്പിക്കാൻ ദിവസവും രാവിലെ മ്യൂസ്യത്ത് നടക്കാൻ പോകാറുണ്ട്. പ്രഖ്യപിത ലക്ഷ്യം വ്യായാമമാണെങ്കിലും വായുനോട്ടത്തിന് പറ്റിയ സമയമാണ്. പക്ഷെ എന്താണെന്നറിയില്ല ,ഒരു ദിവസം കാണുന്ന പെണ്ണിനെ അടുത്ത ദിവസം എങ്ങനെ മഷിയിട്ടു നോക്കിയാലും കാണില്ല. എന്തൽത്ഭുതമാണോയെന്തോ. അന്നും ഒരു ഐറ്റത്തിൻറ്റെ തുമ്പു പിടിച്ചിറങ്ങിയതാ. കിട്ടീല.. ആ പോണെ പോട്ടെ..

കൃത്യം ഒൻപതു മണിക്ക് രാഹുലിനെ അജേഷിൻറ്റെ വാടകവീട്ടിൽ ഹാജരാക്കി സുഖാന്വെഷ്ണമെക്കെ പൂർത്തിയാക്കി തന്തപ്പടി സ്ഥലം കാലിയാക്കി. വീട്ടിൽ അജേഷിൻറ്റെ ഭാര്യ ശോണിമ മാത്രമെയുള്ളു. അജേഷ് വീട്ടു സാധനങ്ങൾ എടുക്കാൻ കൊല്ലത്തിനു പോയിരിക്കയാണ്. ഉച്ച കഴിയും വരാൻ.ഒറ്റപ്പെട്ട സ്ഥലം, അജേഷണ്ണൻ  ലാഭം നോക്കിയെടുത്തതായിരിക്കും.ഒരു പട്ടികുഞ്ഞു പോലുമില്ല.

“മോൻറ്റെ പേരെന്തായിരുന്നു” ശോണിമയുടെ കിളിനാദം.

“രാഹുൽ, അജേഷണ്ണനെ എനിക്കറിയാം, നമ്മള് പരിചയപ്പെട്ടിട്ടുണ്ട്”

“ആണോ, എവിടെവച്ച്?”

“മോഹൻ അങ്കിളിൻറ്റെ മോളടെ കല്യാണത്തിന് വന്നിരുന്നില്ലെ, അവിടെവച്ച്” (എങ്ങനെ മറക്കും, എന്തോരു ഷോയായിരുന്നു അവിടെകെടന്ന്)

“ ആ.. ഇപ്പോ ഓർമ്മ വന്നു” (ആക്കറിയാം എവിടെ വച്ചായിരുന്നെന്ന്.)” ഇപ്പോയെന്തു ചെയ്യുന്നു.”

“ഞാനിവിടെ മെഡിക്കൽ കേളേജിലോരു കമ്പനിയിൽ അകൌൻണ്ടൻറ്റാ.”

“Commerce ആണോ പഠിച്ചെ..,ഞാൻ ,ബയോളജി സയൻസാ.. CA ക്ക് പോയില്ലെ…?”

(ഇതെന്താ Commerce പഠിച്ചാ CA മാത്രമെ പോകാവെള്ളോ?) “ചേച്ചി സയൻസല്ലെ.. എന്താ ഡോക്ട്ടറാവത്തെ.” ചോദ്യത്തിന് മറുചേദ്യം.

Leave a Reply

Your email address will not be published. Required fields are marked *