“(അവൾ സ്കൂളിലെത്തിയില്ലേ )”
“എന്താ സാം ഒന്നും പറയാനില്ലേ ”
സാർ വീണ്ടും സാമിനോടായി ചോദിച്ചു
“സാർ അത് ”
ശെരി കയറി ഇരിക്ക് ഇനി വൈകിവന്നാൽ ക്ലാസ്സിൽ കയറാം എന്ന് കരുതണ്ട
ഇതുകേട്ട സാം പതിയെ തന്റെ ബെഞ്ചിലേക്ക് വന്നിരുന്നു ശേഷം ഒന്നുകൂടി റിയയുടെ സീറ്റിലേക്കു നോക്കി
ആ ക്ലസ്സ് വളരെ വേഗം കടന്നുപോയി സാമിന്റെ മനസ്സ് വളരെയേറെ അസ്വസ്ഥമായിരുന്നു
“അവളിതെവിടെ പോയതായിരിക്കും ഇനിയും ഇവിടെ തന്നെയിരുന്നാൽ ശെരിയാകില്ല അവൾ എവിടെയാണെങ്കിലും കണ്ടെത്തിയേ പറ്റു ”
“എന്താ അളിയാ ഈ ചിന്തിക്കുന്നേ ”
പെട്ടെന്നാണ് ജൂണോ സാമിന്റെ അടുത്തേക്ക് വന്നിരുന്നത്
“ജൂണോ നീ റിയയെ കണ്ടോ ”
“ഞാൻ ഒന്നും കണ്ടില്ല അല്ലെങ്കിൽ തന്നെ അവളെ നോക്കലാണോ എന്റെ പണി ”
“ശെരി ഞാൻ ഇറങ്ങുവാ ”
ഇത്രയും പറഞ്ഞു സാം ബാഗ് കയ്യിലെടുത്തു ”
“പോകുന്നെന്നോ എങ്ങോട്ട് ”
“അറിയില്ല എങ്ങനെയും റിയയെ കണ്ടെത്തണം ”
“ഹോ വീണ്ടും റിയ നിനക്കെന്താടാ അവള് വന്നോളും അവളെ കണ്ടെത്താൻ നീ ആരാ നിന്നെ നന്നായി ശ്രദ്ധിക്കാനാ ലിസി ചേച്ചി എന്നോട് പറഞ്ഞിരിക്കുന്നത് അതുകൊണ്ട് നീ അവളുടെ കാര്യമൊക്കെ മറന്നിട്ട് ആ പഴയ സാം ആയിക്കെ ”
എന്നാൽ സാം ജൂണോ പറഞ്ഞതു ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ടേക്കു നടന്നു
“ടാ അടുത്തത് കെമിസ്ട്രി ലാബാ ഇന്ന് അസൈൻമെന്റ് വെക്കണ്ടേ ”
ജൂണോ സാമിനോടായി വിളിച്ചു പറഞ്ഞു ഇത് കേട്ട സാം വേഗം തന്നെ ജൂണോയുടെ അടുത്തേക്ക് എത്തി
“നീ ഇപ്പോൾ എന്താ പറഞ്ഞത് ”
“നിനക്കെന്താ ചെവികേൾക്കില്ലേ ഇന്ന് ലാബ് ഉണ്ടെന്ന് അസൈൻമെന്റ് വെക്കാനുള്ളതല്ലേ നീ അതും മറന്നോ ”
“(അതെ ഇന്നായിരുന്നു ആ ദിവസം ഞാൻ മരിക്കാൻ ഉറപ്പിച്ച ദിവസം റിയ ആദ്യമായി എന്നോട് സംസാരിച്ച ദിവസം ഞാൻ മരിക്കാനായി കെട്ടിടത്തിനുമുകളിലേക്കു ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു അവളായിരുന്നു അന്നെന്നെ തടഞ്ഞത് ഒരുപക്ഷെ അവളും അന്നവിടെ വന്നത്… ഇല്ല..”)
സാം വേഗം തന്നെ ജൂണോയെ തള്ളിമാറ്റി മുന്നോട്ടേക്കോടി