“പറ്റില്ല.. ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ് നീ ചാടിയാൽ ഉറപ്പായും ഞാനും കൂടെ ചാടും ”
“നാശം.. ” ഇത്രയും പറഞ്ഞു റിയ പതിയെ താഴേക്കിറങ്ങി ഇതുകണ്ട സാമും പതിയെ താഴേക്കിറങ്ങിയ ശേഷം റിയയുടെ അടുത്തേക്കെത്തി
“എന്താടി നിന്റെ ഉദ്ദേശം നീ ആരാന്നാ നിന്റെ വിചാരം കൊച്ചു പെണ്ണല്ലേന്ന് കരുതിയപ്പോൾ തലയിൽ കയറിനിരങ്ങുന്നോ ”
റിയയുടെ അടുത്തേക്കെത്തിയ സാം സർവ്വനിയന്ത്രണവും വിട്ട് റിയയോട് സംസാരിക്കാൻ തുടങ്ങി
“ടാ നീ ”
“വാ അടക്കടി ഇല്ലെങ്കിൽ ഈ സാം ആരാണെന്നു നീ അറിയും ”
സാമിന്റെ ദേഷ്യം കണ്ട റിയ ഒന്നും മിണ്ടാനാകാതെ അവനുമുൻപിൽ നിന്നും
“നീ വലിയ മറ്റളാണെന്നാണോടി നിന്റെ വിചാരം സത്യത്തിൽ നീ ഒന്നുമല്ല നീ വരുമൊരു പേടിതൊണ്ടിയാ വേറും പേടിത്തൊണ്ടി ”
“സാമേ.. ”
റിയയുടെ ശബ്ദം ഉയർന്നു
“എന്താ നിനക്കിഷ്‌ടപ്പെട്ടില്ലേ എന്നാൽ സത്യം അതാണ് നീ ഒരു ഭൂലോകതോൽവിയാണ് എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരു ഭീരു ”
ഇത് കേട്ട റിയയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
“എന്തിനാടി കരയുന്നേ നിന്റെ ആരെങ്കിലും ചത്തോ ”
“മതിയാക്ക് ശെരിയാ ഞാൻ ഒരു ഭീരുവാ ഒന്നിനും കൊള്ളാത്തവൾ കൂട്ടുകാരെ കുലക്ക്കൊടുത്തവൾ അങ്ങനെയുള്ള എന്നെ എന്തിനാടാ രക്ഷിക്കാൻ ശ്രമിക്കുന്നത് ”
“എനിക്കിഷ്‌ടമുണ്ടായിട്ട് എനിക്ക് നിന്നെ അങ്ങനെ മരിക്കാൻ വിടാൻ പറ്റില്ല പിന്നെ നീ പറഞ്ഞില്ലേ നീ കൂട്ടുകാരെ കുലക്കുകൊടുത്തുവെന്ന് അത് നീ അറിഞ്ഞുകൊണ്ട് ചെയ്തതാണോ അല്ല അതൊരപകടമായിരുന്നു ഇനിയിപ്പോൾ നിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായിരുന്നു എന്നുതന്നെകരുതുക ഇത്രയും നാൾ നീ അനുഭവിച്ച വേദയില്ലേ അതു തന്നെയാണ് നിനക്കുള്ള ശിക്ഷ ഇനി എല്ലാം മറന്നു നീ ജീവിക്കണം ഇത് ഞാൻ അല്ല നിന്റെ കൂട്ടുകാർ തന്നെ പറയുന്നതാണ് പിന്നെ അമ്മു അവൾ ഉറപ്പായും എഴുനേൽക്കും അപ്പോൾ നീ അവളുടെ അടുത്തു വേണ്ടേ അവൾ ഉണരുമ്പോൾ നീ ഇല്ലെങ്കിൽ അവൾക്കത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ഇതൊന്നും ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കാൻ മാത്രം പൊട്ടിയാണോ റിയേ നീ “