അവർ :- അതൊക്കെ എന്റെ കയ്യിൽ ഉണ്ട്.
അണ്ണാച്ചി :- അല്ല എന്താ നിന്റെ പ്ലാൻ അവനെ വിഷം കൊടുത്ത് കൊന്നാൽ പിന്നെ കേസ് ഒക്കെ ആവില്ലേ.
അവർ :- അതിന് അവനെ കൊന്നത് ഞാൻ അല്ല അവന്റെ തന്തയാ!!!
ഞാൻ ഞെട്ടിപ്പോയി ഇവർ എന്നെ എന്തിനാ കൊല്ലുന്നത് ഞാൻ ഇവരോട് എന്ത് തെറ്റ് ചെയ്തു. എന്റെ മനസിലെ ചോദ്യത്തിന് അവരുടെ അടുത്ത വാക്കുകൾ ഉത്തരം ആയിരുന്നു.
“ഇന്നോ നാളെയോ ഇവിടുത്തെ പൂറൻ ഈ വസ്തുക്കൾ മൊത്തോം എന്റെ പേർക്ക് എഴുതും അല്ലാതെ കാൽ അകത്തി കൊടുക്കില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. അതിന്റെ ഇടയിൽ ഒരു ശല്യമായി അവന്റെ മോൻ വേണ്ട എന്തെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കിയാലോ”.
ഞാൻ എന്ത് ഉണ്ടാക്കാൻ ആണ് ആകെയുള്ള സ്വത്ത് അത് അമ്മയ അതും പോയി ഇനി ആരാ ഉള്ളത്. അന്ന് രാത്രി ഇറങ്ങിയതാണ് ഞാൻ ഇതിപ്പോ എത്രാമത് ട്രെയിൻ ആണ് കേറുന്നത് എന്നുപോലും അറിയില്ല.
ആന്ധ്യമില്ലാത്ത യാത്ര… രാവ് പകലാകുന്നു പകൽ രാവാകുന്നു….
ട്രെയിൻ ബോർഡർ കഴിഞ്ഞുള്ള ഏതോ സ്റ്റേഷനിൽ നിർത്തി. അപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്. ആളുകൾ ഇറങ്ങുന്നു കയറുന്നു ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഭാവങ്ങൾ. എന്റെ കോലം കണ്ടിട്ടാണെന്ന് തോന്നുന്നു ചിലരുടെ മുഖത്ത് പുച്ഛ ഭാവം. ട്രെയിൻ വീണ്ടും മുന്നോട്ട് കുതിച്ചു. രാവ് പടർന്നു. ഞാൻ അപ്പോഴും ആ കതകിന് മുമ്പിൽ തന്നെ. നക്ഷത്രങ്ങൾ ആകാശത്ത് മിന്നിത്തുടങ്ങി. അതിൽ ഒന്ന് വല്ലാതെ മിന്നുന്നു.
അമ്മ!!! “അമ്മേ..” ഞാൻ അറിയാതെ വിളിച്ചു ആ നക്ഷത്രതിന് നേരെ കൈ നീട്ടി അതിന്റെ നേർക് ആഞ്ഞു…………….
“ഡോ…”
ആരോ എന്നെ വലിച്ചു അകത്തിട്ടു!!!
(തുടരും )