സീത ……. വീണേ എന്നാ ഒരു നിലവിളിയോടെ …… അവളുടെ കണ്ണുകൾ അടഞ്ഞു
മോളെ കുഞ്ഞി എന്നാ ഒരു നിലവിളിയോടെ അമ്മതമ്പുരാട്ടി കണ്ണ് തുറന്നു എഴുന്നേൽക്കാൻ ശ്രെമിച്ചു അപ്പോൾ തന്നെ അവരെ ആരോ പിടിച്ചു നിർത്തി അവർ കുതറി എഴുന്നേൽക്കാൻ ശ്രെമിച്ചുകൊണ്ടെ ഇരുന്നു… അമ്മേ….. എന്താ പറ്റിയത് അമ്മേ……
എന്നുള്ള ശബ്ദങ്ങൾ അവരുടെ ചെവികളിൽ മുഴങ്ങി പെട്ടന്ന് അവർ ചുറ്റും നോക്കി അവരുടെ കൈ പിടിച്ചു മാളുവും മാലതിയും രണ്ടു സൈഡിൽ ആയി നിൽകുന്നു മുന്നിൽ ആയി സാവിത്രിയും റുക്‌മണിയും ഭദ്രനും ഭാർഗവാനും ഓക്കേ ഉണ്ട് അമ്മ തമ്പുരാട്ടി എല്ലായിടത്തേക്കും നോക്കി താൻ ഇപ്പോൾ സ്വന്തം മുറിയിൽ മംഗലത്ത് ആണ് എന്നു അവർക് മനസ്സിൽ ആയി അവിടെ ആയി എല്ലാവരും ഉണ്ട് എന്നു അവർ തിരിച്ചറിഞ്ഞു
അമ്മതമ്പുരാട്ടി.. എനിക്ക് എന്റെ മോളെ കാണണം ഇപ്പോൾ തന്നെ അവൾക് എന്തോ ആപത്തു വരാൻ പോകുന്നു എനിക്ക് എന്റെ കുഞ്ഞിയെ കാണണം
ഭദ്രൻ…. അമ്മേ അവൾ ശ്രീഹള്ളിയിൽ അല്ലെ ഞാൻ ഇപ്പൊ വേണമെങ്കിൽ അവളെ ഫോണിൽ വിളിച്ചു കാണിച്ചു തരാം
അമ്മ തമ്പുരാട്ടി… എനിക്കു ഒന്നു കേൾക്കേണ്ട എനിക്ക് എന്റെ മോളെ കാണണം എനിക്ക് ഇപ്പൊ അങ്ങോട്ടേക് പോകണം
മാളു… അമ്മ എന്തൊക്കയാ ഇ പറയുന്നേ ശ്രീഹള്ളിയിലേക്ക് പോകാനോ അത്രയും ദൂരമോ അമ്മായിക്ക് വയ്യതെ നികുവാ കുഞ്ഞിയെ നമുക്ക് ഇങ്ങോട്ടേക് വരുത്താം
അമ്മ…. വേണ്ട കുഞ്ഞി ഇപ്പോൾ എവിടെ ആണോ അവളോട് അവിടെ ഇരിക്കാൻ പറ അവിടുന്ന് അനങ്ങാതെ ഞാൻ പോയി എന്റെ മോളെ കണ്ടു അവളെ കൈയോടെ കുട്ടികൊണ്ടു വന്നോളാം
സാവിത്രി… അമ്മ എന്തൊക്കയാ ഈ പറയുന്നേ അനങ്ങാതെ ഇരിക്കാനോ അമ്മേ അമ്മ രാവിലെ അമ്പലത്തിൽ പോയി തിരിച്ചുവരുബോൾ ഒന്നു ബോധം കേട്ട് വീണു അതാ ഉണ്ടായത്
അമ്മ… ചീ വായടക്കടി മുദേവി
അത് കേട്ടതും എല്ലാവരും ഞെട്ടി പോയി എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി അപ്പോയെക്കും അമ്മ തമ്പുരാട്ടി കൈ വീടിച്ചു എഴുന്നേൽക്കാൻ ശ്രെമിച്ചു നിലത്തു കാൽ വെച്ചു നിന്നതും അവർ പുളഞ്ഞു പോയി അവരുടെ മുട്ട് വേദന…..