മാളു… ഞാൻ എന്നാൽ ഒന്നും അമ്പലം വരെ പോയിട്ട് അവിടെ എന്താ ഉണ്ടായത് എന്ന് അന്വേഷിചിട്ട് വരാം
മാലതി… മാളു ഇപ്പൊ സമയം 10. ആയിലെ അതു അല്ല മരം മുറിച്ചു മാറ്റിട്ട് വേണ്ടേ അപ്പുറം കടക്കാൻ തന്നെ നീ ഒന്നു സമാധാനിക്ക്… അല്ല അമ്മ പറഞ്ഞ പോലെ മോളെ ആരെങ്കിലും വിളിച്ചു നോക്കിയോ
അത് കേട്ടതും എല്ലാവരും ഒന്നു പരിഭ്രമിച്ചു
മാളു… ശെരിയാ ഇവിടെ ഉണ്ടായ ടെൻഷൻ കാരണം മോളെ ഒന്നു വിളിച്ചു നോക്കാൻ ഞാൻ മറന്നു മാളു അപ്പോൾ തന്നെ വിളിച്ചു പക്ഷേ കാൾ പോകുന്നു പക്ഷേ എടുക്കുന്നില്ല
സാവിത്രി… മാളു എന്താ
മാളു…. ഏട്ടത്തി എടുക്കുന്നില്ല
റുക്‌മണി… നിങ്ങൾ വെറുതെ ടെൻഷൻ അടിക്കാതെ അവൾ ക്ലാസ്സിലോ മറ്റോ ആയിരിക്കും അവളുടെ ഫ്രണ്ട്സിന്റെ നമ്പറിൽ വിളിക്
അപ്പോയെക്കും മാളു നിർത്താതെ കുഞ്ഞിയെ വിളിച്ചു കൊണ്ടേ ഇരുന്നു അവളുടെ കണ്ണിൽ നിന്ന് പൈപ്പ് തുറന്നത് പോലെ കണ്ണുനീർ ഒഴുകി തുടങ്ങി സാവിത്രിയുടെയും കണ്ണ് കലങ്ങി കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റ് വീണു
മാലതി… അയ്യേ എന്താ ഇത് മോള് ക്ലാസ്സിൽ ആയിരിക്കും നിങ്ങൾ ഇങ്ങനെ തുടങ്ങിയാലോ അവർ പെട്ടന്ന് മാളുവിന്റെ മൊബൈൽ വാങ്ങി കൈയിൽ പിടിച്ചു അപ്പോയെക്കും മാളു അലമുറ ഇട്ട് കരയാൻ തുടങ്ങി അത് കണ്ടതോടെ സാവിത്രിയും തുടങി
റുക്‌മണി മാലതിയുടെ മുഖത്തേക് നോക്കി ഇപ്പൊ എന്തിനാ അങ്ങനെ ഒരു ചോദിയം ചോദിച്ചത് എന്നാ പോലെ മുഖം കൊണ്ട് ആക്ഷൻ കാണിച്ചു മാലതിയും പറ്റി പോയി എന്നാ പോലെ കാണിച്ചു ടെൻഷൻ അടിച്ചു തുടങ്ങി അപ്പോയെക്കും കരച്ചിൽ കേട്ട് ഭാർഗവാൻ അങ്ങോട്ടേക്ക് വന്നു
ഭാർഗവാൻ… എന്താ… എന്തിനാ കരയുന്നെ മോളെ മാളു എന്താ നിങ്ങൾ എന്തിനാ കരയുന്നെ
റുക്‌മണി… അത് ഒന്നു ഇല്ല കുഞ്ഞിയെ വിളിച്ചിട്ട് കിട്ടുന്നില്ല അപ്പൊ മാളു ആകെ പേടിച്ചു കരയുകയാ
അത് കേട്ടതും ഭാർഗവാൻ ഒന്നു പരിശ്രമിച്ചു അയാൾ എല്ലാവരെയും നോക്കി മാളു കരഞ്ഞു കണ്ണ് ചുവപ്പിച്ചു ആകെ കോലം കേട്ട് നില്കുന്നു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു സാവിത്രി ഏടത്തിയുഡേയും കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒഴുകുന്നു ബാക്കി രണ്ടു പേരും ഇപ്പൊ കരയും എന്നാ പോലെ കണ്ണിൽ കണ്ണുനീർ നിറച്ചു നിൽകുവാ ഭാർഗവാൻ പെട്ടന്ന്… നിങ്ങൾ വിളിച്ചിട്ട് അവൾ ഫോൺ എടുത്തില്ല അതിനാണോ കരയുന്നത്