ഇടയ്ക്കു ഞാൻ മിററിലൂടെ പുറകിലെക്കു
നോക്കി അത് പിന്നിൽ എങ്ങാനും ഉണ്ടോന്ന്..
എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായി… എന്താ എനിക്കു മാത്രം ഇങ്ങനെ കുറച്ചു ദിവസം ആയി ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആണ് എന്റെ മുന്നിൽ സംഭവിക്കുന്നത്….
എന്റെ ശരീരം നന്നായി വിറക്കുന്നുണ്ട് ഞാൻ ബൈക്ക് സ്പീഡിൽ എടുത്തു വിട്ടു…..
മനസ്സിൽ പേടി അലതല്ലാൻ തുടങ്ങി കൊറച്ചു സമയത്തിന് അകം വീട്ടിൽ എത്തി ഗേറ്റ് അടച്ചിരുന്നു…
ബൈക്ക് സ്റ്റാൻഡിൽ ഇട്ടു ഗേറ്റ് പോയി തുറന്നു…ബൈക്ക് നേരെ പോർച്ചിൽ കേറ്റി പാർക്ക് ചെയ്തു കാളിങ് ബെൽ അമർത്തി
ഒരു പ്രീതികരണംവും ഇല്ല….
ഇവർ ഒറങ്ങിയോ ഇനി .. ഞാൻ ബെൽ വീണ്ടും അമർത്തി..
ഡോർ തുറന്നു ആന്റി ആയിരുന്നു
ആന്റി :ഡാ നേരം എത്ര ആയെടാ നീ എവടെ ആയിരുന്നു… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ നേരം വൈകി വരാൻ പാടില്ലെന്ന്
ഞാൻ:മ്മ്………..( ഒന്ന് മുളി )
ആന്റിയുടെ മറുപടിക്ക് അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ലായിരുന്നു..
കഴിഞ്ഞതൊക്കെ ആന്റിയോട് ഞാൻ എങ്ങനെ പറയും
ആന്റി :ഡാ നിന്നോടാ ചോദിച്ചേ
എവിടെ ആയിരുന്നുന്ന്
ഞാൻ :വരുന്ന വഴിക്ക് ഒന്ന് വീണു അതാ ലേറ്റ് ആയെ….ഞാൻ കയ്യിലുള്ള മുറിവ് കാണിച്ചു കൊണ്ട് പറഞ്ഞു
ആന്റി :അയ്യോ മോനെ എന്നിട്ട് എന്തേലും പറ്റിയോടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ബൈക്കിൽ പതിയെ പോണമെന്നു
എന്നിട്ട് ആന്റി അന്റെ കൈക് പതിയെ തല്ലി
ഞാൻ :ഇല്ല ആന്റി പതിയെ ആണ് വന്നത് എങ്ങനെയോ ബൈക്ക് ഒന്ന് സ്കിട് ആയി വീണു…
ആന്റി :മ്മ്… നീ വല്ലതും കഴിച്ചോടാ
ഞാൻ :ഹാ… ആന്റി കിടന്നോ ഞാൻ കഴിച്ച വന്നേ
ആന്റി :നീ എന്താ അവളെ ഇന്ന് കൂട്ടാഞ്ഞത്
ഞാൻ :അത് ഞാൻ കണ്ടില്ല ആന്റി അവളെ അതാ….
ആന്റി :എന്നാ നീ പോയി കിടന്നോ നാളെ ക്ലാസ്സ് ഉള്ളതല്ലേ ഞാൻ പോയി കിടക്കട്ടെ എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചോ…