ഞാൻ അവളെ മൈൻഡ് ആക്കാതെ വണ്ടി എടുത്തു സ്റ്റാർട്ട് ആക്കി
ഇടക് അവൾ എന്നെ ഇടങ്കണിട്ട് നോക്കുന്നുണ്ട്
അവൾ : എന്നെ കൊണ്ടൊവോ
അല്പം ശബ്ദം തായ്‌തി പറഞ്ഞു
ഞാൻ അതൊന്നും മൈൻഡ് ആക്കാതെ ബൈക്ക് എടുത്തു ഗേറ്റിന്റെ പുറത്തേക് എടുത്തു അവൾ ഇപ്പോഴും പോർച്ചിൽ തന്നെ ആണ്
ഞാൻ ബൈക്ക് പുറത്ത് നിറുത്തി ഇനി ഇവളെ കൂട്ടാതെ പോയിട്ട് അത് ഇനി ഒരു പ്രശ്നം ആവണ്ടന്നു കരുതി
അവൾ ഇപ്പോഴും നിന്ന നിൽപ്പാണ്
ഞാൻ ആക്‌സിലേറ്റർ മുരണ്ടി വന്നു കേറിക്കോ എന്ന സിഗ്‌നൽ പോലെ
അപ്പൊ തന്നെ അവൾ മടിച്ചു മടിച്ചു വന്നു ഗേറ്റ് അടച്ചു ബൈക്കിൽ കേറി
പിന്നെ ഒന്നും നോക്കാതെ ഞാൻ വണ്ടി നേരെ എടുത്തു അവൾ മിററോറിലൂടെ എന്നെ നോക്കുന്നുണ്ട് എന്നാലും അത് അതികം മൈൻഡ് ആക്കാൻ പോയില്ല
ഇന്നലെ കുറെ കരഞ്ഞതിന്റെ ക്ഷിണം അവളുടെ മുഖത് കാണാം
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഫുൾ ആൾക്കൂട്ടം പിന്നെ കുറെ മീഡിയാസ്
അതിൽ കുറെ മീഡിയ ഒരാളോട് കുറെ കാര്യം തിരക്കുന്നുണ്ട്
മീഡിയ :സംഭവം എപ്പോഴാണ് നടന്നത്
Ayal:അത് ഏകതേശം ഒരു 1മണി ഒക്കെ ആവാൻ ആയിക്കാണും അപ്പൊയാണ് എനിക്ക് കാൾ വരുന്നത് പിന്നെ നേരെ ഇങ്ങോട്ട് പൊന്നു
മീഡിയ :അപ്പൊ ഇത് നിങ്ങളുടെ സ്ഥലം ആണ് ഇങ്ങനയൊക്കെ ആയത് അല്ലെ
അയാൾ :അല്ല ഇത് എൻറെ ഫാമിലി റിലേറ്റീവ് അവരുടെ സ്ഥലം ആണ് അവരൊക്കെ വിദേശത്തു ആണ് ഞാൻ ആണ് നോക്കി നടത്തുന്നത്
ശേഷം മീഡിയ അയാളുടെ അടുത്ത് നിന്നും മാറി ക്യാമറയിലേക് നോക്കി പറഞ്ഞു
മീഡിയ :പെരുവയൽ കടവിൽ ഇന്നലെ രാത്രി 12നും 1നും ഇടയിൽ ആണ് ഈ ബിജു എന്ന ആളുടെ വയൽ ഇങ്ങനെ കത്തിനഷിച്ചു ചാര ഭൂമി ആയി കിടക്കുന്നത് നിങ്ങൾ ഇപ്പോൾ ദൃശ്യങ്ങളിൽ കാണുന്നത് പോലെ കറുത്ത ചാരവും ദൂരെ 5’6 കുഴിഞ്ഞ പാടുകളും മാത്രെമേ ഇപ്പൊ ഈ വയലിൽ നിങ്ങൾക് കാണുവാൻ സാധിക്കു എന്തായാലും കൃഷി ഇല്ലാത്തതു കൊണ്ട് വലിയ ഒരു നാശ നഷ്ടം തന്നെയാണ് ഇല്ലായത് തത്സമയം ദൃശ്യം ക്യാമറമാൻ റിയാസിനൊപ്പം ജോഷി