ഇതൊക്കെ കണ്ട് എന്റെ കിളി പാറി നിക്കാണ്
ഇന്നലെ ഞാൻ അവിടെന്നും വന്നേ ശേഷം ഇത് ഇങ്ങനെ ഒക്കെ ആയോ ഞാൻ മനസ്സിൽ പറഞ്ഞു
അപ്പോ അതാ അവൾ ബാക്കിൽ നിന്നും
അവൾ :അതെ ലേറ്റ് ആവും
ആ പറഞ്ഞത് എനിക്ക് അത്ര ഇഷ്ടായില്ല എന്നാലും ഞാൻ വണ്ടി നേരെ കോളേജ് ലേക്ക് വിട്ടു പോകുന്ന വഴി ഇന്നലെ നടന്നതാണ് മനസ്സിൽ മുഴുവൻ
കോളേജ് എത്തി ബൈക്ക് നേരെ പാർക്ക് ചെയ്ത്
അവൾ :അതെ ഇ…….
അവൾ പറയുന്നത് മുഴുവൻ കേക്കാൻ നിക്കാതെ നേരെ ക്ലസിലേക്ക് വിട്ടു കേട്ടിട്ടു ഇപ്പൊ എന്തിനാ അപ്പോ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിലേക്ക് വന്നു
“നീ എന്റെ ആരും അല്ല ഒന്ന് പോയി താരവോ നാശം ”
ഓരോന്ന് ആലോചിച്ചു ക്ലസിൽ എത്തി അപ്പോ തന്നെ ബെല്ലും അടിച്ചു
എല്ലാരു ക്ലാസ്സിൽ കേറി ആദ്യത്തെ രണ്ടു സബ് എങ്ങനെയോ തള്ളി നീക്കി ഇതിന് ഇടക്ക് അവന്മാർ എന്തൊക്കെയോ ചോദിക്കുന്നുണ്ട് ബട്ട് അതിനൊന്നും മറുപടി പറയാൻ എന്റെ ചിന്ത അവിടെ അല്ലാ യിരുന്നു..
അങ്ങനെ ഇന്റർവെൽ ആയപ്പോ ഞാൻ ക്ലാസ്സിന് വെളിയിൽ ഇറങ്ങാൻ നേരം
റോഷൻ :ഡാ മൈരേ നിനെക്കെന്താ പറ്റിയെ വന്നപ്പോ തൊട്ടേ ഞാൻ ശ്രെദ്ധിക്കുണ്ട്
ഞാൻ :ഒന്നുല്ലടാ ചെറിയ ഒരു തലവേദന
സംഭവിച്ചത് ഒക്കെ അവനോട് പറയണം എന്ന് ഉണ്ടെകിലും എനിക്ക് അങ്ങനെ ആണ് പറയാൻ തോന്നിയത്
റോഷൻ :നിന്റെ തലവേദന ഒക്കെ ഒരു ലൈറ്സ് കത്തിച്ചാൽ മാറും വാ….
ഞാൻ :ഇല്ലടാ ഇന്ന് എനിക്ക് ഒരു മൂഡ് ഇല്ല നിങ്ങൾ വീട്ടോ
റോഷൻ :ഈ മൈരേൻ ന്നാൽ…. ശെരി
എന്നിട്ട് അവർ പോയി കഴിഞ്ഞപ്പോൾ
ഞാൻ നേരെ നിമ്മി ന്റെ അടുത്തേക് വിട്ടു
അപ്പൊ ദാണ്ടേ നാൻസി എന്റെ നേർക് നടന്നു വരുന്നു ഞാൻ വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല
അവൾ :ഡാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്