യക്ഷി 5 [താർക്ഷ്യൻ]

Posted by

ഒരുകാലത്ത്‍ സോഫി ചേച്ചിക്ക് നിലൂന്റെ അടിപിടിക്കേസ് ഒത്തു തീർക്കുവാനെ നേരം ഉണ്ടായിരുന്നുള്ളു. ചേച്ചിക്ക് കൈയിൽ ദമ്പിടി ഉള്ളതുകൊണ്ടും, സമൂഹത്തിൽ നല്ല കണക്ഷൻ ഉള്ളതുകൊണ്ടും എല്ലാം സോൾവ് ആയിപ്പോയി. പക്ഷെ, നിലീൻ അവസാനം പിടിച്ച ഏണി പോലീസ് കേസ് ആയി. ആ വകയിൽ പണമായി അത്യാവശ്യം നല്ലപോലെ സോഫിയാന്റീടെ കൈയീന്ന് പൊട്ടി. അത് സോൾവ് ആക്കിയത് സത്യനങ്കിളും പപ്പയും കൂടെയാണ്. അതോടെ അവളെ ഇവിടെ നിന്നും യുദ്ധകാലാടിസ്ഥാനത്തിൽ കോൺവെന്റിലേക്ക് പറത്തിച്ചു. പക്ഷെ എത്ര വലിയ ഏണി പിടിച്ച് വീട്ടിൽ വന്നാലും സോഫിയാന്റി ഒരിക്കലും നിലീനെ അടിക്കുകയോ വഴക്ക് പറയുകയോ ചെയ്തിട്ടില്ല. അവളെ ഒരാൺകുട്ടി ആയി തന്നെയാണ് സോഫിയ വളർത്തിയത്. മറിച്ച് ആൺകുട്ടി ആയ എനിക്ക്, നിലീൻ പിടിക്കുന്ന എല്ലാ ഏണിക്കും വീട്ടിൽ നിന്നും കണക്കിന് പൂരപ്പാട്ട് കേൾക്കാറുണ്ട്താനും.. അവസ്ഥ..!

നിലീനെ നാട്ടിൽ നിന്ന് മാറ്റി കോൺവെന്റ് സ്‌കൂളിലേക്ക് അയച്ചത് പ്രധാനമായും മൂന്നു കാര്യങ്ങൾ സോൾവ് ചെയ്യാൻ ആണ്. ഒന്ന് – നാട്ടിലുള്ള പിള്ളേരുമായുള്ള ഞങ്ങടെ അടിപിടി ഒഴിവാക്കാൻ, രണ്ട് – ഞങ്ങൾ പരസ്പരം ഉള്ള അടി നിർത്താൻ, മൂന്ന് – അവളുടെ പെട്ടന്നുള്ള ദേഷ്യം കുറക്കാൻ, എന്തായാലും നിലൂന്റെ നാടുകടത്തലോടെ ഞങ്ങൾ രണ്ടുപേരും നന്നായി. അങ്ങനെ എന്റെ അമ്മയും ഹാപ്പി, അവക്കടെ മമ്മിയും ഹാപ്പി..!

ഇടക്ക് ഞങ്ങൾ തമ്മിലും ചെറിയ ഉരസലൊക്കെ നടന്നിട്ടുണ്ട്. പൊടി പാറിയ അടി പറമ്പിൽ വെച്ചും റോഡിൽ വെച്ചും എന്തിനു പള്ളിയിൽ വെച്ച് വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനൊക്കെ മണിക്കൂറുകളുടെ ആയുസ്സ് ഉണ്ടാകത്തൊള്ളൂ. അടിയും ഇടിയും തെറിയും എല്ലാം കഴിഞ്ഞ് ഞങ്ങൾ പരസ്പരം ഒരു നോട്ടം നോക്കും. അതോടെ ചിരി പിടിച്ച് വെക്കാൻ ആവില്ല. പിന്നെ തല തല്ലി ചിരിയാണ്. എന്തൊക്കെ പറഞ്ഞാലും അവൾ എന്നെ കാണുന്നത് മറ്റൊരമ്മയുടെ വയറ്റിൽ പിറന്ന സ്വന്തം അനിയൻ ആയിട്ട് തന്നെയാണ്. ഞാൻ തിരിച്ചും… എത്ര അടികൂടിയാലും എന്തെങ്കിലും പ്രശ്നം വന്നാൽ ഞങ്ങൾ ഒരൊറ്റ കുഴിയാണ്. ഇത്രേം ബന്ധം ഞാനും നികിതയും ആയും ഇല്ല. കാരണം നിക്കി എന്നെ ഒരു വല്യേട്ടൻ ആയി കണ്ട് അനാവശ്യ റെസ്‌പെക്ട് തരുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാനും നിക്കിയും തമ്മിലുള്ള റിലേഷൻഷിപ്പ് വളരെ ഫോർമൽ ആണ്. നിക്കി ആരെക്കാളും ഡീസന്റും ദൈവത്തിന്റെ കുഞ്ഞാടും എന്നെ പോലെ മരണ പഠിപ്പിയും ആണ്. അതുകൊണ്ടുതന്നെ രണ്ട് പഠിപ്പികൾ തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കും എന്ന് കൂടുതൽ പറയണ്ടല്ലോ. എന്നാൽ നിലീന് പഠിപ്പിൽ ഒന്നും വലിയ താല്പര്യം ഇല്ല. തീറ്റ, കുടി മറ്റു ലോക കാര്യങ്ങൾ അത്ര തന്നെ..

Leave a Reply

Your email address will not be published. Required fields are marked *