ഞാനും സഖിമാരും 10 [Thakkali]

Posted by

“ആ ടെലിഫോണ് കാര് ആക്കി തന്നിട്ടുണ്ട്”

“കമ്പ്യൂട്ടർ പഠിച്ചിരുന്നോ?”

“സ്കൂളില് നിന്നു ഉപയോഗിച്ച് പരിചയം മാത്രം.. എവിടെയെങ്കിലും ക്ലാസ്സിന് പോകണം”

“ഹമമ്”

“ഇതില് എങ്ങിനെയാ പാട്ട് കേൾക്കുക എന്നറിയുമോ?”

“പാട്ട് കേറ്റിയിട്ടുണ്ടോ”

“അറിയില്ല”

“ഹമ് നോക്കാം, ചേച്ചി ഇന്റർനെറ്റ് കഫേയില് പോയി കമ്പ്യൂട്ടർ ഉപയോഗിക്കാറില്ലായിരുന്നോ??”

“ഇല്ല”

“അപ്പോ കമ്പ്യൂട്ടർ ഉപയോഗിച്ച് ശീലമില്ല”

“ഹമമ് കമ്പ്യൂട്ടർ വലിയ പരിചയമില്ല. കഴിഞ്ഞ ഒരാഴ്ചയായി ചേട്ടൻ ഫോണിൽ ഓരോന്ന് പറയും ഞാൻ അത് പോലെ കമ്പ്യൂട്ടറിൽ ചെയ്തു നോക്കും..”

“നമുക്ക് ശരിയാക്കാം”

“ഇതില് നെറ്റില് മെയില് അയക്കാനും മറ്റും പറ്റുമെന്നൂ പറഞ്ഞു ചേട്ടൻ.. പക്ഷേ പഠിപ്പിക്കാൻ സമയമില്ലായിരുന്നു ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ പറഞ്ഞു”

“അപ്പോ ഇത് എങ്ങിനെയാ മെസ്സേജ് അയക്കുന്നേ?”

“ഇതിൽ സ്കൈപ്പ് msn മെസ്സെൻജർ എന്നൊക്കെ ഉണ്ട് അത് പറഞ്ഞു തന്നിരുന്നു”

“ആ ശരി”

“ഫോണിൽ ഇന്റർനെറ്റ് യൂസ് ചെയ്തിരുന്നോ?”

“ഇല്ല..”

“ഇത്ര നല്ല ഫോൺ ഉണ്ടായിട്ട് ഇതുവരെ ഇന്റർനെറ്റ് എന്ന സാഗരത്തിൽ മുങ്ങിയിട്ടില്ലേ?”

“ഇന്റര്നെറ്റില് എന്താ ഉള്ളത്?”

“നമ്മക്ക് പത്രം, ബുക്സ് ഒക്കെ വായിക്കാം, പഠിക്കാനുള്ള കുറേ കാര്യങ്ങള് കിട്ടും”

“ആ ചില കുട്ടികൾ ക്ലാസ്സില് നിന്നു പറയുന്നത് കേട്ടിന് നോട്ട്സ്, സ്റ്റഡി മെറ്റീരിയൽ ഒക്കെ നെറ്റില് നോക്കിയ കിട്ടുമെന്ന്..”

“എന്നിട്ട് എന്തേ നോക്കാത്തത്?”

“എനിക്ക് അത് നോക്കാൻ അറിയാൻ പടില്ലായിരുന്നു”

“അവരോട് ചോദിചൂകൂടേ?”

“ഞാൻ ആരോടും എനിക്ക് ഫോണുള്ളത് പറഞ്ഞിട്ടില്ല. ഞാൻ കോളേജിലേക്ക് ഫോൺ കൊണ്ട് പോകാറില്ല”

“അപ്പോ അവര് കൊണ്ട് വന്നാൽ നോക്കികൂടെ?”

“കോളേജിൽ ഭയങ്കര സ്ട്രിക്റ്റ് ആണ് ക്ലാസ്സില് ആരും എടുക്കറില്ല.. എനിക്ക് ഇതൊന്നും അറിയില്ല എന്നു പറയാൻ നാണമാണ്”

“അതാണോ കാര്യം എന്തിനാ നാണം ഞാൻ പറഞ്ഞു തരല്ലോ”

“താങ്ക്സ്”

“മൗസ് ഒക്കെ യൂസ് ചെയ്യാന് അറിയില്ലേ?”

“ആ അതൊക്കെ ചേട്ടൻ ഫോണിൽ പഠിപ്പിച്ചു തന്നിരുന്നു”

“ഓക്കെ”

ഞാൻ ഇന്റർനെറ്റ് എക്സ്പ്ലോറർ, ബ്രൌസർ, സെർച്ച് എഞ്ചിൻ ഏതാ എങ്ങിനെ ടൈപ് ചെയ്യണം എന്നൊക്കെ പറഞ്ഞു കൊടുത്തു എന്നിട്ട് മനോരമയും മാതൃഭൂമിയും ഒക്കെ തുറപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *