ഞാനും സഖിമാരും 10 [Thakkali]

Posted by

“ആ അത് പഠിപ്പിച്ചു തന്നിരുന്നു”

“ഒരു കമ്പ്യൂട്ടർ കോഴ്സ് പഠിക്കണം ഇത് ഒക്കെ ഉപയോഗിക്കാൻ”

“ഹമമ് ആദ്യം ms ഓഫീസ് പഠിച്ചാല് മതി.. പ്രോജക്റ്റ് ഒക്കെ ചെയ്യാൻ ഉപകാരപ്പെടും.. അത് കഴിഞ്ഞിട്ട് വേറെ അക്കൌണ്ടിങ് പോലെ ഉള്ളത് പഠിക്കാം”

“തനിക്ക് ഇതിലൊക്കെ നല്ല വിവരമുണ്ടല്ലേ?”

“കുറച്ച് “

“കമ്പ്യൂട്ടർ ഉണ്ടോ സ്വന്തമായി? അന്ന് ഫോണിലാണ് ചാറ്റ് ചെയ്യുന്നത് എന്നു പറഞ്ഞ പോലെ ഓർമ്മ”

ആള് വളരെ പാവമാണ് കമ്പ്യൂട്ടർ ഇന്റർനെറ്റ് ഇതിനെ പറ്റി ഒരു ധാരണയുമില്ല പക്ഷേ നല്ല ബുദ്ധിയുണ്ട് ഒരിക്കൽ പറഞ്ഞു കൊടുത്താൽ മനസ്സിലാവും

“ആ ഫോണിലാ, കമ്പ്യൂട്ടർ വാങ്ങി തരുന്നില്ല. ഞാൻ മോശമായി പോകുമെന്ന് പറഞ്ഞു”

“എന്താ മോശം കമ്പ്യൂട്ടറിൽ?”

“കമ്പ്യൂട്ടറിൽ എന്താ മോശമില്ലാത്തത്?

“മനസ്സിലായില്ല”

“ചേച്ചി കൂട്ടുകാരോപ്പം കഫേയില് ഒന്നും പോകാത്തത് കൊണ്ടാണ് ചേച്ചിക്ക് അറിയാത്തത്..”

“അതെന്താ?”

“ചേച്ചി ഏത് കോളേജിലാ പഠിച്ചത്?”

“ഞാൻ എന്റെ വീടിന്റെ അടുത്തുള്ള കന്യാസ്ത്രീകൾ നടത്തുന്ന കോളേജിലാ ഡിഗ്രീ പഠിച്ചത്..”

“ഫ്രണ്ട്സ്?”

“എന്റെ ഒപ്പം സ്കൂളിൽ പഠിച്ചിരുന്നവള്മാരൊക്കെ തന്നെയാ ഇവിടെ അടുത്തുള്ള”

“ആൺ ഫ്രെണ്ട്സ് ഒന്നുമില്ലായിരുന്നോ ക്ലാസ്സിൽ?”

“ഹഹഹ.. ഗേൾസ് സ്കൂളും വിമൻസ് കോളേജുമായിരുന്നു..”

“ഇപ്പോ pg ചെയ്യുന്നത്?”

“അത് മിക്സഡ് കോളേജ് ആണ്”

“ഗേൾസ് കോളേജിൽ നിന്നു മിക്സഡ് കോളേജിലേക്ക് വന്നപ്പോൾ എന്ത് തോന്നി..?”

“ആദ്യം കുറച്ചു പേടിയൊക്കെ ഉണ്ടായിരുന്നു..”

“എന്തിന്?”

“ആദ്യമായി അല്ലേ ആൺകുട്ടികൾ ഉള്ള ക്ലാസ്സില്? പക്ഷേ വെറുതെ പേടിച്ചു.. അവരൊക്കെ നല്ല കൂട്ടാ, ചേട്ടൻ പറയും ആദ്യമേ മിക്സഡ് സ്കൂളിൽ പഠിക്കാഞ്ഞത് എനിക്ക് വലിയ നഷ്ടമാണെന്ന്..”

“ഹമമ്.. ശരിയാ.. ചേട്ടൻ പറഞ്ഞത്। ”

“ചേട്ടന് കുറേ ഫ്രണ്ട്സ് ഉണ്ടോ?”

“ആ ഇഷ്ടം പോലെ ഉണ്ട്. കോളേജിലെയും സ്കൂൾ ഫ്രണ്ട്സ് എല്ലാമുണ്ട്”.

“ചേട്ടൻ ഇല്ലാതെ ബോറടിക്കുന്നുണ്ടോ?”

“കോളേജിൽ പോയാൽ പ്രശ്നമില്ല.. പക്ഷേ ഉച്ചക്ക് വീട്ടിൽ വന്നാൽ അച്ഛനും അമ്മയുമല്ലേ ഉള്ളൂ. ഞാൻ വരുമ്പോഴേക്കും അമ്മ പണിയൊക്കെ തീർത്ത് വെക്കും.”

“ചേച്ചിക്ക് ഉച്ച വരയേ ഉള്ളൂ?”

“ആ.. ”

“ചേട്ടൻ ഇനി എപ്പോഴാ വരിക?”

Leave a Reply

Your email address will not be published. Required fields are marked *