പ്രഭാവലയം [Kafka]

Posted by

രണ്ടാൾക്കും കൂടെ ഒരു മകൾ, വേണി, എന്നേക്കാൾ ഒരു വയസിനു മൂത്തത്. ആളൊരു പാവം ആയിരന്നു, അല്ല അങ്ങനെ ആണ് എല്ലാരും ധരിച്ചിരുന്നത്, ഈ ഞാൻ പോലും. പക്ഷെ കഴിഞ്ഞ കൊല്ലം അവള് ഒരുത്തന്റെ കൂടെ ഇറങ്ങി പോയി.

പ്രണയത്തിനൊന്നും ഞാൻ എതിരല്ലപ്പാ, പക്ഷെ അവള് ഇറങ്ങി പോയ ആ സമയം വീട്ടിലെ സാഹചര്യം, അതൊന്നും അവള് നോക്കിയില്ല. അന്ന് വലിയച്ഛന് കാൻസർ സ്ഥിതീകരിച്ചു കീമോ നടക്കുന്ന സമയം, എല്ലാത്തിനും ബുദ്ധിമുട്ടുന്ന വലിയമ്മ, ആ ഒരു അവസരത്തില് അവൾക്കു ഇത് വേണ്ടായിരുന്നു. വലിയച്ഛനും വല്യമ്മയും അവളുടെ പ്രണയത്തിനു എതിരൊന്നും ആയിരുന്നില്ല, സാധാരണ മാതാ പിതാക്കളെ പോലെ, ആദ്യം കുറച്ചു എതിർത്തു. പിന്നെ ഇവള് അവനില്ലാണ്ട് ജീവിക്കില്ല ന്നൊക്കെ പറഞ്ഞപ്പോ സമ്മതിച്ചതാണ്. അവനൊരു ജോലി ഒക്കെ ആയിട്ട് നടത്തി തരാം ന്നു വരെ പറഞ്ഞതാണ്, ന്നട്ടും ഇവള് ആ വേലയും കൂലിയും ഇല്ലാത്ത തെണ്ടി യുടെ കൂടെ ഇറങ്ങി പോയി. അല്ലെങ്കിലും പ്രണയിക്കുമ്പോൾ എല്ലാവരും സ്വാർത്ഥരാണ്.

പറഞ്ഞു പറഞ്ഞു കാട് കയറുന്നു. ഞാൻ രാജീവ് വീട്ടിൽ ഉണ്ണി ന്നു വിളിക്കും , ഡിഗ്രി കഴിഞ്ഞു, ഓൺലൈനായി PSC കോച്ചിങ് ചെയ്യുന്നു, ഒരു അനിയത്തി ഉണ്ട്, രജനി, കോളേജിൽ  പഠിക്കുന്നു. ആലുവയിൽ ആണ് വീട്, വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. അച്ഛന് സർക്കാർ ജോലി ആണ് അതുകൊണ്ടു ഇവിടെ താമസമാക്കി. വല്യച്ഛന്റെ വീട് ആലപ്പുഴ ആണ്, അങ്ങോടാണ്‌ ഞങ്ങൾ ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്, ഞാൻ ആണ് ഡ്രൈവ് ചെയ്യുന്നത്, കുടുംബമായി എവിടെ പോയാലും ഡ്രൈവിംഗ് എന്റെ ജോലി ആണ്. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഉച്ച ആയിരന്നു. വൈകുന്നേരം ആണ് സംസ്കാരം, ദൂരെ നിന്നൊന്നും ആരും വരാനില്ല.

എല്ലാവരും പ്രതീക്ഷിച്ച ഒരു മരണം ആയിരുന്നത്  കൊണ്ട് ആരുടെ മുഖത്തും പറയത്തക്ക വിഷമം ഒന്നും കണ്ടില്ല. തലയ്ക്കു ഭാഗത്തിരുന്നു വലിയമ്മ നെടുവീർപ്പിടുന്നുണ്ട്, വേണി വരുമോ ഇല്ലയോ എന്ന് അവിടെ ബന്ധുക്കൾ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോ അവളും വന്നു, ആരെയും ശ്രദ്ധിക്കാതെ നേരെ ബോഡി കിടത്തിരിക്കുന്നിടത്തേക്കു ചെന്നു. കാൽക്കൽ ചെന്നിരുന്നു മാപ്പു ചോദിക്കുന്ന പോലെ കുറെ കരഞ്ഞു, പിന്നെ വെലിയമ്മയുടെ അടുത്ത് ചെന്നും ഇത് തന്നെ പറഞ്ഞു, പുള്ളിക്കാരി അവളെ നിർവികാരയായി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *