വധു ടീച്ചറാണ് 5 [Mr_ROMEO]

Posted by

വധു ടീച്ചറാണ് 4

VAdhu Teacheraanu Part 4 | Author : Mr. Romeo | Previous Part


 

കാരണങ്ങൾ പലത്, സുഹൃത്തുക്കളുമായുള്ള തിരക്കിന്റെ കാരണം,, കാടുകേറി നടന്നതൊരു കാരണം, സഹോദരിയുടെ കൊച്ചിന്റെ മാമോദിസ കാരണം, നാട്ടുകാരും വീട്ടുകാരും കാരണം, എക്സാം കാരണം, ജോബ് ഡിപ്രെഷൻ വേറൊരു കാരണം, ജീവിതം മൂഞ്ചി തുടങ്ങിയത് കാരണം, വെള്ളമടിച്ചു നടക്കാൻ ഓരോ കാരണം, കുത്തി കുറിക്കാനുള്ള മടിയൊരു കാരണം, ഓണത്തിന്റെ ഓട്ടമൊരു കാരണം ക്രിസ്മസ് നാളുകളിൽ നോമ്പൊരു കാരണം, നന്നാവാൻ മടിച്ചൊരു കാരണം കഥ വൈകിയതും വലിയൊരു കാരണമായി,,.. ഇനി കാരണങ്ങൾ ഇല്ലാതെ തരാം.. ഇനിയും മുങ്ങില്ല പേടിക്കണ്ട,,..

കൂടുതൽ പേജ് വേണം എന്നുണ്ടേൽ പതുക്കെയെ തരാൻ പറ്റു,,.. അല്ലേൽ 20,25 പേജിൽ ഒതുങ്ങി പോകും.. ഈയൊരു പാർട്ട് വളരെ കുറവാണ് അറിയാം ഒന്നും ആകില്ല എന്ന്,, എഴുതി തുടങ്ങി വെച്ചതല്ലേ കുറച്ച് എങ്കിലും തന്നില്ലേൽ അതൊരുമാതിരി പരുപാടി ആയി പോകും.. അതുകൊണ്ട് തരുന്നു എന്ന് മാത്രം.. എനിക്ക് ഇനി ലാഗ് ഇട്ട് പോകാനും താല്പര്യം ഇല്ല.. എഴുതി പോയില്ലെങ്കിൽ കഥയോടുള്ള ടച്ച്‌ വിട്ട് പോകും…


“”വേദനിച്ചോ….,,,””

 

സംശയത്തോടെ ഞാൻ തക്ഷരയെ നോക്കിയത്..

 

അന്നേരം എന്റെ ഹൃദയം നിലച്ചുപ്പോയി…

 

ചെറിയ കുറിയും, ലൈറ്റ് നീലയിൽ വെള്ള പുള്ളികൾ വരുന്ന ചുരിദാർ ഉടുത്ത് നിൽക്കുന്ന അവളെ സുന്ദരിയാക്കാന്നെന്നവണ്ണം ആ നുണക്കുഴി കാട്ടിയുള്ള പുഞ്ചിരി മുഖത്തുണ്ടായിരുന്നു,,,

 

മുഖത്തുള്ള ആ ചിരിയോടെ തന്നെയായിരുന്നു അവളാ ചോദ്യം ചോദിച്ചത്….,,,

 

അവളെന്റെ താടി പിടിച്ചുയർത്തി വീണ്ടുമാ ചോദ്യം ചോദിച്ചതിന് യാന്ത്രികമായി ഞാൻ തലയാട്ടി…,,

 

“”സോറി….,,

 

സോറി അഭി….,,””

 

ഞാൻ വീണ്ടും തലയാട്ടി….,,,…

 

“”അതെ പോയി കുളിച്ചേച്ചും താഴോട്ട് വായോ…,, കഴിക്കാൻ എടുത്ത് വെക്കാട്ടോ…,,, എന്നിട്ട് നമ്മുക്ക് ഇറങ്ങാം…,,””

 

എന്റെ മുടികളിൽ വിരലോടിച്ച് അവളതും പറഞ്ഞ് ആ പിന്നഴക് കാട്ടി നടന്ന് റൂമിന് വെളിയിലേക്ക് നടന്നു