അങ്ങനെ ഞാനും വല്യമ്മയും കൂടെ കർട്ടൻ പിഴിഞ്ഞു, പക്ഷെ ഞാൻ ആലോചിച്ചിട്ട് അത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന പണിയേ ഒള്ളു, ഹാ എന്തേലും ആവട്ടെ, ഞാൻ ഇവിടെ വെറുതെ ചൊറിയും കുത്തി ഇരിക്കുന്ന കൊണ്ടായിരിക്കും.
പിഴിയൽ ഒക്കെ കഴിഞ്ഞപ്പോ ഞങ്ങൾ വാർക്കപ്പുറത്തു കൊണ്ടോയി തുണികൾ ഉണങ്ങാൻ ഇട്ടു. അത് കഴിഞ്ഞു ഞാൻ കുളിക്കാൻ പോയി, പിന്നെ വെല്ലിമ്മയോടൊപ്പം ചായയും കുടിച്ചു പാലിയേറ്റീവ് കെയർ ലേക്ക് മരുന്നുകളുമായി പോയി, മടങ്ങി വന്നപ്പോ സന്ധ്യ കഴിഞ്ഞിരുന്നു, വെല്ലിമ്മ കുളിയെല്ലാം കഴിഞ്ഞു നാമ ജപം ആയിരന്നു.
വലിയമ്മ : അത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ മോനെ ?
ഞാൻ : ഇല്ല വെല്ലിമ്മ, വെല്ലിമ്മ പറഞ്ഞ വഴിയേ പോയി, പിന്നെ കവലയിൽ വച്ച് ഒരാള് കറക്റ്റ് ആയി പറഞ്ഞും തന്നു
വലിയമ്മ : ഹാ, ആ പാലിയേറ്റിവ് കാര് നല്ല സഹായം ആയിരുന്നു, അവസാനം ഒക്കെ ഫുഡ് ട്യൂബ് വഴിയായിരുന്നല്ലോ കൊടുക്കൽ , അവരാണ് ഇടയ്ക്കു വന്നു ഫുഡ് ന്റെ ട്യബും പിന്നെ യൂറിൻ ട്യൂബും ഒക്കെ മാറ്റിത്തരുന്നേ.
ഞാൻ : അവർക്കും ആ മരുനുകൾ ഒക്കെ കിട്ടിയത് വല്യ ഉപകാരം ആയി ന്ന പറഞ്ഞെ.
പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചിരുന്നു, കുറച്ചു കഴിഞു രാത്രി ആയി
വെല്ലിമ്മ : മോന് ചോറുണ്ണാറായോ?, വിശക്കണുണ്ടോ?
ഞാൻ : ഹാ, കഴിച്ചേക്കാം വല്യമ്മേ, ആ പണി അങ്ങ് തീർന്നു കിട്ടുമല്ലോ.
വല്ലിമ്മ: ന്നാ ഞാൻ പോയി ചോറെടുക്കാം
പിന്നെ ഞങ്ങൾ ഊണൊക്കെ കഴിഞ്ഞ് ഞാൻ ചുമ്മാ ഫോൺ നോക്കി ഇരിക്കയായിരുന്നു
വെല്ലിമ്മ : മോനെ, മോൻ രാത്രി പാല് കുടിക്കാറുണ്ടോ ?
ഞാൻ : ഇല്ലല്ലോ വെല്ലിമ്മ, എന്തെ?
വെല്ലിമ്മ : അതല്ല, ഇവിടെ കുറച്ചു പാല് ഇരിപ്പുണ്ടായിരുന്നു, ഉറ ഒഴിക്കാം ന്നു വച്ചതാ, പക്ഷെ ഇപ്പോഴേ കുറെ മോരുണ്ട്, അതോണ്ട് ചോദിച്ചതാ.
ഞാൻ : ന്ന വെല്ലിമ്മക്കു കുടിച്ചൂടായിരുന്നോ ?
വെല്ലിമ്മ : ഓഹ്, ഞാൻ രാത്രി പാല് കുടിക്കാറില്ലടാ, എനിക്ക് പുളിച്ചു തികട്ടുന്ന പോലെ വരും