ഞാൻ: ഹാ, അതായിരുന്നോ കാര്യം, ന്ന ശെരി ഞാൻ എന്റെ പുതിയ റൂമിലേക്ക് പോട്ടെ,
വെല്ലിമ്മ: ഹാ, ഞാൻ അവിടെ എല്ലാം വിരിച്ചിട്ടിട്ടുണ്ട്, നിന്റെ പുതപ്പും അവിടെ ഇട്ടിട്ടുണ്ട്.
ഞാൻ: ഹാ , ന്ന ഓക്കേ വെല്ലിമ്മ ഗൂഡ് നൈറ്റ്
വെല്ലിമ്മ : ഗുഡ് നൈറ്റ് മോനെ
റൂമിലേക്ക് കയറിയ ഞാൻ വാതിൽ അടക്കാൻ നോക്കിയപ്പോ
ഞാൻ : വെല്ലിമ്മ, ഈ വാതിലിനു കൊളുത്തില്ലേ?
വെല്ലിമ്മ : അയ്യോ, അത് പറയാൻ ഞാൻ മറന്നു, അതിന്റെ കൊളുത്തു പോയിരിക്കുവാ.
ഞാൻ : ബെസ്റ്…
വെല്ലിമ്മ : മോന് കുറ്റി ഇട്ടു തന്നെ കിടക്കണം ന്നു ഇണ്ടോ?, ശ്ശൊ, ഞാനാണെങ്കിൽ വിരിച്ചും പോയല്ലോ, മറ്റേ റൂമിലെ ബെഡ്ഷീറ്റ് എടുത്തു അലക്കാനും ഇട്ടു.
വല്ലിമ്മ വിഷമത്തോടെ നിന്നു.
ഞാൻ : അതല്ല വെല്ലിമ്മ, എനിക്ക് മുണ്ട് ഉടുത്തു കിടന്നു ശീലം ഇല്ല, അപ്പൊ രാവിലെ എണീക്കുമ്പോ ഏതു കോലത്തിലാവും ന്നു പറയാൻ വയ്യ, അതോണ്ടാ
ഒരു ചമ്മിയ ചിരിയോടെ ഞാൻ പറഞ്ഞൊപ്പിച്ചു
വെല്ലിമ്മ : ഹ ഹ, കൊള്ളാം, അതാണോ കാര്യം, മോൻ പേടിക്കണ്ട, മോനെ എണീപ്പിക്കാൻ വെല്ലിമ്മ വരുന്നില്ല ട്ടോ, തന്നെ എണിറ്റു വന്ന മതി.
ഞാൻ: ഹാ, ന്ന പിന്നെ നോ പ്രോബ്ലം.
ഞാൻ ബെഡിലേക്കു കയറി മൊബൈൽ എടുത്തു കയ്യിൽ പിടിച്ചു, whatsapp ആണെന്ന് തോന്നുന്നു, എടുത്തു നോക്കുകയായിരുന്നു. പക്ഷെ, വല്ലാത്ത ഒരു ക്ഷീണം പോലെ, ഉറക്കം വന്നു തല തൂങ്ങി പോകുന്ന പോലെ ഒക്കെ, കിടക്കുന്നതിനു മുന്നേ ഒന്നുടെ ടോയ്ലററ്റിൽ പോകുന്ന ഒരു ശീലം ഉണ്ട് എനിക്ക്, പക്ഷെ അതിനു പോലും പറ്റാതെ ഞാൻ ഒരു ഗാഢ നിദ്രയിലേക്ക് വീണു, എന്തോ വായുവിൽ ഭാരമില്ലാതെ പറക്കുന്ന പോലെയൊക്കെ, ഇടയ്ക്കു ആരോ എന്നെ ഉണർത്താൻ നോക്കുന്നതായോ, ശക്തമായി കുലുക്കുന്നതായൊക്ക ഞാൻ സ്വപ്നം കണ്ടു.
ആരോ എന്റെ പേര് ഉറക്കെ ഉറക്കെ വിളിക്കുന്നു, പക്ഷെ ഒന്നിനും ഒരു വ്യക്തത ഇല്ല, നെഞ്ചത്ത് ഒരു ഭാരം കയറ്റി വച്ച പോലെ, ശ്വാസം മുട്ടിക്കുന്ന പോലെ ഒക്കെ, നന്നായി പരവേശം എടുക്കുന്ന പോലെ, ആരോ എന്റെ മുഖത്തു വെള്ളം തളിച്ച് എന്നെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്, എന്റെ പേര് വിളിക്കുന്നുണ്ട് , പക്ഷെ എനിക്ക് പ്രതികരിക്കാൻ പറ്റുന്നില്ല, പിന്നെ പെട്ടന്ന് എല്ലാം അവസാനിച്ചു, വല്ലാത്ത ഒരു ശാന്തത തോന്നി, ഡെറ്റോളിന്റെയോ, എന്തോ അത്തറിന്റ്റെയോ ഒക്കെ വാസന എനിക്ക് അനുഭവപെട്ടു. രാവിലെ എപ്പോഴോ ഞാൻ കണ്ണുതുറന്നു, അപ്പൊ നോക്കുമ്പൊ, വെല്ലിമ്മ എന്റെ അടുത്തുണ്ട്, എന്നെ കുലുക്കി വിളിക്കുകയാണ്. ഞാൻ മൊത്തം ബോധം വീണ്ടു കിട്ടാത്ത പോലെ വലിയമ്മ യെ നോക്കി.