*************ഫ്ലാഷ്ബാക്ക്***********
“അന്ന് വയലിൽ നിന്നും ബൈക്കിൽ എടുത്ത് പോയതിന് ശേഷം അവിടെ നടന്നത് ”
ആകാശത്തു നിന്നും വന്ന നാലു തീ ഗോളങ്ങളുടെ ശക്തിയിൽ ആ ഭീകരജിവി ദൂരെക് തെറിച്ചു വീണു വയലിൽ മൊത്തം തീ പടരാൻ തുടങ്ങി
പെട്ടെന്ന് അവിടെ വന്നു പതിച്ച 4 തീ ഗോളത്തിൽ നിന്നും ആൾ രൂപങ്ങൾ ഉയർതെയുനേൽക്കാൻ തുടങ്ങി അതിൽ രണ്ടു പുരുഷ രൂപവും രണ്ടു സ്ത്രീ രൂപവും
അപ്പോയെക്കും ഹർഷൻ അവിടെന്നും ബൈക്ക് എടുത്ത് പോയിരുന്നു
ആൾരുപങ്ങൾ നേരെ ആ ഭീകരജീവി തെറിച്ചു വീണ ഭാഗത്തേക്കു ആയി നടക്കാൻ തുടങ്ങി
*****ആൾരുപത്തെ കുറിച്*****
(മനുഷ്യരൂപത്തിന് സമം മുടി നീട്ടി വളത്തി നില കണ്ണുകൾ ചെവി ഒരു സൈഡിലേക് കുർത്ത് നിൽക്കുന്നു പ്രേത്യേക തരം ലേദർ പോലെ തോന്നിപ്പിക്കുന്ന ഡ്രസ്സ് കൂടെ ബാക്കിൽ വാളുറകൾ പ്രേത്യേക ലോഹം കൊണ്ട് തീർത്ത കയ്യുറകളും കാൽകവചങ്ങളും )
അവർ ആ ഭീകര ജിവി വീണ സ്ഥലത്ത് നടന്നു എത്തി കുട്ടത്തിൽ ഒരുത്തൻ അങ്ങോട്ട് ചുണ്ടി കൊണ്ട് പറഞ്ഞു
ആക്കിൻ : Ikeor hi doruk shek ആ ഡോരുക് രക്ഷപെട്ടു കളഞ്ഞു (“ആക്കിൻ”ഹായാക്കി വംശത്തിലെ പ്രേത്യേകം നിരഞ്ഞെടുത്ത 5 ഡിമോൺ സ്ലയറുകളിൽ അഞ്ചാം സ്ഥാനം. “പുരുഷൻ” )
ലോന : namem ikonk begki numma yenki orthem anel yuthiha doruk നമ്മൾ വന്ന കാര്യം മനസ്സിലാക്കി ഇപ്പൊ സന്ദേശം ആ ഒറ്റക്കണ്ണൻ അറിക്കേണ്ടവരെ അറിയിക്കാൻ പോയിക്കാണും ( “ലോന” 5 ഡിമോൺ സ്ലയറുകളിൽ നാലാംസ്ഥാനം “സ്ത്രീ”)
യോറിൻ : heon byeu kfeh uje iev on അപ്പൊ നമ്മൾ വന്ന പണി ഇപ്പൊ തുടങ്ങണോ (“യോറിൻ” മൂന്നാമൻ “പുരുഷൻ”)
ഷോരി : vso nomeh kki hijk bhuyik hhom ഇപ്പൊ വേണ്ട അതിന് സമയം ആയില്ല അത് വരെ നമ്മൾ ഇവിടെ തന്നെ ഉണ്ടാവണം (“ഷോരി ” രണ്ടാംസ്ഥാനം “സ്ത്രീ” നിലവിൽ ഹായാക്കി വംശത്തിൽ ഡിമോൺ സ്ലയറുകളിൽ ഏറ്റവും കൂടുതൽ മുൻപന്തിയിൽ)