വളഞ്ഞ വഴികൾ 29
Valanja Vazhikal Part 29 | Author : Trollan | Previous Part
അവൻ എന്റെ അടുത്ത് വന്നിരുന്നിട്ട്.
“എന്നാ പിന്നെ നമുക്ക് ഒരു സൈഡിൽ നിന്ന് അങ്ങ് പൊളിച്ചു പുതുക്കി പണിതു തുടങ്ങിയാലോ.
ഒരു പുതു സാമ്രാജ്യം.”
അതിനുള്ള ഉത്തരം എന്റെ ഒരു പുഞ്ചിരി തന്നെ ആയിരുന്നു.
“നീ പണ്ട് പറഞ്ഞത് ഞാൻ ഇപ്പോഴും ആലോചിക്കും. ഈ ലോകം എന്ന് പറഞ്ഞാൽ നല്ലവർക് ജീവിക്കാനെ പറ്റില്ല.
ഒന്ന് ചിഞ്ഞല്ലേ മറ്റൊന്നിനു വള്ളം ആകുള്ളൂ എന്ന് പറഞ്ഞത് ശെരി തന്നെയാ.”
എന്റെ ഉത്തരത്തിനു വേണ്ടി അവൻ കാത് ഇരുന്നു.
“ജീവിതം അല്ലെ എല്ലാം പഠിപ്പിക്കുന്നെ. നമുക്ക് അങ്ങ് പോകാന്നേ.
എവിടെ വെച്ച് തിരുന്നോ. അവിടെ അവസാനിക്കും ഇതും.”
അവൻ ഒന്നും മിണ്ടില്ല.
“നിന്റെ ആളുകൾ കൊള്ളാട്ടോ.”
അവൻ ചിരിച്ചിട്ട്.
“എല്ലാവരും വഞ്ചിക്ക പെട്ടവരാടോ. ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ ഒന്നും നേടാൻ ഇല്ലാത്തവർ.
അവര്ക് നീ ഓരോ ലോറിയും വാങ്ങി കൊടുത്തു. ഇപ്പൊ വരുമാനം അങ്ങ് കത്തി കയറുക അല്ലെ.”
“അതാടോ നല്ലത്. എല്ലാം എന്റെ പേരിൽ ആയാൽ. പലരുടെയും നോട്ടം എന്നിലേക്കു ആകും.
എന്നാൽ ഓരോ ഏരിയയിൽ കുഞ്ഞു സാമ്രാജ്യം ഉണ്ടാക്കി കൊണ്ട് വന്നു.
അതിന്റെ എല്ലാം തല ആയി ഞാൻ ഇരുന്നാൽ.
ആരും അറിയാനും പോകുന്നില്ല.”
“നിന്നെ സമ്മതിച്ചിരിക്കുന്നു അളിയാ ”
“അതെ നീ ഇവിടെ കിടക്കുവാനോ. പുറത്ത് ഒക്കെ ഇറങ്ങണ്ടേ.”
അങ്ങനെ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തിർത്തിട്ട്. ഞാൻ പതുകെ അവിടെ നിന്ന് ഇറങ്ങി.
ഗായത്രിയുടെ അടുത്തേക് പോകൻ ആയ്യിരുന്നു പ്ലാൻ.
പക്ഷെ അവൾ വരണ്ടാ എന്ന് പറഞ്ഞു. അവിടെ എന്തോ അസോസിയേഷൻ ഫങ്ക്ഷൻ ഒക്കെ ഉണ്ട്.
നീ വന്നാൽ എന്നെ കുരിശിൽ കയറ്റും ഇവിടത്തെ കുറയെ സദാചാരികൾ എന്ന് പറഞ്ഞു അവൾ ചിരിച്ചു.
എന്നാ ഞാൻ വരാം എന്ന് പറഞ്ഞപ്പോൾ. അവൾ പറഞ്ഞു എനിക്ക് ഡേറ്റ് അയ്യടാ.