എന്നെ കണ്ട് മാളു ഒന്ന് ചിരിച്ചു…..
മാളൂ… പഴംപൊരി ആയോ
ഹാ… ഇന്നാ അവൾ ഉണ്ടാക്കി വച്ചിരുന്ന പ്ലേറ്റ് എന്റെ നേരെ നീട്ടി
ഇത് കണ്ട് ശരണ്യ എനിക്ക് മുൻപേ ഒരെണ്ണം കൈ നീട്ടി തട്ടി എടുത്തു….
ആക്രാന്തം കാണിക്കല്ലെടി… പുറകിൽ നിന്നും സംഗീത വിളിച്ചു പറഞ്ഞു
ഇവൾക്ക് അല്ലേലും പഴത്തിനോട് ആർത്തി അല്ലെ….
പോ ചേട്ടാ…. എടുത്ത പഴംപൊരി കടിച്ചുകൊണ്ട് ശരണ്യ പറഞ്ഞു
അങ്ങിനെ ഞങ്ങൾ ഓരോ തമാശകളൊക്കെ പറഞ്ഞുകൊണ്ട് ചായ ഒക്കെ കുടിച്ചു ഇരുന്നു…. ഒരു 7 മാണി കഴിഞ്ഞപ്പോളേക്കും അച്ഛനും അമ്മയും എത്തി….
പിന്നെ ഞങ്ങൾക്ക് രാത്രി ആകുന്നത് വരെ മര്യാദക്ക് സംസാരിക്കാൻ ഒന്നും പറ്റിയില്ല
രാത്രി ഫുഡ് അടിയും കഴിഞ്ഞ് ഞങ്ങൾ ൪ പേരും മുകളിലേക്ക് കയറി….
സൗമ്യേച്ചിയുടെ അടുത്തേക്ക് പോകുന്നതിനു മുൻപ് ശരണ്യ പറഞ്ഞിരുന്നതും മനസ്സിൽ വച്ച് കൊണ്ട് ഞാൻ ശരണ്യയെ ഒന്ന് നോക്കി…
അവൾ ആണെങ്കിൽ അതൊന്നും ഓര്മ ഇല്ലാതെ കൂൾ ആയി ഇരുന്നു കത്തി വെക്കുകയാണ്
കുറച്ചു സമയം ഞാനും അവരുടെ കൂടെ ഇരുന്നതിനു ശേഷം ഞാൻ ചോദിച്ചു
ഞാൻ ഇന്ന് എവിടെയാ കിടക്കുക…. ?
ചേട്ടൻ ഇവിടെ കിടന്നോ… ഞങ്ങൾ ആ റൂമിൽ കിടന്നോളാം…. മാളു പറഞ്ഞു
വേണ്ട ഇന്നലത്തെ പോലെ ഞാൻ അവിടെ തന്നെ കിടന്നോളാം….
എന്നാൽ പിന്നെ അത് ചോദിക്കേണ്ട കാര്യം ഉണ്ടോ ? അവിടെ പോയി കിടന്നൂടെ…. ശരണ്യ കളിയാക്കി പറഞ്ഞു
4 പേർക്ക് ഈ ബെഡിൽ കിടക്കാൻ സ്ഥലം ഉണ്ടാകില്ല അല്ലേൽ ഞാൻ നിങ്ങളുടെ കൂടെ തന്നെ കിടന്നേനെ….
അങ്ങനിപ്പോ ഇവിടെ കിടക്കേണ്ട ചേട്ടൻ പോയി അവിടെ കിടന്നോ…. ശരണ്യ പറഞ്ഞു
എന്നാൽ നീയും കൂടെ വാ….
ഞാൻ ഇല്ലാ…. ശരണ്യ ഒരു ബലം ഇല്ലാതെ പറഞ്ഞു