ശ്യാം :ഞാൻ ഇവിടെ ആണ് താമസിക്കുന്നത്..
ഹരിത :ഇവിടെയോ…
അവളുടെ കണ്ണ് തെള്ളിപ്പോയി അതിന്റെ ഉയരം കണ്ടപ്പോൾ.
ഹരിത :എടാ ശെരിക്കും നീ ഇവിടെ ആണോ താമസിക്കുന്നത്.
ശ്യാം :അതേ…
ഹരിത :സത്യം പറ നിനക്ക് എത്ര രൂപ സാലറി ഉണ്ട്…?
ശ്യാം :ഒരു പെണ്ണിനോട് ഒരിക്കലും സാലറി എത്ര ഉണ്ടെന്ന് പറയാൻ പാടില്ലെന്ന് ആണ്..
ഹരിത അതല്ലടാ ഇത്രയും സെറ്റ് അപ്പിൾ ഒക്കെ താമസിക്കുന്നത് കൊണ്ട് ചോദിച്ചത് ആണ് മോനെ..
ശ്യാം :ആദ്യം നീ എന്റെ ഫ്ലാറ്റ് ഒന്ന് കാണു അപ്പോൾ മനസ്സിൽ ആകും…
ഹരിത :എന്റെ പൊന്ന് മോനെ കഴിച്ചിട്ട് വന്നിട്ട് ഏട്ടനെ വിളിക്കാമെന്ന് പറഞ്ഞത് ആണ്.. ഇപ്പോൾ തന്നെ സമയം 10ആകുന്നു..
ശ്യാം :ഒഹ്ഹ്ഹ് ഇങ്ങനെ ഒരു പേടി തൊണ്ടി.. അപ്പോൾ കല്യാണം കഴിഞ്ഞു എന്താകും അവസ്ഥ.. ശെരി എന്തായാലും ഇവിടെ വരെ വന്നത് അല്ലേ അങ്ങോട്ട് വാടോ ഒരു ചായ ഇട്ട് കുടിച്ചിട്ട് പോകാം…
ഹരിത :ഉം എന്നാൽ ശെരി..
അവൻ അകത്തേക്ക് കയറുമ്പോൾ അവളുടെ നോട്ടം മുഴുവൻ ആ കെട്ടിടത്തിന്റെ ഉയരത്തിലേക്ക് ആയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ രണ്ടാളും നടന്നു ലിഫ്റ്റ് മുൻപിൽ എത്തി. അതിന്റെ ഡോർ തുറന്നു അകത്തു കയറി ശ്യാം പതിമൂന്നാമത്തെ നമ്പറിൽ ഞെക്കി. ഹരിത പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി..
ഹരിത :13 ഓ… എടാ ഞാൻ കരുതി താഴെ വല്ലോം ആയിരിക്കും എന്ന്..
ശ്യാം :ഹേയ് അതൊന്നും നമുക്ക് പറ്റൂല്ല…
ഹരിത :അപ്പോൾ നല്ല സെറ്റ് അപ്പിൾ തന്നെ ആണ് ജീവിതം. എന്നിട്ടും നിനക്ക് ലവ് ഒന്നും ഇതുവരെ ഇല്ല.
ശ്യാം :ഒഹ്ഹ്ഹ് ഇതൊരു ഏകാന്തത പിടിച്ച ജീവിതം അല്ലേ അത് ഇങ്ങനെ പോകുന്നത് ആണ് ഒരു രസം…
ഹരിത :കൊള്ളാം നിന്നെ സമ്മതിച്ചു മുത്തേ.
അപ്പോഴേക്കും ലിഫ്റ്റ് മുകളിൽ എത്തി. അവൻ ഹരിതയെ കൊണ്ട് അവന്റെ ഫ്ലാറ്റിലേക്ക് നടന്നു. അകത്തു കയറി അവൾ ശെരിക്കും ഞെട്ടി. അതിനകം അത്രയ്ക്കും അട്രാക്ഷൻ ആയിരുന്നു കാണുവാൻ. അവൻ കുറച്ചു മുൻപിലേക് ചെന്ന് കർട്ടൻ വലിച്ചു മാറ്റിയപ്പോൾ വിശാലമായ ബാംഗ്ലൂർ നഗരം ലൈറ്റുകളിൽ കത്തി ജ്വലിക്കുന്ന കാഴ്ച ആണ് അവൾ കണ്ടത്. അവൾ പെട്ടന്ന് ബാൽകണിയിൽ ഇറങ്ങി നിന്ന് കൊണ്ട് ആ നഗരത്തെ നോക്കി കണ്ടു.