ശ്യാം :എങ്ങനെ ഉണ്ട് എന്റെ പരാടൈസ്..
ഹരിത :മോനെ ശെരിക്കും സ്വർഗത്തിൽ ആണല്ലോ ഇത്.. ഒരുപാട് സിനിമകളിൽ ഒക്കെ ഇങ്ങനെ കാഴ്ച കണ്ടിട്ടുണ്ട് ബട്ട് നേരിട്ട് ഇങ്ങനെ കാണാൻ പറ്റുമെന്ന് ഒരിക്കലും കരുതിയില്ല..
ശ്യാം :ഉം അതാണ് ഞാൻ കാണാൻ പറ്റില്ലെന്ന് കരുതുന്നത് കാണും കിട്ടാൻ സാധിക്കില്ല എന്ന് വിചാരിക്കുന്നത് നേടും..
അത് പറയുമ്പോൾ അവന്റെ മുഖം അവളിലേക് ആഴ്ന്ന് ഇറങ്ങുക ആയിരുന്നു. സമയം മെല്ലെ നീങ്ങി തുടങ്ങി പെട്ടന്ന് നന്ദന്റെ വീഡിയോ കാൾ വരുവാൻ തുടങ്ങി. അവൾ ആകെ വിറച്ചു എടുത്താൽ പ്രശ്നം ആകുമെന്ന് കരുതി ആദ്യമായ് കാൾ അറ്റന്റ് ചെയ്യാതെ ഇരുന്നു. മനസ്സിൽ അവൾക്ക് അത് ചെറു വേദന ഉണ്ടാക്കി.പെട്ടന്ന്
ശ്യാം :എന്നാൽ പിന്നെ ഒരു കപ്പ് കോഫി കുടിക്കാം..
ഹരിത :പിന്നെന്താ..
പെട്ടന്ന് വീണ്ടും മൊബൈൽ റിങ് ചെയ്യുന്നത് കണ്ടപ്പോൾ ഹരിതയുടെ മുഖത്തെ ടെൻഷൻ അവൻ കണ്ടു. അവൻ മൊബൈൽ വാങ്ങി
ശ്യാം :ഓഹ്ഹ് ഇതാണോ ഇത്രയും ടെൻഷൻ അടിച്ചു നിൽക്കുന്നത്. തത്കാലം ഇത് മേശപ്പുറത് ഇരിക്കട്ടെ.
എന്ന് പറഞ്ഞു ഫോൺ മേശപ്പുറത് വെച്ച് കൊണ്ട് അവളുടെ തോളിൽ കൈ ഇട്ട് കൊണ്ട് കിച്ചണിലേക്ക് നടന്നു. പക്ഷേ അവൾക്ക് അത് ഒരു ഫ്രണ്ട് ലൈൻ എന്നതിലുപരി ഒന്നും തോന്നിയിരുന്നില്ല. കിച്ചണിൽ ചെന്ന് അവൻ കോഫി ഇടുന്നത് ഒക്കെ അവൾ നോക്കി നിന്നു. കിച്ചൻ വളരെ വൃത്തി ആയി സൂക്ഷിക്കുന്ന അവനോടു അവൾക് അപ്പോൾ ചെറിയ ഒരു ആരാധന തോന്നി തുടങ്ങി. രണ്ടു കപ്പുകൾ ആയി കോഫി ഒഴിച്ച് വെച്ചു എന്നിട്ട് അവൻ ട്രൈ ഓടെ എടുത്തു അകത്തു റൂമിലേക്ക് പോയി. അപ്പോഴേക്കും ഫോൺ എടുക്കാത്തത് കൊണ്ട് നന്ദൻ തത്കാലം ഫോൺ കട്ട് ആക്കി. അവൾക്ക് കോഫി എടുത്തു കൊടുത്തു കൊണ്ട് ഇരിക്കാൻ പറഞ്ഞു..
ഹരിത :ശെരിക്കും നിനക്ക് വല്ല കള്ള കടത്തും ഉണ്ടോ..
ശ്യാം :അതെന്താടോ അങ്ങനെ ഒരു ചോദ്യം…?
ഹരിത :അല്ല ഇത്രയും വലിയ ഒരു സെറ്റ് അപ്..
ശ്യാം :സത്യത്തിൽ എന്റെ ഫാമിലി കുറച്ചു റിച് ആണ്. ഇത് എനിക്ക് വേണ്ടി അച്ഛൻ തന്നത് ആണ്.. ഞാൻ ചെന്നൈയിൽ ആയിരുന്നപ്പോൾ വാങ്ങിയത് ആണ് പിന്നെ ഇവിടേക്ക് മാറിയപ്പോൾ ആണ് ശെരിക്കും ഇവിടെ എൻജോയ് ചെയ്യാൻ തുടങ്ങിയത്.