ശ്യാം :ഹലോ എങ്ങോട്ട് പോകുന്നു..?
ഹരിത :ങേ റൂമിലേക്ക്..
ശ്യാം :അതല്ല ബൈക്ക്ന്റെ അടുത്തേക്ക് എന്തിനു പോകുന്നു എന്ന്.
ഹരിത :പിന്നെ..?
അവൻ ചിരിച്ചു കൊണ്ട് അവിടെ മറച്ചിട്ടിരുന്ന കാറിന്റെ വിരി മാറ്റി. അവൾ കണ്ടത് ബി എം ഡബ്ലിയു കാർ ആയിരുന്നു. ഒരു നിമിഷം അവൾ അത് കണ്ടു വായ പൊളിച്ചു പോയി.. അവൻ വണ്ടി എടുത്തു കൊണ്ട് വന്നു അവളുടെ മുന്നിൽ ചവിട്ടി എന്നിട്ട് ഡോർ തുറന്നു കൊടുത്തു. അവൾ അതിശയത്തോടെ അതിലേക്ക് കയറി.
ഹരിത :നീ എന്താ ഇതൊന്നും കമ്പനിക്ക് കൊണ്ട് വരാത്തത്..
ശ്യാം :ഓഹ്ഹ് അങ്ങനെ നമ്മുടെ സെറ്റ് അപ്പ് ഒന്നും ആരും അറിയണ്ടെന്ന് കരുതി. പിന്നെ തന്നെ ആ ബൈക്കിന്റെ പുറകെ ഇരുത്തി പൊകുന്ന ഒരു രെസം വേറെ അല്ലെ. നേരത്തെ പറഞ്ഞില്ലേ ഞാൻ ആരെങ്കിലും ഒക്കെ കരുതട്ടെ എനിക്ക് ഒരു കാമുകി ഉണ്ടെന്ന്.
അത് പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ ചെറിയൊരു സ്പർക്ക് ഉണ്ടായി. അപ്പോഴേക്കും കാർ അവൻ മുന്നോട്ടു എടുത്തു. കുറച്ചു നേരം അവൾക്ക് ഒന്നും മിണ്ടാൻ ആയി കഴിഞ്ഞില്ല. അവൻ അവളെ ഡ്രോപ്പ് ചെയ്തു കൈ ഉയർത്തി ടാറ്റ കാണിച്ചു തിരിഞ്ഞു പോയി. അവൾ മെല്ലെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി..റൂമിലേക്ക് കയറി ബാഗ് ബെഡിലേക്ക് വെച്ചു ഫോൺ നോക്കിയപ്പോൾ നന്ദേട്ടന്റെ ഒരുപാട് മിസ്സ്ഡ് കാൾ അവൾ ശ്രദ്ധിച്ചു. ഇനി എന്താകും സംഭവിക്കുക എന്ന അവൾ ഭയന്നു. രാവിലെ ഫോൺ എടുത്തു എന്തെങ്കിലും കള്ളം പറയാം എന്ന് അവൾ കരുതി. അല്ലാതെ വേറെ വഴിയില്ലല്ലോ. എന്തായാലും അന്നത്തെ ഷോപ്പിങ്ങും ഔറ്റിങ്ങും അവൾക്ക് മറക്കാൻ ആകാത്ത ചില നല്ല നിമിഷങ്ങൾ നൽകി. പക്ഷേ അവൾ അറിഞ്ഞിരുന്നില്ല താൻ ഇത്രയും ഏറെ ഇഷ്ട്ടപെടുന്ന തന്റെ ബെസ്റ്റ് ഫ്രണ്ട് എന്താണ് ആഗ്രഹിക്കുന്നത് എന്ന്. എന്തായാലും പിന്നീട് ഹരിതയിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുക ആയിരുന്നു. പിറ്റേന്ന് രാവിലെ തന്നെ അവൾ നന്ദേട്ടന് ഫോൺ ചെയ്തു.
നന്ദേട്ടൻ :എടി ഇന്നലെ എത്ര തവണ കാൾ ചെയ്തു നിന്നെ. നീ എന്താ എടുക്കാതെ ഇരുന്നത്.