ഹരിത വിപ്ലവം [അജിത് കൃഷ്ണ]

Posted by

ഹരിത :ഇല്ല, ഇവിടെ ഒക്കെ എനിക്ക് പേടിയാ..!

ശ്യാം :എന്തിന്?

ഹരിത :ഇതെല്ലാം കള്ള് കുടിച്ചു തുള്ളുന്ന ആൾക്കാർ അല്ലേ..!

ശ്യാം :അതിന് എന്താ, നീ ഇങ്ങോട്ട് വന്നേ.

അവൻ അവളെ കൊണ്ട് പോയത് ബാർ കൗണ്ടർ ഫ്രണ്ട്ലേക്ക് ആണ്. അവിടെ ചെന്നപ്പോൾ അവൾ നോക്കിയത് മുഴുവൻ കുപ്പികൾ കൊണ്ട് അഭ്യാസം കാണിക്കുന്ന ജഗലരെ ആണ്. വായും പൊളിച്ചു അത് നോക്കി നിന്നപ്പോൾ ശ്യാം വന്നു അവളുടെ താടി എല്ലിൽ പിടിച്ചു മുകളിലേക്ക് അടച്ചു. അവൾക് പെട്ടന്ന് ചിരി വന്നു അവൾ അവന്റെ കൈയിൽ ഒരു ഇടിയും കടിയും കൊടുത്തു..

ശ്യാം :എങ്ങനെ ഉണ്ട് സ്ഥലം പൊളി അല്ലേ..

ഹരിത :ആവോ കാണാൻ കൊള്ളാം പക്ഷേ എനിക്ക് എന്തോ പേടി..

ശ്യാം :ഞാൻ ഇല്ലേ കൂടെ പേടിക്കണ്ട…

ഹരിത :ആ വിശ്വാസം ആണ് മോനെ എനിക്ക് നിന്റെ കൂടെ ഇങ്ങനെ കറങ്ങാൻ ഉള്ള ധൈര്യം തെരുന്നത്..

ഹരിത നോക്കുമ്പോൾ ഒരു പെൺകുട്ടി ചെറിയ ഗ്ലാസിൽ എന്തോ എടുത്തു വായിലേക്ക് ഒഴിക്കുന്നു തൊട്ട് പിറകെ അതുപോലെ ചെറിയ ഗ്ലാസിൽ വീണ്ടും ഒരെണ്ണം അത് വീണ്ടും ആവർത്തിക്കുന്നു.

ഹരിത :ആഹ്ഹ പെണ്ണ് എന്തുവാ എടുത്തു വെച്ച് ഇങ്ങനെ ഓരോ ഗ്ലാസിൽ കുടിക്കുന്നത് ചാരായം ആണോ..

ശ്യാം :ചാരായമോ അതൊക്കെ അങ്ങ് കേരളത്തിൽ ഇവിടെ അതില്ല അതാണ് ടകീല..

ഹരിത :അതെന്ത് കുന്തം..

ശ്യാം :ചുമ്മാ ട്രൈ ചെയ്യൂ..

ഹരിത :അയ്യേ എനിക്ക് എങ്ങും വേണ്ട…

ശ്യാം :അതെന്താ..?

ഹരിത :അത് ഈ ആൾക്കാഹോൾ സാധാനം അല്ലേ.

ശ്യാം :അതേ അതിന് എന്താ…?

ഹരിത : പെണ്ണുങ്ങൾ ഒന്നും അത് കുടിക്കാൻ പാടില്ല..

ശ്യാം :എന്തെ കുടിച്ചാൽ…

ഹരിത :ശെയ്…

ശ്യാം :ഇയാളൊക്കെ ഇപ്പോഴും ഈ നൂറ്റാണ്ടിൽ തന്നെ ആണോ താമസിക്കുന്നത്..

ഹരിത :എന്തെ…!

ശ്യാം :എടോ ഇവിടെ ഉള്ള എല്ലാ പെണ്ണുങ്ങളും ഇത് ഒക്കെ കുടിച്ചാണ് നിൽക്കുന്നത്. നാട്ടിൻപുറംകാരെ അപേക്ഷിച്ചു നല്ല പോലെ അവർ ജീവിക്കുന്നു. അന്ധവിശ്വാസം മണ്ടത്തരം ഇതിന്റെ പിറകെ ആണ് ഗ്രാമത്തിലെ ആൾക്കാർ അത് കൊണ്ട് ഇപ്പോഴും ഒരു എത്തും പിടിയും ഇല്ലാതെ അവർ നടക്കുന്നു. താൻ പഠിച്ചു വിദ്യാഭ്യാസം ഉള്ള ഒരു പെൺകുട്ടി അല്ലേ.

Leave a Reply

Your email address will not be published. Required fields are marked *