ഹരിത വിപ്ലവം [അജിത് കൃഷ്ണ]

Posted by

ഹരിത അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.. എന്നിട്ട്

ഹരിത :പോടാ പട്ടി.. എഴുന്നേൽക്ക് പോയി കുളിച്ചു പല്ല് തേക്ക്..

ശ്യാം :ഓക്കെ പക്ഷേ എനിക്ക് വല്ലോം നിന്റെ കൈ കൊണ്ട് വെച്ച് തരുമോ..

ഹരിത :അത് ഞാൻ ഓക്കേ.. എന്താ മോന് വേണ്ടത്… ഇഡലി, സാമ്പാർ അല്ലെങ്കിൽ ദോശ ചട്നി..ഇതൊന്നും ഇല്ല പുട്ട് ഓകെ ആണോ.

ശ്യാം :അപ്പവും വെജ് സ്ട്ടൂവും ഇണ്ടാക്കുമോ..

ഹരിത :അപ്പം അറിയാം പക്ഷേ മാവ് കലക്കി വെച്ചിട്ടില്ലല്ലോ..

ശ്യാം :ഫ്രിഡ്ജിൽ ഉണ്ട് ഡോ ഞാൻ വെച്ചിട്ടുണ്ട്.

ഹരിത :എന്നാലും പ്രശ്നം ഉണ്ട്?

ശ്യാം :എന്ത്?

ഹരിത :എനിക്ക് വെജ് സ്റ്റു ഉണ്ടാക്കാൻ അറിയില്ല…

ശ്യാം :ആഹ്ഹ ബെസ്റ്റ് യൂട്യൂബിൽ നോക്കി ഉണ്ടാക്കിക്കോ മോളെ. ഞാൻ കുളിച്ചു വരാം..

അവൾ എഴുന്നേറ്റ് റൂമിൽ പോയി ഫോൺ നോക്കി. അത് ഒരു മൂലയിൽ കിടപ്പുണ്ട് ആയിരുന്നു. അവൾ അത് എടുത്തു നോക്കിയപ്പോൾ ഡിസ്പ്ലേ ഫുൾ പോയിരുന്നു.. അവൾ തലയ്ക്കു കൈ കൊടുത്തു കൊണ്ട് തിരിച്ചു സോഫയിൽ വന്നിരുന്നു. അപ്പോൾ ശ്യാം ബാത്‌റൂമിലേക്ക് കയറി.. പെട്ടന്ന് അവൾ പിറകെ വിളിച്ചു.

ഹരിത :ടാ..

അവൻ തിരിഞ്ഞു നോക്കി…

ശ്യാം :എന്താ..

ഹരിത :ഫോൺ പോയി..!

ശ്യാം :എന്ത് പറ്റി..?

ഹരിത :അപ്പോഴത്തെ ഒരു ദേഷ്യത്തിൽ വലിച്ചു എറിഞ്ഞതാണ് ഫോൺ..

ശ്യാം :ആഹ്ഹ ബെസ്റ്റ്… ഇന്ന് ഇനി ഇപ്പോൾ സൺ‌ഡേ അല്ലേ ഷോപ്പ് കിട്ടാൻ പാടാണ്.. ഒരു കാര്യ ചെയ്യു അതും പിടിച്ചു അവിടെ ഇരുന്നോ.

അവൻ ഇളിച്ചു കാണിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി. അവൾ മെല്ലെ ഫോൺ വെച്ച് എഴുന്നേറ്റു.കിച്ചണിൽ ചെന്നപ്പോൾ ആണ് ഫോൺ കാര്യം വീണ്ടും ആലോചിക്കുന്നത്. യൂട്യൂബിൽ നോക്കാൻ ഫോൺ വേണ്ടേ… അവൾ ബാത്‌റൂമിൽ ഫ്രണ്ടിൽ ചെന്ന്.

ഹരിത :നിന്റെ മൈബൈൽ പാസ്സ്‌വേർഡ്‌ പറ?

ശ്യാം :ഏന്തിനു?

ഹരിത :എടാ ഫുഡ്‌ ഉണ്ടാക്കുന്നത് യൂട്യൂബിൽ നോക്കണ്ടേ അതിന്..

ശ്യാം :ഇയ്യോ..

ഹരിത :എന്താടാ…

ശ്യാം :ഞാൻ വന്നിട്ട് പറഞ്ഞു തന്നാൽ പോരെ..

Leave a Reply

Your email address will not be published. Required fields are marked *