ഹരിത വിപ്ലവം [അജിത് കൃഷ്ണ]

Posted by

ഹരിത :എന്തെ പോയില്ലേ ഡ്യൂട്ടി കഴിഞ്ഞില്ലേ..

ശ്യാം : കഴിഞ്ഞു ഞാൻ ഇറങ്ങാൻ ഒരുങ്ങുക ആയിരുന്നു.

ഹരിത :ആഹ്ഹ എനിക്ക് വർക്ക് തീർക്കാൻ ഉണ്ട്‌.. ആദ്യം ആയിട്ട് അല്ലെ അതുകൊണ്ട് ഇവിടെ ആൾക്കാരുടെ അത്ര സ്പീഡ് എനിക്ക് കിട്ടുന്നില്ല..

ശ്യാം :ഒഹ്ഹ്ഹ് അതേ അതേ പരിചയം ഇല്ലല്ലോ മുൻപ് അതാണ്.. ഒരു കാര്യം ചെയ്യൂ ഞാൻ ശെരി ആക്കി തരാം. താൻ ഇങ്ങോട്ട് നീങ്ങി ഇരിക്ക്.

ഹരിത :അയ്യോ സർ അത് കുഴപ്പമില്ല ഞാൻ ചെയ്തോളാം..

ശ്യാം :എടോ ഇത് കുറെ ഉണ്ട്‌ താൻ ഇങ്ങനെ ഇരിക്കുക ആണെങ്കിൽ സമയം രാത്രി ആകും..

ഹരിത :അത് കുഴപ്പമില്ല സർ ഇങ്ങനെ ഒക്കെ അല്ലേ ഇതൊക്കെ പഠിക്കുക…

ശ്യാം :ഒഹ്ഹ്ഹ് അതൊക്കെ സിംപിൾ വർക്ക് അല്ലേ ഞാൻ കാണിച്ചു തരാം..

ശ്യാം അവളുടെ ചെയറിൽ പിടിച്ചു മെല്ലെ നീക്കി അവിടെ കയറി ഇരുന്നു കൊണ്ട് വളരെ വേഗം ടൈപ്പ് ചെയ്യാൻ തുടങ്ങി. അവന്റെ സ്പീഡ് കണ്ടപ്പോൾ അവളുടെ കണ്ണ് തെള്ളിപ്പോയി. നിമിഷ നേരം കൊണ്ട് തന്നെ അവൻ അത് ഫുൾ കംപ്ലീറ്റഡ് ആക്കി.

ഹരിത :സാർ ഞാൻ നമിച്ചു ഇത്രയും പെട്ടന്ന് ഇത് എങ്ങനെ….!

അവൾ കൈ മലർത്തി കാണിച്ചു..

ശ്യാം :ഇതൊക്കെ സിമ്പിൾ ആകുമെടോ താൻ ആദ്യ ആയിട്ട് ആയത് കൊണ്ട് ആണ്.

ഹരിത :സാർ ഇവിടെ ഒരുപാട് ആയോ വന്നിട്ട്..

ശ്യാം :ഞാൻ ഇവിടെ ഇപ്പോൾ മൂന്നു കൊല്ലം ആയി മുൻപ് ചെന്നൈ ആയിരുന്നു..

ഹരിത :ഓഹ്ഹ്…

ശ്യാം :പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്..

ഹരിത :എന്താ സാർ..

ശ്യാം : അത് എന്നെ ഇങ്ങനെ സാർ എന്നുള്ള വിളി ഒന്ന് ഒഴിവാക്കിയാൽ..

ഹരിത :വന്നിട്ട് രണ്ട് നാൾ ആയതേ ഉള്ളൂ ഇപ്പോൾ തന്നെ ഇങ്ങനെ അത് വേണോ… ആരേലും കണ്ടാൽ അത് മതി വന്നു രണ്ട് ദിവസം ആയപ്പോൾ അവൾ പേരിട്ടു വിളിക്കുന്നത് കേട്ടില്ലേ എന്ന്.

ശ്യാം :ഹേയ് അങ്ങനെ ഒന്നുമില്ല എന്നാൽ ഇവിടെ സാർ എന്ന് വിളിച്ചോ നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോൾ പുറത്ത് വെച്ച് കാണുമ്പോൾ അത് ഒഴിവാക്കി ശ്യാം എന്ന് വിളിക്കാം കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *