നന്ദൻ :അവർ ഇനി എപ്പോൾ വരും..?
സെക്യൂരിറ്റി :കാര്യം എന്താ മോനെ..!
നന്ദൻ :അല്ല ചോദിച്ചത് ആണ്…!
സെക്യൂരിറ്റി :സാധാരണ ഈ ശനിയാഴ്ച ദിവസം അവൻ പുറത്ത് പോകുന്നത് പബ്ബിലേക്ക് ആണ്.
നന്ദൻ : പബ്ബിലോ..
സെക്യൂരിറ്റി :അതേ പബ്ബിൽ… ആ പെൺകുട്ടിയെ കൊണ്ട് അവൻ അങ്ങോട്ട് ആണ് പോകുന്നത്. അവിടെ ചെന്നാൽ ഡാൻസ് പാട്ട് മദ്യപാനം. പെൺകുട്ടികൾ എല്ലാം വഴി പിഴയ്ക്കുന്നത് അവിടെ ചെല്ലുമ്പോൾ ആണല്ലോ…!
നന്ദൻ ഒന്നും മിണ്ടാതെ സൈഡിലേക്ക് മാറി ഇരുന്നു.
സെക്യൂരിറ്റി :എന്താ മോനെ എന്താ പ്രശ്നം…!
നന്ദൻ :അത് ചേട്ടാ ഞാൻ ഇപ്പോൾ എങ്ങനെ ആണ് പറയുക… എനിക്ക് അറിയില്ല.
സെക്യൂരിറ്റി :എന്താ മോനെ കാര്യം പറ എന്നാൽ അല്ലേ…!
അവൻ വിറയ്ക്കുന്ന കൈകളാൽ മൊബൈൽ ലോക് ഓപ്പൺ ചെയ്തു സെക്യൂരിറ്റിയെ കാണിച്ചു..
സെക്യൂരിറ്റി :ആ ഈ പെൺകുട്ടി തന്നെ ആണ് മോനെ.. ഈ കുട്ടിയെ എങ്ങനെ അറിയാം..
നന്ദൻ :ചേട്ടാ ഞാൻ കല്യാണം കഴിക്കാൻ പൊകുന്ന പെൺകുട്ടി ആണ് ഇത്. നാട്ടിൽ വെച്ച് ഇവിടെ ഐ ടി കമ്പനിയിൽ ജോലി റെഡി ആയി അവൾക്ക്. ഒരു വർഷം ബാംഗ്ലൂർ നിന്ന് കഴിഞ്ഞു നട്ട്ടിലേക്ക് മാറാം എന്നായിരുന്നു അവൾ പറഞ്ഞത്. പക്ഷേ ഇവിടെ വന്നു ദിവസങ്ങൾ കഴിയും തോറും അവൾ ഒരുപാട് മാറി. എനിക്ക് അറിയാൻ പറ്റുന്നില്ല അവൾക്ക് എന്താ സംഭവിച്ചത് എന്ന് വിളിച്ചാൽ കാൾ എടുക്കില്ല. പലപ്പോഴും അടുത്ത ദിവസം വിളിച്ചു തലവേദന എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറും. ഇടയ്ക്ക് നിയന്ത്രണം വിട്ട് ഞാൻ ദേഷ്യപ്പെട്ടു. അത് ഒടുവിൽ വലിയ പ്രശ്നമായി.. ഈ പറഞ്ഞ ശ്യാം ഇടയ്ക്ക് ഒരിക്കൽ ഫോൺ എടുത്തു അവളുടെ പുതിയ ബോയ് ഫ്രണ്ട് ആണ് ഇനി അവളെ വിളിക്കരുത് എന്നൊക്കെ പറഞ്ഞു ദേഷ്യം കാണിച്ചു..പക്ഷേ ഇത് വരെയും എന്റെ ഹരിത കുട്ടിയിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു..
സെക്യൂരിറ്റി :ഉം ഞാൻ അറിഞ്ഞില്ല മോനെ നിന്റെ പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്ന്..
നന്ദൻ :ഇനി ഞാൻ എന്താ ചേട്ടാ ചെയ്യാ കല്യാണം എല്ലാം ഉറച്ചു നിശ്ചയം വരെ കഴിഞ്ഞത് ആണ്..